Monday, June 2, 2008

എന്‍കൗമിയം:'നമുക്കൊരു അടുക്കളത്തോട്ടം കൃഷി മന്ത്രി ഉദ്ഘാടനം ചെയ്യും

മലപ്പുറം : ആത്മീയതയുടെ അറിവും കനിവുമായി നന്മയുടെ ഒരു വ്യാഴവട്ടത്തിലേക്ക്‌ കടക്കുന്ന മലപ്പുറം മഅ്ദിനുസ്സഖാഫത്തില്‍ ഇസ്ലാമിയ്യയുടെ ഒരാണ്ടുനീളുന്ന വാര്‍ഷികാഘോഷമായ എന്‍കൗമിയത്തിന്റെ കാര്‍ഷിക പദ്ധതിയുടെ ഭാഗമായി നമുക്കൊരു അടുക്കളത്തോട്ടം പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയില്‍ പതിനായിരം കുടുംബങ്ങള്‍ക്ക്‌ പത്ത്‌ ലക്ഷം പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്യും. ജൂണ്‍ ആറിന്‌ വെള്ളിയാഴ്ച രാവിലെ പത്തിന്‌ കേരളാ കൃഷി വകുപ്പ്‌ മന്ത്രി മുല്ലക്കര രത്നാകരന്‍ മഅ്ദിന്‍ കാമ്പസില്‍ പരിപാടി ഉദ്ഘാടനം ചെയ്യും.വെണ്ട, മുളക്‌, ചിരങ്ങ, മത്തന്‍, ചെടിമുരങ്ങ, ചീര, പയര്‍ തുടങ്ങിയവയുടെ നൂറ്‌ വിത്തുകളടങ്ങുന്ന പതിനായിരം കിററുകളാണ്‌ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്‌. വിത്തിനോടൊപ്പം കൃഷി ചെയ്യുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കര്‍ഷകര്‍ക്ക്‌ നല്‍കും.നിത്യോപയോഗ വസ്തുക്കള്‍ക്കും പച്ചക്കറികള്‍ക്കും അനിയന്ത്രിതമായ വിലക്കയററം നേരിടുന്ന സാഹചര്യത്തില്‍ ഓരോ ഭവനവും സ്വയംപര്യപ്തത നേടാനും കാര്‍ഷികവൃത്തിയില്‍ നിന്ന്‌ അകലുന്ന പുതിയ തലമുറയെ കാര്‍ഷികരംഗത്തേക്ക്‌ കൊണ്ടുവരാനും 'നമുക്കൊരു അടുക്കളത്തോട്ടത്തിലൂടെ സാധിക്കുമെന്ന്‌ മഅ്ദിന്‍ ഭാരവാഹികള്‍ പറഞ്ഞു . കിററുകള്‍ ലഭിക്കാന്‍ താല്‍പര്യപ്പെടുന്ന കുടുംബങ്ങള്‍ മഅ്ദിന്‍ എന്‍കൗമിയം ഓഫീസ്‌, 9447516253 നമ്പറിലോ http://www.mahdinonline.org/ വഴിയോ ബന്ധപ്പെടുക.
Saifullah chungathara

1 comment:

prachaarakan said...

മഅ്ദിനുസ്സഖാഫത്തില്‍ ഇസ്ലാമിയ്യയുടെ ഒരാണ്ടുനീളുന്ന വാര്‍ഷികാഘോഷമായ എന്‍കൗമിയത്തിന്റെ കാര്‍ഷിക പദ്ധതിയുടെ ഭാഗമായി നമുക്കൊരു അടുക്കളത്തോട്ടം പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയില്‍ പതിനായിരം കുടുംബങ്ങള്‍ക്ക്‌ പത്ത്‌ ലക്ഷം പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്യും.

Related Posts with Thumbnails