കോഴിക്കോട്: വ്യാജ ആത്മീയതയുടേയും വ്യാജ സിദ്ധന്മാരുടെയും മറവില്‍ മതപണ്ഡിതരെയും പ്രവാചകകുടുംബ പരമ്പരയിലെ സയ്യിദുമാരെയും ഔലിയാക്കളെയും അവഹേളിക്കുന്നതും ഇകഴ്തുന്നതും പ്രതിഷേധാര്‍ഹമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. ആത്മീയ സാമ്പത്തിക ചൂഷണോപാധിയാക്കി ഭൂമിയില്‍ സ്വര്‍ഗം പണിയുന്ന വ്യാജസിദ്ധരെയും കപടചികിത്സകരെയും സമുഹം തിരിച്ചറിയണം. അതേസമയം വിശുദ്ധഖുര്ആന് കൊണ്ടുള്ള ചികിത്സ ഇസ്ലാം അംഗീകരിച്ചതും പ്രവാചകകാലം മുതല്‍ അഭിപ്രായാന്തരങ്ങളില്ലാതെ തുടര്‍ന്നുവരുന്ന ചര്യയുമാണ്.പ്രവാചകകുടുംബ പരമ്പരയിലെ തങ്ങന്മാരെയും പ്രവചക അനന്തരാവകാശികളായ പണ്ഡിതരെയും ആധ്യാത്മിക ഗുരുക്കളായ ഔലിയാക്കളെയും ആദരിക്കലും ബഹുമാനിക്കലും വിശ്വാസത്തിന്റെ ഭാഗമാണ്. അവരെ ഇകഴ്ത്തുന്നതും സമുഹത്തില്‍ കൊച്ചാക്കിക്കാണിക്കുന്നതും അംഗീകരിക്കാവതല്ല. മനുഷ്യന് എത്ര ആത്മീയോന്നതി കൈവരിച്ചാലും ദൈവമാകില്ല. അവന് ദിവ്യത്വം കല്‍പ്പിക്കാനും പാടില്ല. മതത്തിന്റെ വിധിവിലക്കുകള്‍ക്ക് പൂര്‍ണ്ണമായും വഴിപ്പെട്ട് ജീവിക്കുന്നവര്‍ക്കാണ് ആത്മീയ നിര്‍വൃതി ലഭിക്കുന്നത്. അത്തരം ആളുകള്‍ പാരത്രിക വിജയത്തിനു വേണ്ടി ജീവിക്കുന്നവരാണ്-
വഹാബി നുണകൾക്ക് മറുപടി
6 years ago
11 comments:
വ്യാജ ആത്മീയതയുടേയും വ്യാജ സിദ്ധന്മാരുടെയും മറവില്‍ മതപണ്ഡിതരെയും പ്രവാചകകുടുംബ പരമ്പരയിലെ സയ്യിദുമാരെയും ഔലിയാക്കളെയും അവഹേളിക്കുന്നതും ഇകഴ്തുന്നതും പ്രതിഷേധാര്‍ഹമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു
നല്ല മനുഷ്യരുടെ അനന്തരാവകാശികള്‍ എല്ലാം അവരെ പ്പോലെ നല്ലവര്‍ ആകണം എന്ന് നിര്‍ബന്ധം ഇല്ലല്ലോ. ഉണ്ടോ?അമ്യതാനന്ദമയി ആയാലും ബിഷപ്പ് ആയാലും തങ്ങള്‍ ആയാലും ഒരു അഗ്നിപരീക്ഷയില്‍ കൂടെ കടന്നു ശുദ്ധി തെളിയിച്ചാല്‍ അത് നല്ലതല്ലേ. അല്ലാതെ ഒരിക്കലും ചോദ്യം ചെയ്യാന്‍ പാടില്ല എന്ന് പറയുന്നതു ശരിയായ രീതി ആണോ?
blogukalil moderation shariyaya nadapadi aanno?
1)
ശരിയായ ആത്മീയ ആചാര്യര്‍ , പണ്ഡിതര്‍ ഒന്നും തന്നെ നിരവധി പരീക്ഷണാങ്ങള് നേരിട്ടവരാണു. സത്യം തുറന്ന് പറഞ്ഞതിനു ഭരണ കൂടം ജയിലില്‍ അടക്കപ്പെട്ട പണ്ഡിതന്മാരുടെ പരമ്പരയില്‍ പെട്ടവര്‍ക്ക് ജഗന്നിയന്താവിനെയല്ലത് ആരെയും ഭയപ്പെടേണ്ടതില്ല. എല്ലാ പിന്തുടച്ചക്കാരും നല്ലവരാണെന്ന് ഇവിടെ പറന്ഞ്ഞിട്ടില്ല. ഒരു പിതാവിന്റെയും മാതാവിന്റെ യും മക്കള്‍ തന്നെ വിവിധ സ്വഭാവക്കാര്‍ ആയി മറുന്നത് നാം കാണുന്നതല്ലേ.. പിന്നെ നല്ലതും കെട്ടതും വേര്‍തിരിക്കേണ്ടത് അതിനുള്ള അറിവ് ഉള്ളവരാണു. ആരോപണം ഉന്നയിക്കുമ്പോള്‍ അതിനുള്ള അടിസ്ഥാനം ഉണ്ടായിരിക്കണം എന്ന് മാത്രം .. ആരും നിയമത്തിനു മേലെയുമല്ല.
ഇവിടെ രാഷ്ടീയമായ / വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാന്‍ അവസരം മുതലാക്കുന്നതാണു കാണുന്നത്.
ചോദ്യം ചെയ്യാന്‍ പാടില്ല എന്ന് ആരും പറഞ്ഞിട്ടില്ല. അതിന്റെ പേരില്‍ അവഹേളനം പാടില്ല എന്നേ പറന്ഞ്ഞിട്ടുള്ളൂ..
2)
ബ്ലോഗില്‍ കമന്റ് മോഡറേഷന് ഓപ്ഷന് ഗൂഗിള്‍ അനുവദിക്കുന്ന ത് പ്രയോജനപ്പെടുത്തുന്നത് തെറ്റല്ല.. അത് ഓരോരുത്തരുടെ ഇഷ്ടം..
വന്നതിലും അഭിപ്രായം അറിയിച്ചതിലും നന്ദി..
കാന്തപുരത്തെ പറ്റി കൂടുതല്‍ അറിയാന്‍ കാന്തപുരം. കോം സന്ദര്‍ശിക്കുക..
sorry.. link here,
കാന്തപുരത്തെ പറ്റി കൂടുതല്‍ അറിയാന്‍
കാന്തപുരം. കോം സന്ദര്‍ശിക്കുക..
ഇസ്ലാം മതത്തെ സംബന്ധിച്ചിടത്തോളം കൃത്യമായ വിശ്വാസ-അനുഷ്ഠാന രൂപങ്ങളും അപ്രമാദിത്തം തെളിയിച്ച വേദഗ്രന്ഥവും ചരിത്രത്തില്‍ ജീവിച്ച പ്രവാചകന്റെ തെളിമയാര്‍ന്ന ജീവിതചര്യകളും നിലവിലുണ്ട്. ഇവ അടിസ്ഥാനമാക്കുമ്പോള്‍ കണ്ണടച്ച് പറയാനാകുന്ന വസ്തുത, ഇസ്ലാമില്‍ പൌരോഹിത്യത്തിനോ സിദ്ധിപ്രചാരണത്തിനോ വിശുദ്ധരിലൂടെ അദൃശ്യമാര്‍ഗത്തിലൂടെയുള്ള കാര്യസാധ്യത്തിനോ തരിമ്പും രേഖകളില്ല. എന്നു പറഞ്ഞാല്‍, നല്ല തങ്ങളും കള്ള തങ്ങളും അസല്‍ വലിയ്യും വ്യാജ വലിയ്യും അത്ഭുതങ്ങള്‍ കാണിക്കാനും അമാനുഷികതയിലൂടെ സിദ്ധിപ്രചരിപ്പിക്കാനും ശ്രമിച്ചാല്‍ മതപരമായി അതിനൊരു സാധുതയും ഇല്ല.
ഇസ്ലാമില്‍ മുസ്ലിംകളായ വലിയ്യുകള്‍ ഉണ്ട്. ഇവരെ സിദ്ധന്, തങ്ങള്‍ എന്നൊന്നും വിശേഷിപ്പിച്ചുകൂടാ, ഭക്തിയുടെ അടിസ്ഥാനത്തില്‍ ദൈവത്തിനിഷ്ടപ്പെട്ട സാധാരണക്കാരായ മനുഷ്യരാണിവര്‍. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പരമാവധി ജീവിതത്തില്‍ ഉള്‍ക്കൊള്ളുന്നവര്‍ക്ക് പറയുന്ന പേരാണിത്. താന്‍ ആ ഗണത്തിലാണെന്നു പറയാന്‍ ഒരാള്‍ക്കും കഴിയില്ല. കാരണം, അത് തീരുമാനിക്കുന്നത് അല്ലാഹു മാത്രമാണ്. അത് അവനെ അറിയിക്കുന്നത് പാരത്രികലോകജീവിതത്തില്‍ വെച്ചായിരിക്കും. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണേ എന്ന് പ്രാര്‍ഥിക്കുകയാണ് ശരിയായ വലിയ്യ് ചെയ്യുക. വലിയ്യുകള്‍ക്ക് അമാനുഷിക അനുഭവങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ തന്റെ ഈ ശേഷി നിയന്ത്രിക്കാനോ നിശ്ചയിക്കാനോ അതുമുഖേന താനിഛിക്കുന്നവരെ സഹായിക്കാനോ അയാള്‍ക്ക് കഴിയില്ല. എപ്പോഴെങ്കിലും തനിക്ക് അനുഭവപ്പെട്ട ഈ അത്ഭുത ശേഷി വിളിച്ചുകൂവി നടക്കാനും അതുവെച്ച് വിലപേശാനും പാടില്ലെന്നാണ് പഴയകാല മുസ്ലിം പണ്ഡിതന്മാര് ഏകോപിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളതും. ചുരുക്കത്തില്‍ ഇസ്ലാമില്‍ ആത്മീയതയുടെ പേരില്‍ ഔന്നത്യം അവകാശപ്പെടുകയും അതുവെച്ച് അമാനുഷികകാര്യങ്ങള്‍ സാധിക്കുമെന്ന് പ്രചരിപ്പിക്കുകയും ആ ഉദ്ദേശ്യത്തോടെ സാധുക്കളായ ഭക്തരെ തന്നിലേക്കാകര്‍ഷിക്കുകയും ചെയ്യുന്ന എല്ലാവരും കള്ളന്മാരാണ്.
അധിക വാനക്ക്...
കള്ള ആത്മീയതക്കെതിരെ കല്ലെറിയാനാര്
കപട സന്യാസിമാരെ കുറിച്ചറിയാന്‍ കറുത്ത സത്യങ്ങള്‍ കാണുക ... അഭിപ്രായം എഴുതുക
malayali ,
ഇവിടെ കള്ളന്മാരും നല്ലവരുമുണ്ടെന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്നു..
പിന്നെ താങ്കള്‍ നിലകൊള്ളുന്ന വഹാബി / മുജാഹിദ് പ്രസ്ഥാനം തന്നെ ഒരു വ്യാജ ഇസ്ലാമിക പ്രസ്ഥാനമാണെന്നിരിക്കെ ..ഈ പടപ്പുറപ്പാടില്‍ മുസ്ലിംങ്ങള്ക്ക് സംശയമുണ്ട്.
മഹാന്മാരെ ആദരിക്കുന്നത് ശിര്‍ക്കാണെന്ന് പ്രചരിപ്പിച്ച് അവസാനം ജിന്നിനെയും പിശാചിനെയും പൂജിക്കുന്ന അവസ്ഥയിലേക്ക് മുസ്ലിംങ്ങളെ കൊണ്ടെത്തിച്ച പ്രസ്ഥാനത്തിലെ ജിന്ന് സേവാ കേന്ദ്രങ്ങളില്‍ ആദ്യം പരിശോധന നടത്തേണ്ടതുണ്ട്. അവിടെ നടക്കുന്ന പീഢന കഥകള്‍ ലോകം അറിയട്ടെ..
വഹാബിസത്തിന്റെ കെണിവലകളില്‍ നിന്ന് മുസ്ലിം ലോകം രക്ഷപ്പെടട്ടെ..
കള്ള സന്യാസിമാര്‍ക്കെതിരെ എന്ന ലേബലിം മുസ്ലി ം പണ്ഡിതന്മാരെയും മഹാന്മാരെയും തേജോവധം ചെയ്യാനുള്ള വഹാബി പ്രസ്ഥാനത്തിന്റെ ഗൂഡ ലക്ഷ്യം നടക്കാന്‍ പോകുന്നില്ല സഹോദരാ..
yes mr. kallappooccha
i read your blog.. its good one. and i commented there too as below
കള്ള നാണയങ്ങളെ തിരിച്ചറിയാന്‍ സാധാരണക്കാരനു കഴിയാത്തതാണു ..സാധാരണക്കാര്‍ ഇത്ത്രം ആളുകളുടെ വലയില്‍ അകപ്പെടാന്‍ കാരണം . മുകളില്‍ കമന്റിട്ട മലയാളി നില കൊള്ളുന്ന മുസ്ലിം നാമത്തില്‍ പ്രവര്‍ത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനക്കാര്‍ ഇപ്പോള്‍ ഒരു പടി കൂടി കടന്ന ജിന്ന് / പിശാച സേവാ കേന്ദ്രങ്ങള്‍ തുടങ്ങിയിരിക്കുന്നു. അവിടെ സ്ത്രീ പീഢനങ്ങള്‍ നടക്കുന്നു.. അത് കൂടി അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. ജമീല ട്ടീച്ചര്‍ എന്ന മുജാഹിദ് പ്രവര്ത്തക് ആ അനുഭവം വിവരിക്കുന്ന വീഡിയോ ക്ലിപ്പിംഗ് ഉടനെ ബ്ലൊഗില്‍ ഇടുന്നതാണു. ഇപ്പോള്‍ ഈ മുജാഹിദ് പ്രസ്ഥനക്കാര് ( ഇവര്‍ പിറവിയിലേ വ്യാജന്മാര് ) അവസരം മുതലെടുത്ത് യഥാര്ത്ഥ്ത പണ്ഡിതര്‍ക്കെതിരെ അവഹേളനവുമായി രംഗത്ത് വന്നിരിക്കയാണു.
ഈ കമന്റും താങ്കള്‍ ഡിലീറ്റും എന്നൊരു തോന്നലുണ്ട്. എങ്കിലും, പറയാതെ വയ്യ.
“.....അതേസമയം വിശുദ്ധഖുര്ആന് കൊണ്ടുള്ള ചികിത്സ ഇസ്ലാം അംഗീകരിച്ചതും പ്രവാചകകാലം മുതല്‍ അഭിപ്രായാന്തരങ്ങളില്ലാതെ തുടര്‍ന്നുവരുന്ന ചര്യയുമാണ്...”പ്രവാചകകുടുംബ പരമ്പരയിലെ തങ്ങന്മാരെയും പ്രവചക അനന്തരാവകാശികളായ പണ്ഡിതരെയും ആധ്യാത്മിക ഗുരുക്കളായ ഔലിയാക്കളെയും ആദരിക്കലും ബഹുമാനിക്കലും വിശ്വാസത്തിന്റെ ഭാഗമാണ്“
ഇങ്ങനെയൊക്കെയാണെങ്കില്‍, നാളെ സന്തോഷ് മാധവനും ദിവ്യാജോഷിയും ഹിമവലനുമൊക്കെ ഇത്തരം ഓരോ അവകാശവാദങ്ങളുമായി വന്നാല്‍ അവരെയും സഹിക്കണമെന്ന് അല്ലേ? വെള്ളത്തില്‍ ഊതുന്ന വിദ്യയുമായി ഏതെങ്കിലുമൊരു മുസ്ല്യാരോ, രോഗശാന്തിവിദ്യകളുമായി ഏതെങ്കിലുമൊരു സുവിശേഷകനോ വന്നാല്‍,കുടുംബ പാരമ്പര്യവും മറ്റും കണക്കാക്കി, മാപ്പാക്കി വിടണമെന്ന് അല്ലേ?
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും, പരിഷ്കൃതജനതയെ ഇങ്ങനെയൊക്കെ ഊതാനുള്ള താങ്കളുടെ ആ കുലഗുരു എ.പി.യുടെയും അത് നിരങ്കുശം പ്രചരിപ്പിക്കാനുള്ള താങ്കളുടെയും ധൈര്യത്തെ ഞാനെന്തുപേരിട്ടു വിളിക്കണം പ്രചാരകാ?
അഭിവാദ്യങ്ങളോടെ
പ്രിയ സുഹൃത്ത് രാജീവ്
ആദ്യമേ കമന്റ് ഡിലിറ്റ് ചെയ്യുമെന്ന ആശങ്ക.. അത് വേണ്ട.. മാന്യമായി പ്രതികരിക്കാതിരുന്നതിനാലാണു താങ്കളുടെ കമന്റ് മുന്നെ ഒരിക്കല്‍ മറ്റൊരു വിഷയത്തില്‍ ഡിലിറ്റ് ചെയ്യേണ്ടി വന്നത്.പക്ഷെ അതിനു പേള്സണലായി തന്നെ നാം സംവദിച്ചതുമാണല്ലോ..
ഇവിടെ താങ്കള്‍ കള്ള സ്വാമി / സിദ്ധന് മാരുടെ വാദവും ( എന്ത് വാദമായാലും .. ആരും പിടിക്കപ്പെട്ടപ്പോള്‍ തങ്ങളുടെ ക്രിമിനല്‍ നടപടികളെ ന്യായികരിച്ചതായി അറിവില്ല ) മറ്റു മുകളില്‍ സൂചിപ്പിച്ച പണ്ഡിതരുടെയും മറ്റും കാര്യങ്ങളും കൂടി ഒരുമിച്ച് വായിക്കുന്നതാണു തെറ്റിദ്ധാരണാ ജനകം എന്ന് പറയട്ടെ..
സ്വാമി വിവേകാനന്ദനും ആസാമി സന്തോഷ് മാധവനും ഒരേ ജാനസ്സാണോ ?
കാന്തപുരം സ്വന്തമായുണ്ടാക്കിയ നിയമങ്ങളല്ല ഇവിടെ അദ്ധേഹം ഉദ്ദരിച്ചിരിക്കുന്നത്. താകളെ സംബന്ധിച്ചിടത്തോളം അത് ഒരു വിഷയവുമല്ല എന്നിരിക്കെ.. മുസ്ലിംങ്ങളുടെ വിശ്വാസകാര്യങ്ങളില്‍ ഉള്ള ഒരു കൈ കടത്തല്‍ ആയേ കാണാന്‍ പറ്റൂ..
ഖുര്‍ ആന്‍, ഹദീസ് ,പണ്ഡിതരുടെ നിര്‍ദ്ധേശങ്ങള്‍ അതനുസരിച്ച് ജീവിക്കാനും , മഹാന്മാരെ ആദരിയ്ക്കാനും മുസ്ലിംങ്ങള്ക്ക് അവകാശമുണ്ട്.. അതും താങ്കളെ സംബന്ധിച്ചിടത്തോളം ഒരു വിഷയമാവേണ്ടതില്ല..
പിന്നെ.. ഇതിന്റെയൊക്കെ മറവില്‍ , ആസാമികളെ പ്പോലെ, ആള് ദൈവങ്ങളായി ചമന്ഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നത് ആരായാലും അവരെ മുഖവും മതവും നോക്കതെ ഒരു പൗരന് എന്ന നിലയില്‍ എതിര്‍ക്കൂ.. അതിനൊപ്പം പ്രചാരകനുമുണ്ടാകും..
വിശ്വാസിക്ക് അവന്റെ വിശ്വാസം അനുസരിച്ച് ജീവിതം നയിക്കാനുള്ള ഭരണ ഘടനാ പരമായ സ്വാത്രന്ത്ര്യത്തെ ചോദ്യം ചെയ്യുനന്ത് രാജ്യ ദ്രോഹമാണ.
കാടടച്ച് വെടി വെക്കാതിരിക്കുക..
തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം.. അതിന്റെ പേരില്‍ മുതലെടുപ്പ് അനുവദിയ്ക്കാന്‍ കഴിയില്ല സഹോദരാ....
കമന്റ് പോസ്റ്റ് ചെയ്യില്ല എന്നൊരു മുന്‍ വിധിയോടെയാണു താങ്കള്‍ അഭിപ്രായം എഴുതിയത്..
ഇപ്പോള്‍ ആ മുന്‍ വിധി മാറിയെന്നു കരുതട്ടെ..
ഇത് പോലെ എല്ലാ കാര്യങ്ങളിലും ഉള്ള മുന്‍ വിധി മാറ്റി വെക്കുക.
ആശംസകള്‍
Post a Comment