മലപ്പുറം മഅ്ദിനുസ്സഖാഫത്തുല്‍ ഇസ്ലാമിയ്യയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന എന്‍കൌമിയത്തോടനുബന്ധിച്ചു സ്മാര്‍ട്ട് കാംപസുകള്‍ തുടങ്ങുമെന്നു ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്മാര്‍ട്ട് കാംപസിലെ എജ്യൂപാര്‍ക്ക്, ടെക്നോപാര്‍ക്ക്, ലാംഗ്വേജ് റിസോഴ്സ് സെന്റര്‍, മോഡല്‍ അക്കാദമി തുടങ്ങിയവ ആരംഭിച്ചുകഴിഞ്ഞു. മലപ്പുറത്ത് 25 ഏക്കര്‍ സ്ഥലത്തായിരിക്കും കാംപസ് പ്രവര്‍ത്തിക്കുക.എന്‍കൌമിയം എന്നാല്‍ പ്രകീര്‍ത്തനം എന്നാണര്‍ഥം. ശാന്തിയുടെയും സമാധാനത്തിന്റെയും പ്രകീര്‍ത്തനമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ചരിത്രവീഥി എന്ന പേരിലുള്ള പരമ്പരയുടെ ആദ്യഭാഗത്തിന്റെ ചിത്രീകരണം ഈജിപ്ത്, ഒമാന്‍, ചൈന, ശ്രീലങ്ക എന്നിവിടങ്ങളില്‍ പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു.എസ്.വൈ.എസ് സംസ്ഥാന നിര്‍വാഹക സമിതിയംഗം മുഹമ്മദ് ബാദുഷ സഖാഫി, ഉമര്‍ മേല്‍മുറി, സെയ്ഫുദ്ദീന്‍ ഹാജി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
news from www.ssfmalappuram.com
No comments:
Post a Comment