Saturday, May 31, 2008

സത്യവും അസത്യവും വേര്‍തിരിച്ചറിയുക; കാന്തപുരം

സത്യവും അസത്യവും വേര്‍ തിരിച്ചറിഞ്ഞ്‌ സത്യത്തിന്റെ കൂടെ നില കൊള്ളുവാന്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ആഹ്വാനം ചെയ്തു. മുസ്വഫ എസ്‌.വൈ.എസ്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന (ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ ) ഒരു മാസക്കാലത്തെ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാന്തപുരം. സത്യവും അസത്യവും വേര്‍തിരിച്ച്‌ മനസ്സിലാക്കാന്‍ പണ്ഡിതര്‍ക്കേ കഴിയൂ. സാധാരണക്കാരന്‍ വ്യാജ സിദ്ധന്മാരുടെയും മറ്റും വലയില്‍ അകപ്പെടുന്നത്‌ സത്യവും അസത്യവും വേര്‍തിരിച്ച്‌ മനസ്സിലാക്കാന്‍ കഴിയാത്തത്‌ കൊണ്ടാണ്‌. മുഹമ്മദ്‌ നബി (സ) തങ്ങളുടെ പ്രബോധന കാലഘട്ടത്തില്‍ തന്നെ നബി യാണെന്ന് വാദിച്ച്‌ വ്യാജന്മാര്‍ രംഗപ്രവേശം ചെയ്തിരുന്നു. അതിനാല്‍ തന്നെ പണ്ഡിതന്മാര്‍ ഇത്തരം വ്യാജന്മാര്‍ക്കെതിരില്‍ എന്നും നില കൊണ്ടിട്ടുണ്ട്‌. ആരാധനയിലൂടെ അല്ലാഹുവുമായി കൂടുതല്‍ അടുത്തവര്‍ക്ക്‌ ആത്മീയ ചെതന്യവും കൈവരിക എന്നത്‌ ഖുര്‍ആന്‍ കൊണ്ടും ഹദീസ്‌ കൊണ്ടും തെളിയിക്കപ്പെട്ടതാണു. അത്‌ പോലെ വിശുദ്ധ ഖുര്‍ആന്‍ , ഹദീസുകള്‍ തുടങ്ങിയ ഉപയോഗിച്ചുള്ള ചികിത്സയും ഇസ്‌ലാം അനുവദിച്ചതും നബി (സ) പഠിപ്പിച്ചതുമാണ്‌. എന്നാല്‍ ഇതിന്റെ മറവില്‍ കപടന്മാര്‍ രംഗത്ത്‌ വന്നതുള്ളത്‌ ഒരു യാഥാര്‍ത്ഥ്യമാണെന്നും കാന്തപുരം പറഞ്ഞു. ആത്മീയത എന്നത്‌ സത്യ വിശ്വാമുള്ളവര്‍ക്ക്‌ കൈവരുന്ന അവസ്ഥയാണ്‌ . അതിനെ നിശേധിയ്ക്കുവാന്‍ കഴിയില്ല. എന്നാല്‍ ഇസ്‌ലാമില്‍ പൗരോഹിത്യം ഇല്ല. ആര്‍ക്കും ദൈവികത കല്‍പ്പിക്കുന്നുമില്ല ഇസ്ലാം. കാന്തപുരം പ്രസ്ഥാവിച്ചു.

1 comment:

prachaarakan said...

സത്യവും അസത്യവും വേര്‍ തിരിച്ചറിഞ്ഞ്‌ സത്യത്തിന്റെ കൂടെ നില കൊള്ളുവാന്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ആഹ്വാനം ചെയ്തു

ഇസ്‌ലാമില്‍ പൗരോഹിത്യം ഇല്ല. ആര്‍ക്കും ദൈവികത കല്‍പ്പിക്കുന്നുമില്ല ഇസ്ലാം. കാന്തപുരം പ്രസ്ഥാവിച്ചു.

Related Posts with Thumbnails