Showing posts with label ദേശീയ ഇസ്ലാമിക സമ്മേളനം. Show all posts
Showing posts with label ദേശീയ ഇസ്ലാമിക സമ്മേളനം. Show all posts

Monday, May 4, 2009

രാഷ്ട്രീയ ഐക്യത്തിന് മുസ്ലിംകള്‍ തയ്യാറാകണം: സെമിനാര്‍

ഡോ. കമാല്‍ ഫാറൂഖി (ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍, ഡല്‍ഹി)
കൊച്ചി; 03/05/09
മാലിക്ദീനാര്‍ നഗര്‍: മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടാനുളള സാധ്യത മുന്നില്‍ കണ്ട് കക്ഷിത്വാതീത രാഷ്ട്രീയ ഐക്യത്തിന് മുസ്ലിംകള്‍ തയ്യാറാകണമെന്ന് ദേശീയ ഇസ്ലാമിക സമ്മേളനത്തില്‍ ഞായറാഴ്ച നടന്ന രാഷ്ട്രീയ സെമിനാര്‍ ആഹ്വാനം ചെയ്തു. മതേതര ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളാണ് ഇപ്പോള്‍ ഭരണത്തിലേറുന്നതെങ്കില്‍ ഭാവിയില്‍ ഭരിക്കുക ജനാധിപത്യ സമുദായങ്ങളുടെ കൂട്ടായ്മകളായിരിക്കും. സംസ്ഥാനങ്ങളിലും രാജ്യത്തും ഇവതന്നെ അധികാരത്തിലേറാം. മതേതര പ്രസ്ഥാനങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇന്ത്യയില്‍ തെളിഞ്ഞുവരുന്നത്. ഇതുവരെ തുടര്‍ന്നുവന്ന നിഷേധാത്മക രാഷ്ട്രീയത്തിനും പരാജയപ്പെടുന്ന പ്രത്യക്ഷ രാഷ്ട്രീയത്തിനുമിടയില്‍ ഒരു രാഷ്ട്രീയ അസ്തിത്വമാണ് സാധ്യമാക്കേണ്ടത്. വോട്ട്ബാങ്ക് മൂല്യമുള്ള ഒരു ബദല്‍ ശക്തിയായി ഇന്ത്യന്‍ മുസ്ലിംകള്‍ നിലകൊള്ളണം.


രാഷ്ട്രീയമായ മാറ്റിനിര്‍ത്തലാണ് മുസ്ലിംകള്‍ അനുഭവിക്കുന്ന മിക്ക പ്രശ്നങ്ങളുടെയും മൂല കാരണമെന്ന് സെമിനാര്‍ വിലയിരുത്തി. നിയമസഭകളിലും പാര്‍ലിമെന്റിലും അര്‍ഹമായ പ്രാതിനിധ്യം മുസ്ലിംകള്‍ക്ക് ലഭിക്കുന്നില്ല. 13.5 ശതമാനം വരുന്ന മുസ്ലിം സമുദായത്തിന് അതിന്റെ പകുതി പോലും പ്രാതിനിധ്യമില്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടുബേങ്ക് എന്ന നിലയില്‍ മാത്രമാണ് മുസ്ലിംകളെ കരുതിപ്പോരുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും അവര്‍ ഇതര വിഭാഗങ്ങളില്‍ പെട്ടവരെയണ് സ്ഥാനാര്‍ഥികളാക്കിയത്. പലപ്പോഴും വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളാണവര്‍ക്ക് നല്‍കിയത്. കോണ്‍ഗ്രസിന്റെയും സിപിഎം, സിപിഐ തുടങ്ങിയ പര്‍ടികളുടെയും സമീപനം ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും നാലു മുസ്ലിംകള്‍ക്കു വീതം പ്രാതിനിധ്യം നല്‍കി. കേരള ജനസംഖ്യയില്‍ 26 ശതമാനമുള്ള മുസ്ലികള്‍ക്ക് മത്സരിക്കാനായി ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ 12 ശതമാനമുള്ള നായര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും 20 ശതമാനമുള്ള ക്രൈസ്തവ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഇരുമുന്നണികളും നല്‍കിയിട്ടുണ്െടന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതാകട്ടെ, കൂടുതല്‍ വിജയ സാധ്യതയുള്ള സീറ്റുകളാണ്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നിയമ സഭകളിലോ പാര്‍ലിമെന്റിലോ ഒരിക്കല്‍ പോലും മുസ്ലിംകള്‍ക്ക് ലഭിച്ചിട്ടില്ല. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ പട്ടിക ജാതിക്കാര്‍ക്കുവേണ്ടി സംവരണം ചെയ്യുക വഴി മുസ്ലിം പ്രാതിനിധ്യം ഉണ്ടായില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തുകയും ചെയ്യും. ഇത്തരം മണ്ഡലങ്ങള്‍ സച്ചാര്‍ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ജനത അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നുവെന്നാണിത് വ്യക്തമാക്കുന്നത്. മണ്ഡല്‍ അവാന്തര ജില്ലയില്‍ വിവിധ ജാതിവിഭാഗങ്ങള്‍ കൊടുങ്കാറ്റ് പോലെ അധികാര സോപാനത്തിലെത്തിയപ്പോഴും മുസ്ലിംകള്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഗതകാല നഷ്ടത്തെക്കുറിച്ച് വിലപിക്കുന്നതിനു പകരം ഇനിയെന്തുവേണമെന്ന് മുസ്ലിം സമുദായം ഉറക്കെ ചോദിക്കുകയും അതിന് അവര്‍ തന്നെ ഉത്തരം കണ്െടത്തുകയും വേണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.


ഇന്ത്യയില്‍ പട്ടിണിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മുസ്ലിംകളാണ്. ദാരിദ്യ്രം അനുഭവിക്കുന്ന 25 കോടിയിലധികം ഇന്ത്യക്കാരില്‍ 35 ശതമാനം പട്ടിക ജാതി വര്‍ഗത്തില്‍ പെട്ടവരും 31 ശതമാനം മുസ്ലിംകളുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നഗരങ്ങളില്‍ ദാരിദ്യ്ര രേഖക്കു താഴെ ജീവിക്കുന്നവരില്‍ ഒന്നാമത് മുസ്ലിംകളാണ്, 38.4 ശതമാനം മുസ്ലിംകളാണ് നഗരങ്ങളില്‍ ദരിദ്ര വിഭാഗത്തിലുള്ളത്. 13.4 ശതമാനം വരുന്ന ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് മൊത്തം സര്‍ക്കാര്‍ ജോലിയുടെ അഞ്ച് ശതമാനം മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഉന്നതവും തന്ത്രപ്രധാനവുമായ താക്കോല്‍ സ്ഥാനങ്ങളില്‍ അവര്‍ ഇല്ലെന്നു തന്നെ പറയാം. സര്‍ക്കാറിലോ തദ്ദേശ സ്ഥാപനങ്ങളിലോ മതിയായ മുസ്ലിം ശബ്ദം ഇല്ലാത്തത് സമുദായം പിന്തള്ളപ്പെടുന്ന സാഹചര്യമുണ്ടാക്കി. രാഷ്ട്രീയ പങ്കാളിത്തവും ഭരണ സംവിധാനങ്ങളില്‍ പ്രാതിനിധ്യവും മുസ്ലിംകള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. രാഷ്ട്രീയത്തിലും ജീവിതത്തിലും ഈ ജനത ഇപ്പോഴും പുറം പോക്കില്‍ കഴിയുന്നു-പ്രമേയം ചൂണ്ടിക്കാട്ടി.
for more news and picture , visit

ദേശീയതലത്തില്‍ സുന്നികളുടെ പൊതുവേദി രൂപവത്‌കരിക്കും - കാന്തപുരം


കാന്തപുരം ദേശീയ സമ്മേളനത്തിൽ നയരേഖാ പ്രഖ്യാപനം നടത്തുന്നു


03/05/09

കൊച്ചി: മുസ്‌ലിങ്ങളെ ദേശീയതലത്തില്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സുന്നികളുടെ പൊതുവേദി രൂപവത്‌കരിക്കുമെന്ന്‌ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എസ്‌വൈഎസ്‌ ദേശീയ ഇസ്‌ലാമിക സമ്മേളനത്തില്‍ നയരേഖാ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.

മൂന്ന്‌ ദിവസമായി വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്‌ ദേശീയ നയരേഖയ്‌ക്ക്‌ രൂപംനല്‍കിയത്‌. ഈ നയരേഖ സംഗ്രഹിച്ച്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള വഖഫ്‌ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ സയ്യിദ്‌ ഫസല്‍ പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ അല്ലാമാ സിയാ ഉല്‍ മുസ്‌തഫ അംജദി ഉദ്‌ഘാടനം ചെയ്‌തു. ബഹുമത സമൂഹത്തില്‍ ജീവിക്കുന്നവരെന്ന നിലയില്‍ രാഷ്ട്രീയമായി മുസ്‌ലിങ്ങളുടെ ആദ്യ പരിഗണന മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തലാണെന്ന്‌ എസ്‌വൈഎസ്‌ ദേശീയ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന രാഷ്ട്രീയ സെമിനാര്‍ അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.

മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആന്തരികമായി ശിഥിലമായിക്കൊണ്ടിരിക്കുകയാണ്‌. മതേതര പാര്‍ട്ടികളില്‍ മുസ്‌ലിങ്ങള്‍ നിരന്തരം തഴയപ്പെടുന്നു. ഉത്തരേന്ത്യന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുവേണ്ടി വോട്ടുപിടിക്കാന്‍ മുസ്‌ലിം പണ്ഡിതന്മാരെ വശത്താക്കാനുള്ള ശ്രമങ്ങളാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മുസ്‌ലിങ്ങളോടുള്ള രാഷ്ട്രീയ തൊട്ടുകൂടായ്‌മ അവസാനിപ്പിക്കണം. ദേശീയപാര്‍ട്ടികള്‍ക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്ന വോട്ടിങ്ങിലെ കുറവ്‌ മുസ്‌ലിങ്ങള്‍ക്ക്‌ രാഷ്ട്രീയമായി ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്‌. കക്ഷിരാഷ്ട്രീയത്തില്‍ പങ്കാളികളാകുന്നതിനു പകരം വോട്ടുബാങ്ക്‌ മൂല്യമുള്ള ഒരു ബദല്‍ശക്തിയായി മുസ്‌ലിങ്ങളെ മാറ്റിയെടുക്കാനുള്ള ആലോചനകള്‍ രൂപപ്പെടണം. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സുന്നി മുസ്‌ലിങ്ങളുടെ രാഷ്ട്രീയ നിസ്സംഗത മതരാഷ്ട്രീയ പ്രസ്ഥാനങ്ങളും മതതീവ്രവാദികളും ചൂഷണംചെയ്യുകയാണ്‌. ഇതിനെതിരെ മുസ്‌ലിങ്ങളെ രാഷ്ട്രീയ സാക്ഷരരാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. കമാല്‍ ഫാറൂഖി സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസ സമുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ രാഷ്ട്രീയ പുരോഗതി കൈവരിക്കാനാവൂ. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ദളിതരുടെ രാഷ്ട്രീയ ശാക്തീകരണം സാധ്യമാക്കി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ മുസ്‌ലിം ശാക്തീകരണത്തിനുള്ള അവസരമായി ഉപയോഗപ്പെടുത്താന്‍ മുസ്‌ലിങ്ങള്‍ തയ്യാറാവണമെന്ന്‌ റവന്യൂ വകുപ്പ്‌ മന്ത്രി കെ.പി.രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. എസ്‌.വൈ.എസ്‌. സംസ്ഥാന സെക്രട്ടറി എന്‍.അലി അബ്ദുള്ള വിഷയാവതരണം നടത്തി. എം.പി.മാരായ ഡോ. സെബാസ്റ്റ്യന്‍പോള്‍, പി.സി.തോമസ്‌ എന്നിവരും മുഹമ്മദ്‌ സിറാജ്‌ ഇബ്‌റാഹിം സേഠ്‌, ഫാ. സെഡറിക്‌ പ്രകാശ്‌ അഹമ്മദാബാദ്‌ എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. എ.കെ. അബ്ദുല്‍ ഹാമീദ്‌ അധ്യക്ഷനായി. മജീദ്‌ കക്കാട്‌ സ്വാഗതവും ടി.കെ. അബ്ദുല്‍ കരീം സഖാഫി നന്ദിയും പറഞ്ഞു.

Sunday, May 3, 2009

ദേശീയ ഇസ്ലാമിക സമ്മേളന വേദിയില്‍ നിന്ന്

അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് അല്ലാമാ ലിയാ ഉല്‍ മുസ്തഫ അംജദിയും ജന.സെക്രട്ടറി ശൈഖുനാ കാന്തപുരം അബൂ‍ബക്കര്‍ മുസ്ലിയാരും
ശ്രീ. കെ.പി. രാജേന്ദ്രന്‍ (റവന്യൂ മിനിസ്റ്റര്‍ )

ഡോ. കമാല്‍ ഫാറൂഖി (ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍, ഡല്‍ഹി)
സദസ്സ് മുന്‍ നിര

സദസ്സ് ഒരു ദൃശ്യം

കൂടുതല്‍ വാര്‍ത്തകളും ദൃശ്യങ്ങളും ഓഡിയോ വീഡിയോകളും ഇവിടെ

Friday, May 1, 2009

ദേശീയ ഇസ്ലാമിക സമ്മേളനം വാര്‍ത്തകളും ചിത്രങ്ങളും

ദേശീയ ഇസ്ലാമിക സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന സുഹൃദ് സംഗമത്തില്‍ നിന്ന്


ദേശീയ ഇസ്ലാമിക സമ്മേളനം വാര്‍ത്തകളും ചിത്രങ്ങളും കൂടുതല്‍ ഇവിടെ ക്ലിക് ചെയ്ത് കാണുക
തത്സമയ പരിപാടികള്‍ സുന്നി ഓണ്‍ലൈന്‍ ക്ലാസ് റൂം സന്ദര്‍ശിക്കുക

Thursday, April 30, 2009

ദേശീയ ഇസ്‌ലാമിക സമ്മേളനം മെയ്‌ ഒന്ന്‌ മുതല്‍

ഇടപ്പള്ളി ബൈപാസ് ജംഗ് ഷനു സമീപം സജ്ജമാക്കിയ വേദി
കൊച്ചി: സമസ്‌ത കേരള സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഇസ്‌ലാമിക സമ്മേളനത്തിന്‌ മെയ്‌ ഒന്നിന്‌ കൊച്ചിയില്‍ തുടക്കമാവും. 'നാടിന്റെ അസ്‌തിത്വ വീണ്ടെടുപ്പിന്‌' എന്ന പ്രമേയവുമായി നടക്കുന്ന സമ്മേളനത്തിന്‌ മുന്നോടിയായി ഏപ്രില്‍ 30ന്‌ സൗഹൃദസംഗമം നടക്കും.

മെയ്‌ മൂന്ന്‌ വരെ നീളുന്ന സമ്മേളനം ഇടപ്പള്ളി സ്റ്റേഷന്‍ കവലയിലെ മാലിക്‌ ദീനാര്‍ നഗറിലാണ്‌ നടക്കുന്നത്‌. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ഉള്‍പ്പെടെ ദിവസവും 10,000-ത്തോളം പേരെയാണ്‌ സമ്മേളനത്തിന്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 30ന്‌ വൈകീട്ട്‌ ഏഴിന്‌ നടക്കുന്ന സൗഹൃദസംഗമം മന്ത്രി എസ്‌. ശര്‍മ ഉദ്‌ഘാടനം ചെയ്യും. സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ മുഖ്യാതിഥിയായിരിക്കും. എസ്‌.വൈ.എസ്‌. ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ ടി.എസ്‌.കെ. തങ്ങള്‍ ബുഖാരി അധ്യക്ഷത വഹിക്കും. മെയ്‌ ഒന്നിന്‌ വൈകീട്ട്‌ നാലിന്‌ സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ വിളംബരജാഥ നടക്കും. 4.30ന്‌ സമ്മേളന കണ്‍ട്രോള്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ സയ്യിദ്‌ അലി ബാഫഖി പതാക ഉയര്‍ത്തും. ഏഴിന്‌ നടക്കുന്ന ശരീ അത്ത്‌ സെഷന്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ അല്ലാമാ ളിയാ ഉല്‍മുസ്‌തഫ അംജദി ഉദ്‌ഘാടനംചെയ്യും.

മെയ്‌ രണ്ടിന്‌ രാവിലെ 8.30ന്‌ നടക്കുന്ന സമ്മേളനം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ സുഹൈല്‍ സിദ്ദിഖി ഉദ്‌ഘാടനം ചെയ്യും. മന്ത്രി എം.എ. ബേബി, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും. മെയ്‌ മൂന്നിന്‌ 'മുസ്‌ലിം രാഷ്‌ട്രീയം സ്വത്വം, പരിണാമം' എന്ന വിഷയത്തില്‍ രാവിലെ 8.30ന്‌ നടക്കുന്ന സെമിനാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ. സെഡറിക്‌ പ്രകാശ്‌ ഉദ്‌ഘാടനംചെയ്യും. ഉച്ചയ്‌ക്ക്‌ രണ്ടിന്‌ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രഖ്യാപനത്തോടെ സമ്മേളനം സമാപിക്കും.

പത്രസമ്മേളനത്തില്‍ എസ്‌.വൈ.എസ്‌. ഭാരവാഹികളായപൊന്‍മള അബ്ദുള്‍ഖാദര്‍ മുസ്‌ലിയര്‍, പേരോട്‌ അബ്ദു റഹ്‌മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദു റഹ്‌മാന്‍ ഫൈസി, സി.പി. സൈതലവി മാസ്റ്റര്‍, എ. അഹമ്മദ്‌കുട്ടി ഹാജി, പി.എച്ച്‌. അലി ദാരിമി, പി.കെ. കരീം തുടങ്ങിയവര്‍ പങ്കെടുത്തു



മാതൃഭൂമി 29-04-2009
news link here
Related Posts with Thumbnails