Showing posts with label ഗുജറാത്ത്‌. Show all posts
Showing posts with label ഗുജറാത്ത്‌. Show all posts

Tuesday, June 17, 2008

ഗുജറാത്തില്‍ മര്‍കസ്‌ പബ്ലിക്‌ സ്കൂള്‍

മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ കീഴില്‍ ഗുജറാത്തില്‍ രാജ്കോട്ട്‌ ജില്ലയിലെ ഗോണ്ടലില്‍ ചാരിറ്റബിള്‍ പബ്ലിക്‌ സ്കൂള്‍ ആരംഭിക്കുന്നു. ചൊവ്വാഴ്ച കാലത്ത്‌ പത്ത്‌ മണിക്ക്‌ ജാമിഅ മര്‍കസ്‌ പ്രിന്‍സിപ്പല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഗുജറാത്തില്‍ മര്‍കസിനു കീഴില്‍ ആരംഭിക്കുന്ന ആദ്യത്തെ സ്കൂളാണിത്‌. ഹാജി അബ്ദുല്‍ ഗഫ്ഫാര്‍ നൂരി സംഭാവന ചെയ്ത മൂന്നുനില കെട്ടിടത്തിലാണ്‌ സ്കൂള്‍ തുടങ്ങുന്നത്‌. മര്‍കസ്‌ മാതൃകയിലുള്ള ഈ വിദ്യാലയത്തിന്‌ തുടക്കത്തില്‍ തന്നെ തദ്ദേശീയരില്‍ പ്രതീക്ഷാവഹമായ പ്രതികരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഗുജറാത്തില്‍ മതസൗഹാര്‍ദ്ദാന്തരീക്ഷം നിലനിര്‍ത്തുന്നതിന്‌ മര്‍കസ്‌ പബ്ലിക്‌ സ്കൂള്‍ നിദാനമായിത്തീരുമെന്ന്‌ മര്‍കസ്‌ പി.ആര്‍ഡി ഡയരക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്‌ ഹരി പ്രത്യാശ പ്രകടിപ്പിച്ചു.
Related Posts with Thumbnails