Showing posts with label കുമ്പള-മഞ്ചേശ്വരം സംയുക്ത മഹല്ല്‌ ഖാസി. Show all posts
Showing posts with label കുമ്പള-മഞ്ചേശ്വരം സംയുക്ത മഹല്ല്‌ ഖാസി. Show all posts

Tuesday, May 4, 2010

മഞ്ചേശ്വരം-കുമ്പള സംയുക്ത ജമാഅത്ത്‌ ഖാസിയായി പൊസോട്ട്‌ തങ്ങൾ ചുമതലയേറ്റു






കാസർകോട്‌: സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽബുഖാരി കുമ്പള-മഞ്ചേശ്വരം സംയുക്ത മഹല്ല്‌ ജമാഅത്തുകളുടെ ഖാസിയായി ചുമതലയേറ്റു. കുമ്പളയെ തൂവെള്ളയണിയിച്ച മഹാസഞ്ചയമാണ്‌ ശാന്തിപ്പള്ള അഹ്ദൽ നഗറിൽ നടന്ന ബൈഅത്ത്‌ സമ്മേളനത്തിനെത്തിയത്‌. മുഹിമ്മാത്തിൽ അഹ്ദൽ മഖാമിൽ നടന്ന സിയാറത്തിന്‌ സയ്യിദ്‌ ഹസ്സൻ അഹ്ദൽ തങ്ങൾ നേതൃത്വം നൽകി. നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ നേതാക്കളെ കുമ്പളയിലേക്ക്‌ ആനയിച്ചത്‌. ഷിറിയ എം.ആലിക്കുഞ്ഞി മുസ്ലിയാരുടെ പ്രാർഥനയോടെ ബൈഅത്ത്‌ സമ്മേളനം തുടങ്ങി. ആലിക്കുഞ്ഞി മുസ്ലിയാരുടെ അധ്യക്ഷതയിൽ നൂറുൽ ഉലമ എംഎ അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ തലപ്പാവണിയിച്ചു. ആലംപാടി എഎം കുഞ്ഞബ്ദുല്ല മുസ്ലിയാർ ഷാളണിയിച്ചു. സയ്യിദ്‌ ഹസ്സൻ അഹ്ദൽ തങ്ങൾ ആമുഖ പ്രഭാഷണം നടത്തി. സയ്യിദ്‌ ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ്‌ ശിഹാബുദ്ദീൻ തങ്ങൾ ആന്ത്രോത്ത്‌ ആശീർവാദം നേർന്നു.

വിവിധ മഹല്ലുകളിൽ നിന്നെത്തിയ ജമാഅത്ത്‌ പ്രതിനിധികൾ സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽബുഖാരിയെ ഖാസിയായി ബൈഅത്ത്‌ ചെയ്തു. എകെ അബ്ദുൽ റഹ്മാൻ, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാർ, അബാസ്‌ മുസ്ലിയാർ മഞ്ഞനാടി, എപി അബ്ദുല്ല മുസ്ലിയാർ, ബിഎസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി, കെപി ഹുസൈൻ സഅദി, അബ്ദുൽ ഖാദിർ ദാരിമി മാണിയൂർ, സുലൈമാൻ കരിവെള്ളൂർ, മൂസ സഖാഫി കളത്തൂർ, ചിത്താരി അബ്ദുല്ല ഹാജി, മുനീർ ബാഖവി, ബേക്കൽ അഹ്മദ്‌ മുസ്ലിയാർ, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, സയ്യിദ്‌ ജലാലുദ്ദീൻ തങ്ങൾ, കെഎസ്എം പയോട്ട, എബി മൊയ്തു സഅദി, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ തുടങ്ങിയവർ പ്രസംഗിച്ചു. എകെ ഇസ്സുദ്ദീൻ സഖാഫി സ്വാഗതവും എം.അന്തുഞ്ഞി മൊഗർ നന്ദിയും പറഞ്ഞു.


04/05/2010
Minshad Ahmed
Related Posts with Thumbnails