Showing posts with label എന്റോസൾഫാൻ. Show all posts
Showing posts with label എന്റോസൾഫാൻ. Show all posts

Saturday, April 23, 2011

എന്റോസൾഫാൻ നിരോധിക്കാൻ സർക്കാർ ആർജവം കാണിക്കണം: ആർ എസ്‌ സി ഖത്തർ


ദോഹ: മനുഷ്യരെ ജീവച്ഛവങ്ങളും, മാരകരോഗികളുമാക്കി മാറ്റുന്ന എന്റോസൾഫാൻ കീടനാശിനി കോർപ്പറേറ്റ്‌ രാജാക്കൻമാരുടേയും, കുത്തക മുതലാളിമാരുടേയും കച്ചവട താൽപ്പര്യങ്ങൾക്ക്‌ വഴങ്ങി ബഹു ഭൂരിപക്ഷം വരുന്ന കർഷക കുടുംബങ്ങൾക്കുമേൽ ഇടിത്തീ വീഴ്ത്തുന്ന പ്രഖ്യാപനമാണ്‌ നിരോധിക്കാൻ സാധ്യമല്ല എന്ന കാർഷിക വകുപ്പിന്റെ കണെ​‍്ടത്തലുകൾ. ജനാധിപത്യ വ്യവസ്ഥിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ഇത്തരത്തിലുള്ള ജന വിരുദ്ധ നിലപാടെടുക്കുന്നതിൽ നിന്നും പിന്തിരിഞ്ഞ്‌; എന്റോസൾഫാന്‌ ജന്മം നൽകിയ യൂറോപ്യൻ രാജ്യങ്ങളിൽപോലും അതിനെ നിരോധിക്കാൻ ശുപാർശ ചെയ്യുമ്പോൾ കീടനാശിനിയുടെ ദുരന്തങ്ങളുടെ ഇരകൾ ജീവിക്കുന്ന ഇന്ത്യ ഈ കീടനാശിനി നിരോധിക്കാൻ ആർജവം കാണിക്കണമെന്ന്‌ ആർ എസ്‌ സി ഖത്തർ നാഷണൽ സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. ഹാഫിള്‌ ഉമറുൽ ഫാറൂഖ്‌ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ശൗക്കത്ത്‌ സഖാഫി പടിഞ്ഞാറ്റുമുറി, നൗഷാദ്‌ അതിരുമട, ജമാൽ അഷരി, മഹ്ബൂബ്‌ ഇബ്രാഹീം മാട്ടൂൽ, സിദ്ധീഖ്‌ കരിങ്കപ്പാറ പ്രസംഗിച്ചു. ഉമർ കുണ്ടുതോട്‌ സ്വാഗതവും അശ്‌റഫ്‌ സഖാഫി നടക്കാവ്‌ നന്ദിയും പറഞ്ഞു. 21/04/2011
Related Posts with Thumbnails