Saturday, September 19, 2009

ശവ്വലമ്പിളി -ലൈവ് പ്രോഗ്രാം

ശവ്വാലമ്പിളി -ലൈവ്‌ പ്രോഗ്രാം
എല്ലാവർക്കും ഈദ് ആശംസകൾ നേരുന്നു

Saturday, September 12, 2009

അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ ആദ്യമായി ഇന്ത്യക്ക്‌ അംഗീകാരം


ഹാഫിസ്‌ ഇബ്‌റാഹീം മർകസന്റെ അഭിമാനമായി
അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ
ആദ്യമായി ഇന്ത്യക്ക്‌ അംഗീകാരം


ഇബ്‌റാഹീം ഹാഫിസ്‌ സയ്യിദ്‌ അഹ്മദ്‌ (ഇടത്ത്‌ നിന്ന്‌ മുന്നാമത്‌) ദുബൈ കിരീടാവകാശി ഹംദാൻ ബ്ൻ മുഹമ്മദ്‌ ബ്ൻ റാഷിദ്‌ ആൽ മക്തൂമിനോടും മറ്റു ജേതാക്കളോടുമൊപ്പം (picture Hamza seaforrth )

ദുബൈ: വിശുദ്ധ ഖുർആൻ അവതരിച്ച മാസത്തെ ധന്യമാക്കി ദുബൈ ഗവണ്‍മന്റ്‌ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ പതിമൂന്നാണ്ടിനിടെ ആദ്യമായി ഇന്ത്യക്ക്‌ അംഗീകാരം. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത ഹൈദരാബാദ്‌ സ്വദേശി ഇബ്‌റാഹീം ഹാഫിസ്‌ സയ്യിദ്‌ അഹ്മദാണ്‌ 85 രാഷ്ട്രങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാമതെത്തിയത്‌. ഇന്ത്യയിലേക്കു ലഭിച്ച രാജ്യാന്തര അംഗീകാരത്തിൽ മലയാളി സമൂഹത്തിനും സവിശേഷമായി അഭിമാനിക്കാം. കോഴിക്കോട്‌ കാരന്തൂർ മർകസിൽ നിന്നും ഖുർആൻ മന:പാഠമാക്കിയതിന്റെ അംഗീകാരവുമായാണ്‌ ഹാഫിസ്‌ ഇബ്‌റാ​‍ാഹിം അന്താരാഷ്ട്ര വേദിയിൽ മത്സരിച്ചതു.

മുൻ വർഷങ്ങളിലും മർകസ്‌ വിദ്യാർഥികൾ അന്താരാഷ്ട്ര ഹോളി ഖുർആൻ വേദിയിൽ മത്സരിച്ചിരുന്നു. രണ്ടര ലക്ഷം ദിർഹമാണ്‌ ഒന്നാം സമ്മാന ജേതാവിനു ലഭിക്കുന്ന അവാർഡ്‌ തുക. ദുബൈ ചേംബർ ഓഫ്‌ കോമേഴ്സ്‌ ഹോളിൽ നടന്നു വന്ന പാരായണ മത്സരങ്ങൾ ശ്രവിക്കാനെത്തിയവരെല്ലാം ഹാഫിസ്‌ ഇബ്‌റാഹീമിന്‌ ആദ്യ സ്ഥാനങ്ങളിലൊന്ന്‌ ലഭിക്കുമെന്ന്‌ അഭിപ്രായപ്പെട്ടിരുന്നു. കനത്ത മത്സരമാണ്‌ ഈ വർഷം നടന്നത്തെന്നും ജേതാവിനെ കണെ​‍്ടത്തുക വെല്ലുവിളിയായിരുന്നുവേന്നും ജഡ്ജിംഗ്‌ പാനൽ മേധാവി ഡോ. ത്വാരിഖ്‌ അബ്ദുൽ ഹകീം അൽ ബയൂമി പറഞ്ഞു.

മത്സരത്തിൽ ജേതാവാകാനായതിൽ സന്തോഷമുണെ​‍്ടന്നും വിശുദ്ധ ഖുർആൻ പാരായണം ചെയ്ത്‌ അംഗീകാരം നേടിയതിലാണ്‌ തന്റെ അതിയായ സന്തോഷമെന്നും ഹാഫിസ്‌ ഇബ്‌റാ​‍ാഹീം മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു. ഈ മത്സരത്തിനു അവസരം നൽകിയ കോഴിക്കോട്‌ മർകസുസ്സഖാഫത്തിസ്സുന്നിയ്യ എന്ന മഹദ്‌ സ്ഥാപനത്തോടും സാരഥി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരോടും ഏറെ കടപ്പാടുണ്ട്‌. ഈ അംഗീകാരം ഇന്ത്യൻ സമൂഹത്തിനും മർകസിനും ഗുരുനാഥൻമാർക്കും സമർപ്പിക്കുന്നതായും ഇബ്‌റാ​‍ാഹീം പറഞ്ഞു.

ഈ വർഷത്തെ മതിസരത്തിൽ പങ്കെടുത്ത 85 പേരിൽ 29 പേർ 90 ശതമാനത്തിനുമേൽ മാർക്ക്‌ നേടി. 26 പേർക്ക്‌ 80 ശതമാനത്തിനു മേൽ മാർക്കു ലഭിച്ചതായി ജഡ്ജിംഗ്‌ കമ്മിറ്റി അറിയിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള ആറു പണ്ഡിതൻമാരാണ്‌ വിധി നിർണയിച്ചതു.

10/09/2009

Tuesday, September 8, 2009

കാന്തപുരത്തിന്‌ ബഹറൈൻ മതകാര്യ വകുപ്പിന്റെ ആദരം


അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ ബഹ്‌റൈൻ ഇസ്ലാമികകാര്യ ഉന്നതാധികാര സമിതി ചെയർമാൻ ശൈഖ്‌ അബ്ദുല്ല ബ്ൻ ഖാലിദ്‌ ആൽ ഖലീഫ പ്രശംസാ പത്രം നൽകി ആദരിക്കുന്നു. ഒരു കേരളീയ പണ്ഡിതന്‌ ബഹ്‌റൈനിൽ ആദ്യമായാണ്‌ ഇത്തരത്തിലൊരു അംഗീകാരം ലഭിക്കുന്നത്‌.

06/09/2009
www.ssfmalappuram.com

Tuesday, September 1, 2009

ഖുർആൻ പാരായണ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്‌ യുഎഇ വിദ്യാർഥി


ദുബൈ: പതിമൂന്നാമത്‌ ദുബൈ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്‌ ഹൈദരാബാദ്‌ സ്വദേശിയായ യുഎഇ വിദ്യാർഥി. കോഴിക്കോട്‌ കാരന്തൂർ മർകസ്‌ ഹിഫ്ലുൽ ഖുർആൻ കോളജിൽനിന്നും ഖുർആൻ മന:പാഠമാക്കി സർട്ടിഫിക്കറ്റ്‌ നേടിയ ഇബ്‌റാഹീം ഹാഫിസ്‌ സയ്യിദ്‌ അഹമ്മദാണ്‌ ഇന്ത്യക്കു വേണ്ടണ്ടി മറ്റു 84 രാഷ്ട്രങ്ങളിലെ പ്രതിനിധികളോടൊപ്പം ഖുർആൻ പാരായണം നടത്തുന്നത്‌. ഇന്ത്യയെ പ്രതിനിധീകരിച്ചാണ്‌ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്നതെങ്കിലും ഇബ്‌റാഹീം ജനിച്ചതും പഠിച്ചതുമെല്ലാം യുഎഇ യിലാണ്‌.

റാസൽഖൈമ അൽ ജൗദ സെക്കൻഡറി സ്കൂളിൽ പന്ത്രണ്ടണ്ടാം ക്ലാസ്‌ വിദ്യാർഥിയാണ്‌. 20 വർഷമായി റാസൽഖൈമ അഹമ്മദ്‌ ബിൻ ഫ മസ്ജിദിൽ ഇമാമായി ജോലി ചെയ്യുന്ന ഹാഫിസ്‌ സയ്യിദ്‌ അഹമ്മദിന്റെ മകനാണ്‌ ഇബ്‌റാഹീം. ഖുർആൻ മനഃപാഠമുള്ള പിതാവിൽനിന്നാണ്‌ ഈ പത്തൊമ്പതുകാരൻ ഖുർആൻ ഭൂരിഭാഗവും ഹൃദിസ്ഥമാക്കിയത്‌. ഒടുവിൽ മർകസ്‌ ഹിഫ്സുൽ ഖുർആൻ കോളജിലെത്തി പരിശോധനക്കു ശേഷം സർട്ടിഫിക്കറ്റു നേടി. പിതാവിന്റെ ശിക്ഷണത്തിൽ ഖുർആൻ പഠിച്ചരുന്നതിനാൽ രണ്ടണ്ടു മാസം മാത്രമേ കോഴിക്കോട്ട്‌ താമസിച്ചു പഠിക്കേണ്ടണ്ടി വന്നുള്ളൂ. പിതാവിനു പുറമേ ഇബ്‌റാഹീമിന്റെ രണ്ടണ്ടു സഹോദരങ്ങളും ഖുർആൻ മന:പാഠമാക്കിയവരാണ്‌.ദുബൈ അന്താരാഷട്ര ഖുർആൻ പാരായണ മത്സരത്തിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ തുടർച്ചയായി ഇന്ത്യയെ പ്രതിനിധീകരിച്ചതു മലയാളികളായ മർകസ്‌ വിദ്യാർഥികളാണ്‌. ഇത്തവണ മലയാളിയില്ലെങ്കിലും കേരളത്തിൽനിന്നും പഠനം പൂർത്തിയാക്കിയ വിദ്യാർഥി എന്ന നിലയിൽ മലയാളികൾക്കും ഇബ്‌റാഹിമിനെ ശിപാർശ ചെയ്ത മർകസ്‌ സ്ഥാപനത്തിനും അഭിമാനിക്കാം. മത്സരത്തിൽ ഇബ്‌റാഹിം നേടുന്ന അംഗീകാരങ്ങൾ ഇന്ത്യക്കും മലയാളികൾക്കുമൊപ്പം യുഎ ഇക്കും അഭിമാനകരമാകും.

http://www.ssfmalappuram.com/
01/09/2009
Related Posts with Thumbnails