Sunday, August 30, 2009

റമളാൻ ലേഖനങ്ങൾ


പരിശുദ്ധ റമളാൻ അനുബന്ധ ലേഖനങ്ങൾ ,ദുആ‍കൾ

മുസ്ലിം പാത്ത്.കോം പ്രസിദ്ധീകരിച്ചത് വായിക്കാൻ

ഇവിടെ ക്ലിക് ചെയ്യുക

Thursday, August 13, 2009

സ്വലാത്ത് നഗറിൽ ഇന്ന് ശിഹാബ് തങ്ങൾക്കായി പ്രത്യേക ദുആ മജ്‌ലിസ്

സ്വലാത്ത് നഗറിൽ ഇന്ന് ശിഹാബ് തങ്ങൾക്കായി പ്രത്യേക ദുആ മജ്‌ലിസ്

മലബാർ ഇസ്ലാമിക് ക്ലാ‍സ് റൂമിലൂടെ തത്സമയം പങ്കെടുക്കാൻ അവസരം
ക്ലാസ് റൂമിൽ കയറാനുള്ള നിർദ്ദേശങ്ങൾ കിട്ടുവാൻ ചിത്രത്തിലോ ഇവിടെയോ ക്ലിക് ചെയ്യുക

http://www.sunnionlineclass.org/

Saturday, August 8, 2009

RSC-യുഎഇ ദേശീയ കലാകിരീടം അബൂദാബിക്ക്‌

ഷാർജ: രിസാല സ്റ്റഡി സർക്കിൾ യു.എ.ഇ ദേശീയ സാഹിത്യോത്സവിലെ പ്രഥമ കലാ കിരീടം അബൂദാബി സോൺ സ്വന്തമാക്കി. യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജ ഗൾഫ്‌ ഏഷ്യൻ ഇംഗ്ലീഷ്‌ സ്കൂളിൽ തടിച്ച്കൂടിയ പ്രവാസി കലാ സ്നേഹികൾക്ക്‌ ശ്രവണ സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ചാണ്‌ സാഹിത്യോത്സവിന്‌ സമാപനമായത്‌. പത്ത്‌ സോണുകളിൽ നിന്നായി മുപ്പതോളം ഇനങ്ങളിൽ നടന്ന വാശിയേറിയ മത്സരത്തിൽ 128 പോയന്റോടെയായിരുന്നു അബൂദാബിയുടെ കിരീടധാരണം. 122 പോയിന്റുമായി അവസാന മത്സരം പ്രഖ്യാപിക്കുന്നത്‌ വരെ ഇഞ്ചോടിഞ്ച്‌ പോരടിച്ചു നിന്ന ദുബൈ രണ്ടാം സ്ഥാനത്തെത്തി. 71 പോയിന്റുള്ള അൽ ഐനിനാണ്‌ മൂന്നാം സ്ഥാനം. ജനറൽ വിഭാഗത്തിൽ അൽഐൻ സോണിലെ സിറാജുദ്ദേ‍ീൻ വയനാടും സീനിയർ വിഭാഗത്തിൽ അബൂദാബി സോണിലെ ഫവാസ്‌ ഖാലിദും കലാ പ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ കാശ്മീരിൽ നിന്ന്‌ ടെലഫോണിലൂടെ സാഹിത്യോത്സവിന്‌ ആശംസ നേർന്നു.

08/08/2009
http://www.ssfmalappuram.com/

കൂടുതൽ വാർത്തകളും ചിത്രങ്ങളും മുഹിമ്മാത്ത് വെബ്സൈറ്റിൽ കാണുക

Friday, August 7, 2009

അഹ്‌ലുസ്സുന്നയുടെ അടിസ്ഥാനശില പ്രവാചകരിൽനിന്നുള്ള സനദ്‌: കാന്തപുരം

മുഹിമ്മാത്ത്‌ വാർഷിക സമ്മേളനത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സനദ്ദാന പ്രസംഗം നടത്തുന്നു

മുഹിമ്മാത്ത്‌ നഗർ (പുത്തിഗെ): സുന്നികളുടെ എല്ലാ വിശ്വാസങ്ങൾക്കും പ്രവർത്തനങ്ങൾക്കും വിശുദ്ധപ്രവാചകരിലേക്ക്‌ ചെന്നെത്തുന്ന പാരമ്പര്യവും ഇഴമുറിയാത്ത സനദുമുണെ​‍്ടന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. മുഹിമ്മാത്ത്‌ സമ്മേളനത്തിൽ സനദ്ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സനദില്ലാത്ത വിജ്ഞാനം അടിസ്ഥാനമില്ലാത്തത്താണ്‌. നമുക്ക്‌ വിശുദ്ധ ഖുർആനിൽനിന്ന്‌ നേരിട്ട്‌ ആരാധനാക്രമങ്ങൾ പാലിക്കാനാവില്ല. ആരാധനാക്രമം എങ്ങനെയെന്ന്‌ സ്വഹാബാക്കൾ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയായിരുന്നു. അത്‌ കണ്ട്‌ മനസ്സിലാക്കിയ പിൻഗാമികളിൽ നിന്ന്‌ തലമുറ കൈമാറി നമ്മുടെ ആലിമീങ്ങളിലേക്ക്‌ പകർന്നുകിട്ടിയ പാരമ്പര്യമാണ്‌ നമ്മുടെ എല്ലാ കാര്യത്തിന്റെയും അടിസ്ഥാനം. ബിദഈ കക്ഷികൾക്ക്‌ ഒരു സനദുമില്ല. അതുതന്നെയാണ്‌ അവർ പിഴക്കാനും കാരണം. പാരമ്പര്യത്തെ തള്ളിക്കളഞ്ഞവർ മതത്തിനു സ്വന്തമായി വ്യാഖ്യാനം ചമക്കുകയാണ്‌ ചെയ്യുന്നത്‌. സനദ്‌ കൈമാറുന്ന ധന്യമുഹൂർത്തത്തിന്‌ സാക്ഷി എന്ന നിലയിലും ജീവിതവിശുദ്ധികൊണ്ട്‌ എല്ലാവർക്കും വെളിച്ചം നൽകിയ പ്രമുഖ വ്യക്തിത്വം സയ്യിദ്‌ ത്വാഹിറുൽ അഹ്ദൽ തങ്ങളെ അനുസ്മരിക്കുന്ന വേദി എന്ന നിലയിലും ഈ സമ്മേളനത്തിന്‌ ഏറെ മഹത്വമുണ്ട്‌. പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾക്കുവേണ്ടി കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ പ്രാർഥന നടത്തി.

05/08/2009
കൂടുതൽ സമ്മേളന വാർത്തകളും ചിത്രങ്ങളും ഇവിടെയും , ഇവിടെയും കാണുക.

Monday, August 3, 2009

ശിഹാബ് തങ്ങൾക്ക് വിട

ശിഹാബ്‌ തങ്ങളുടെ ജനാസക്കരികെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രാർഥനക്ക്‌ നേതൃത്വം നൽകുന്നു

കൂടുതൽ വാർത്തകളും ചിത്രങ്ങളും ഇവിടെ >>>

www.ssfmalappuram.com

Sunday, August 2, 2009

ശിഹാബ്‌ തങ്ങൾക്കു വേണ്ടി പ്രാർഥന നടത്തുക


പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ മഗ്ഫിറത്തിനു വേണ്ടി പ്രത്യേക പ്രാർഥന നടത്തണമെന്ന്‌ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ താജുൽ ഉലമ സയ്യിദ്‌ അബ്ദുറഹ്മാൻ അൽബുഖാരി ഉള്ളാൾ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌ പ്രസിഡന്റ്‌ എം.എ അബ്ദുൽ ഖാദിർ മുസ്ലിയാർ, എസ്‌.എം.എ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ ഇബ്‌ റാഹീമുൽ ഖലീലുൽ ബുഖാരി, എസ്‌വൈഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ, ജനറൽ സെക്രട്ടറി പേരോട്‌ അബ്ദുറഹ്മാൻ സഖാഫി എന്നിവർ അഭ്യർഥിച്ചു.

01/08/2009

ശിഹാബ്‌ തങ്ങള്‍ അപൂര്‍വ്വ വ്യക്‌തിത്വം: കാന്തപുരം

പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അപൂര്‍വ്വവ്യക്‌തിത്വത്തിന്റെ ഉടമയാണെന്നും അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന്‌ തീരാനഷ്‌ടമാണെന്നും കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ മുസ്‌ലിം സമൂഹത്തെ ഒന്നിപ്പിക്കാനുളള തങ്ങളുടെ ആഗ്രഹത്തെ സഫലീകരിക്കാന്‍ മുസ്‌ലിം നേതാക്കള്‍ തയ്യാറാകണമെന്ന്‌ കാന്തപുരം പറഞ്ഞു.

Saturday, August 1, 2009

ശിഹാബ്‌ തങ്ങൾ അന്തരിച്ചു


ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ അന്തരിച്ചു.

മലപ്പുറത്ത്‌ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു.

ആദരാഞ്ജലികൾ


www.kasaragodvartha.com വാർത്ത ഇവിടെ
Related Posts with Thumbnails