Tuesday, June 30, 2009

സ്വവർഗരതി: കേന്ദ്രനീക്കം ശുദ്ധ അസംബന്ധം-കാന്തപുരം

കോഴിക്കോട്‌: സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377​‍ാം വകുപ്പ്‌ റദ്ദ്‌ ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കം ശുദ്ധ അസംബന്ധമാണെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

വിശുദ്ധ ഖുർആൻ നിഷിദ്ധമാക്കിയതും പ്രകൃതി വിരുദ്ധവുമായ സ്വവർഗരതിക്ക്‌ നിയമ പരിരക്ഷ നൽകാനുള്ള നീക്കം രാജ്യത്തെ ലൈംഗിക അരാജകത്വത്തിന്റെ പടുകുഴിയിലേക്ക്‌ തള്ളിയിടലാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്‌ മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്നമല്ല. സമൂഹത്തിന്റെ സന്തുലിതാവസ്ഥക്ക്‌ തന്നെ കനത്ത വെല്ലുവിളിയാണിത്‌. എയ്ഡ്സ്‌ അടക്കമുള്ള മാരക രോഗങ്ങൾ പടരാനും സ്വവർഗരതി കാരണമാകുന്നു. ഇതിന്‌ നിയമ സാധുത നൽകാനുള്ള നീക്കത്തിൽ നിന്ന്‌ കേന്ദ്രം പിൻമാറിയില്ലെങ്കിൽ എന്ത്‌ വിലകൊടുത്തും എതിർക്കുമെന്ന്‌ കാന്തപുരം പറഞ്ഞു. ഈവിഷയം മതസംഘടനകളുമായി ചർച്ച ചെയ്യുമെന്ന കേന്ദ്രസർക്കാർ നിലപാട്‌ വിഫലമായ ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

30/06/2009
siraj news

Monday, June 29, 2009

പത്താംതരം പരീക്ഷ: സമഗ്രമായ ചർച്ചവേണം

എൻ.എം സ്വാദിഖ്‌ സഖാഫി (എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌)

വിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള ചില സംവിധാനങ്ങളിൽ പൊളിച്ചെഴുത്ത്‌ നടത്തുന്നതടക്കം പല മാറ്റങ്ങളും നിർദേശിച്ചുകൊണ്ടുള്ള കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി കപിൽ സിബലിന്റെ പ്രഖ്യാപനം ആശയുടെയും ആശങ്കയുടെയും സമ്മിശ്ര വികാരമാണുണർത്തുന്നത്‌.

രാജ്യത്തെ സാമൂഹിക ക്രമത്തിൽ ഏറെ പ്രാധാന്യമുള്ള വിദ്യാഭ്യാസത്തെയും അതിന്റെ സംവിധാനങ്ങളെയും അവധാനതയില്ലാതെ സമീപിക്കുന്നുവേന്നത്‌ ആശങ്കക്ക്‌ വക നൽകുന്നതാണ്‌. അതേസമയം, ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം പോയ മത ഭാഷാ ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനു പ്രത്യേക സ്കോളർഷിപ്പ്‌ നൽകുന്നതും ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തുന്നതും പ്രശംസനീയമാണ്‌.

വിദ്യാഭ്യാസരംഗത്ത്‌ സമൂഹം കാര്യഗൗരവത്തോടെ കരുതിവരുന്ന എസ്‌എസ്‌എൽസി പരീക്ഷ അപ്രസക്തമാകുന്ന വിധത്തിലുള്ള നീക്കം സ്വാഭാവികമായും വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശയക്കുഴപ്പം സൃഷ്ടിക്കും. വ്യവസ്ഥാപിതമായി നടന്നുവരുന്ന ഏതൊരു സംവിധാനത്തെയും തിരുത്താനിറങ്ങുമ്പോൾ അതിന്റെ ന്യായങ്ങൾ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌.

വിദ്യാർഥി-അധ്യാപക സമൂഹങ്ങളുമായി സംവദിച്ചും അക്കാദമികതലങ്ങളിലെ വിചക്ഷണരുമായി ചർച്ച നടത്തിയും ആയിരിക്കണം പുതിയ നീക്കങ്ങൾക്ക്‌ തുടക്കമിടേണ്ടത്‌. ആലോചനയില്ലാത്ത തീരുമാനങ്ങൾ വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. പ്രതിസന്ധികൾക്കു വഴിമരുന്നിടുന്ന ഫലപ്രദമായ ചർച്ചകൾ ഈ രംഗത്ത്‌ കാര്യബോധത്തോടെ നടക്കേണ്ടതുണ്ട്‌.

28/06/2009
സിറാജ് ന്യൂസ് ദുബൈ
എ.എസ്.എഫ്.മലപ്പുറം.കോം

Saturday, June 27, 2009

മുഹിമ്മാത്തിന്റെ തണലിൽ അനാഥയ്ക്ക് കൂടി‌ മംഗല്യ സൗഭാഗ്യം

പുത്തിഗെ: മുഹിമ്മാത്ത്‌ മദ്‌റസത്തുൽ ബനാത്തിലെ ആദ്യ അന്തേവാസിയായ അനാഥയ്ക്ക് ‌ ആയിരത്തിലേറെ അന്തേവാസികളുടെ അനുഗ്രഹാശംസകളോടെ മംഗല്യ സൗഭാഗ്യം. മുഹിമ്മാത്തിൽ പഠനം പൂർത്തിയാക്കിയ മുള്ളേരിയയിലെ ഹഫ്സയെന്ന അനാഥയും ദേലമ്പാടിയിലെ സക്കീർ സഅദിയും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച മുഹിമ്മാത്തിൽ വെച്ച്‌ നടന്നു. സമസ്ത ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽബുഖാരി കാർമികത്വം വഹിച്ചു.

എപി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്‌, സി.അബ്ദുല്ല മുസ്ലിയർ, ബിഎസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെല്ലിപ്പാടി അബ്ദുല്ല മുസ്ലിയാർ, നൂറുദ്ദേ‍ീൻ മൗലവി ബഹറൈൻ, ഹസൻ മദനി കാനക്കോട്‌, ഹാഫിള്‌ അബ്ദുസ്സലാം നടുബെയിൽ, മുഹമ്മദ്‌ ഹാജി, അബ്ദുല്ല ഗുണാജെ, ആദം സഖാഫി, അന്തുഞ്ഞി മോഗർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

സയ്യിദ്‌ ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ മൂന്നാം ആണ്ടു നേർച്ചയോടനുബന്ധിച്ച്‌ മുഹിമ്മാത്ത്‌ പ്രഖ്യാപിച്ച കാരുണ്യനിധിയുടെ പ്രഥമ സംരംഭമായാണ്‌ മുഹിമ്മാത്തിന്റെ കാർമികത്വത്തിൽ അനാഥയുടെ കല്യാണം നടത്തിക്കൊടുത്തത്‌. മുഹിമ്മാത്ത്‌ സന്തതികളുടെ വിവാഹം, ചികിത്സ, ഭവന നിർമാണം തുടങ്ങിയവക്ക്‌ മുഹിമ്മാത്ത്‌ കാരുണ്യനിധിയിലൂടെ സഹായം നൽകാൻ പദ്ധതിയുണ്ട്‌.

26/06/2009
എസ്.എസ്.എഫ്. മലപ്പുറം.കോം

Thursday, June 25, 2009

ലോകസഭയിലെ മുസ്ലിം പ്രതിനിധികൾക്കും മന്ത്രിമാർക്കും സ്വീകരണം


കോൺഫെഡറേഷൻ ഓഫ്‌ മുസ്ലിം എഡ്യുക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻസ്‌ ഓഫ്‌ ഇന്ത്യ പതിനഞ്ചാം ലോകസഭയിലെ മുസ്ലിം പ്രതിനിധികൾക്കും മന്ത്രിമാർക്കും നൽകിയ അനുമോദന സമ്മേളനത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തിൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രാർഥന നടത്തുന്നു


24/06/2009

Monday, June 22, 2009

വിദ്യാഭ്യാസവകുപ്പ്‌ തെറ്റുകൾ ആവർത്തിക്കുന്നത്‌ പ്രത്യാഘാതങ്ങൾക്ക്‌ ഇടവരുത്തും: കാന്തപുരം


കോഴിക്കോട്‌: വിദ്യാഭ്യാസവകുപ്പിന്‌ കീഴിലുള്ള സമിതികൾ തയ്യാറാക്കുന്ന പുസ്തകങ്ങളിലും പഠനസഹായികളിലും തെറ്റുകൾ ആവർത്തിക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നു സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌ ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്ലിയാർ പറഞ്ഞു. നിരന്തരമായി മതത്തെ വ്രണപ്പെടുത്തുന്ന തെറ്റുകൾ ആവർത്തിക്കുന്നത്‌ വിദ്യാഭ്യാസമേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക്‌ ഇടവരുത്തും. ഇതു വെറുമൊരു പിശക്‌ മാത്രമായി കണ്ട്‌ ഉദ്യോഗസ്ഥർക്കെതിരേയുള്ള നടപടി സസ്പെൻഷനിൽ ഒതുക്കുന്നത്‌ ന്യായീകരിക്കാനാവില്ല. മതവിഷയങ്ങൾ ഉൾക്കൊള്ളുന്ന പാഠഭാഗങ്ങളിൽ അസംബന്ധം ഇല്ലാതിരിക്കാൻ മതപണ്ഡിതൻമാർ ഉൾക്കൊള്ളുന്ന സ്ക്രൂട്ട്നിങ്‌ കമ്മിറ്റി രൂപീകരിക്കണം. തെറ്റുകൾ വന്ന ഒരു കോപ്പിയാണു വിതരണം ചെയ്തതെങ്കിലും അത്‌ അപകടകരമായിത്തന്നെ നിലനിൽക്കും. അതിന്റെ ദുരന്തവശങ്ങൾ തുടർന്നുകൊണേ​‍്ടയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

21/06/2009

Sunday, June 21, 2009

സഅദിയ്യയുടെ തണലിൽ ഒരു അനാഥക്കു കൂടി മംഗല്യസൗഭാഗ്യം

സഅദിയ്യയിൽ നടന്ന യതീംഖാന വിദ്യാർഥിയുടെ നിക്കാഹിനു മൗലാന എംഎ അബ്ദുൽ ഖാദിർ മുസ്ലിയാർ കാർമികത്വം വഹിക്കുന്നു

ദേളി: ജീവകാരുണ്യ രംഗത്ത്‌ മാതൃക സൃഷ്ടിച്ച്‌ മുന്നേറുന്ന ജാമിഅ സഅദിയ്യ അറബിയ്യയിൽ ഒരു അനാഥക്കു കൂടി മംഗല്യസൗഭാഗ്യം. ഒമ്പതുവർഷത്തോളമായി സഅദിയ്യ വനിതാ യതീംഖാനയിൽ പഠിക്കുന്ന ബദിയഡുക്കയിലെ ത്വാഹിറയാണ്‌ വിവാഹജീവിതത്തിലേക്ക്‌ കാലെടുത്തുവെച്ചതു. കാഞ്ഞങ്ങാട്ടെ വ്യാപാരി അബ്ദുറഹീമാണ്‌ ത്വാഹിറയെ നിക്കാഹ്‌ ചെയ്യാൻ മുന്നോട്ടുവന്നത്‌. സഅദിയ്യയിൽ നൂറുകണക്കിന്‌ പണ്ഡിതരുടെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ നടന്ന നിക്കാഹിന്‌ മൗലാന എംഎ അബ്ദുൽ ഖാദിർ മുസ്ലിയാർ കാർമികത്വം വഹിച്ചു. എകെ അബ്ദുറഹ്മാൻ മുസ്ലിയാർ പ്രാർഥന നടത്തി. എപി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്‌, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അബ്ദുൽ കരീം സഅദി, അബ്ദുൽ ഹമീദ്‌ മൗലവി, ചിത്താരി അബ്ദുല്ല ഹാജി, അബ്ദുറസാഖ്‌ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

ഒമ്പതുവർഷം പിന്നിടുന്ന സഅദിയ്യ ബനാത്ത്‌ യതീംഖാനയിൽനിന്ന്‌ ഇതിനകം ആറു പെൺകുട്ടികളെ സഅദിയ്യ നേരിട്ട്‌ കല്യാണം കഴിപ്പിച്ചയച്ചിട്ടുണ്ട്‌. 12 വർഷം മുമ്പ്‌ പിതാവ്‌ നഷ്ടപ്പെട്ട ത്വാഹിറ യതീംഖാനയുടെ തുടക്കം മുതലേ അന്തേവാസിയാണ്‌. സഅദിയ്യ വനിതാ കോളജിൽ അഫ്സലുൽ ഉലമക്ക്‌ പഠിച്ചുകൊണ്ടിരിക്കെയാണ്‌ വിവാഹിതയായത്‌. അനുജത്തിയും സഅദിയ്യയിൽ അഫ്സലുൽ ഉലമക്ക്‌ പഠിക്കുന്നുണ്ട്‌. സഅദിയ്യ യതീംഖാനയിൽ വിദ്യാഭ്യാസ?താമസ?ഭക്ഷണ സൗകര്യങ്ങൾ സൗജന്യമായി നൽകുന്നതോടൊപ്പം പഠനശേഷം ജീവിത പങ്കാളിയെ കൂടി കണെ​‍്ടത്തുന്നതിനും ഉത്സാഹിക്കുന്നതിൽ പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്‌.

19/06/2009
സിറാജ് ന്യൂസ്
എ.എസ്.എഫ്. മലപ്പുറം.കോം

താലിബാൻ ഭീകരതക്കെതിരെ -Massive Protest against Talibani Wahabi Terrorism


NEW DELHI: Several Muslim organisations on Tuesday came together to protest the “Wahabi Talibani terrorism” in Pakistan which they blamed for the recent killing of India-born Mufti Sarfaraz Naeemi in Lahore and several other scholars. Most of the participants in the protest at Jantar Mantar were Barelvi Muslims or Sunni Muslims with Sufi leanings.

Raza Academy, Muslim Students Organisation of India (MSO), Islamic Education Board of India, All India Qazi Council and New Age Media Centre were some of the organisations which carried out the protest. “We came together to protest the ongoing killings of Sunni scholars by the Wahabi Talibani terrorists in Pakistan. The killing of Mufti Sarfaraz Naeemi of Jamia Naeemia is enough to reveal their agenda against moderate majority Sunni Muslims,” said Shahnawaz Warsi, the chief of MSO.

Other leaders said they refused to acknowledge the Taliban because of its inhuman and unIslamic activities. “We declare them terrorists and a bunch of dacoits,” they said in a statement, adding that the Pakistani government must punish those responsible for these killings.

“We support the Pakistani government in its war against these terrorists. Terrorists are nothing but enemy of Islam and have presented their distorted version of Islam,” said convenor Syed Modi. The leaders also condemned the decision by Taliban to demand religious tax (jiziya) from Sikhs and said Taliban posed a potent threat to India.

“We also want the Indian government to provide adequate security to Ajmer Sharif Urus. These terrorists may cause damage to the place,” said another leader.

Times of India 17/06/2009


Monday, June 15, 2009

റേഷൻ അവസാനിപ്പിക്കാനുള്ള നീക്കം രാജ്യത്തെ ഭക്ഷ്യ ദുരന്തത്തിലേക്ക്‌ നയിക്കും: എസ്‌വൈഎസ്‌


കാസർകോട്‌: രാജ്യത്തെ പൊതുവിതരണ സമ്പ്രദായം നിർത്തലാക്കണമെന്ന്‌ ആസൂത്രണ കമ്മീഷൻ കേന്ദ്ര സർക്കാറിനോട്‌ ശുപാർശ ചെയ്തത്‌ രാജ്യത്തെ ഭക്ഷ്യദുരന്തത്തിലേക്ക്‌ നയിക്കാനേ സഹായിക്കൂവേന്ന്‌ എസ്‌വൈഎസ്‌ സംസ്ഥാന ഉപാധ്യക്ഷൻ മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി അഭിപ്രായപ്പെട്ടു. കാസർകോട്‌ സുന്നി സെന്ററിൽ സമാപിച്ച എസ്‌വൈഎസ്‌ ജില്ലാ വാർഷിക കൗൺസിൽ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭക്ഷണത്തിനു പകരം നൽകുകയെന്നത്‌ പ്രായോഗികമല്ല. ഭക്ഷ്യവില മാറിമാറി വരുന്നതിനാൽ നിശ്ചിത തുക നൽകുക പ്രയാസമാണ്‌. റേഷൻ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത അവസാനിപ്പിക്കുന്നതോടെ മാർക്കറ്റിൽ ക്രമാമീതമായി വില വർധിപ്പിക്കാൻ കാരണമാകും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുമെന്ന്‌ ഉറപ്പുനൽകി അധികാരത്തിൽ വന്ന പുതിയ കേന്ദ്രസർക്കാർ ആസൂത്രണ കമ്മീഷന്റെ ഇത്തരം ജനദ്രോഹ ശുപാർശകൾ തള്ളിക്കളയണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ബിഎസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എസ്‌വൈഎസ്‌ സംസ്ഥാന സെക്രട്ടറി എൻ.അലി അബ്ദുല്ല സംഘടനയുടെ നയപദ്ധതികൾ അവതരിപ്പിച്ചു.

സംഘടനാ ചർച്ചക്ക്‌ ജില്ലാ സെക്രട്ടറി സുലൈമാൻ കരിവെള്ളൂരും വാർഷിക റിപ്പോർട്ട്‌ ബശീർ പുളിക്കൂറും അവതരിപ്പിച്ചു. സി.അബ്ദുല്ല മുസ്ലിയാർ, ചിത്താരി അബ്ദുല്ല ഹാജി, ഹമീദ്‌ മൗലവി ആലംപാടി, അമീറലി ചൂരി, എം.അന്തുഞ്ഞി മോഗർ, ജലീൽ സഖാഫി മാവിലാടം, ബശീർ മങ്കയം, അബ്ദുൽ ഖാദിർ സഖാഫി മോഗ്രാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി സ്വാഗതവും ഇല്യാസ്‌ നന്ദിയും പറഞ്ഞു.
14/06/2009

Sunday, June 14, 2009

രിസാല ഗൾഫ്‌ എഡിഷൻ ജിസിസി തല പ്രകാശനം സയ്യിദ്‌ അബാസ്‌ അലവി മാലികി മക്ക നിർവഹിച്ചു

രിസാല ഗൾഫ്‌ എഡിഷൻ ജിസിസി തല പ്രകാശനം വിഖ്യാത ആത്മീയ പണ്ഡിതൻ സയ്യിദ്‌ അബാസ്‌ അലവി മാലികി മക്ക നിർവഹിക്കുന്നു.

കോഴിക്കോട്‌: മലയാളത്തിൽ നവോത്ഥാന, സാംസ്കാരിക വായനയുടെ പരിസരങ്ങൾ സൃഷ്ടിച്ച രിസാല വാരികയുടെ ഗൾഫ്‌ എഡിഷൻ യാഥാർഥ്യമായി. ആറു ഗൾഫു രാജ്യങ്ങളിലും ഒരേ ദിവസം പ്രകാശിതമായ രിസാല ഇനി ഓരോ മാസവും പ്രവാസി മലയാളികളുടെ ഉള്ളുണർത്തുന്ന ഉള്ളടക്കങ്ങളോടെ പുറത്തിറങ്ങും. രിസാലയുടെ വായനാനുഭവം അഭിപ്രായം രൂപപ്പെടുത്തുന്നതിൽ സ്വാധീനിച്ച ഒരുകൂട്ടം പ്രവർത്തകരുടെ അക്ഷര സ്നേഹത്തിന്റെ ആവേശമാണ്‌ ഗൾഫിൽ കൂടുതൽ വരിക്കാരും വായനക്കാരുമുള്ള മലയാള പ്രസിദ്ധീകരണമായി പുറത്തിറങ്ങാൻ രിസാലക്കു വഴിയൊരുക്കിയത്‌.

വിശുദ്ധ മക്കയിലെ വിഖ്യാത ആത്മീയ പണ്ഡിതൻ സയ്യിദ്‌ അബാസ്‌ അലവി മാലികിയുടെ കരങ്ങൾകൊണ്ടാണ്‌ ഗൾഫ്‌ രാസാലയുടെ ആദ്യതാൾ തുറന്നത്‌. വിദ്യാർഥി യുവ സമൂഹത്തിന്റെ ധർമാധിഷ്ഠിത ജീവിതത്തിനു ദിശ പറഞ്ഞുകൊടുക്കുന്ന രിസാലക്ക്‌ ആത്മീയ കരുത്തു തേടലായിരുന്നു മക്കത്തുൽ മുകർറമിലെ തുടക്കം. തുടർന്ന്‌ 12ന്‌ ഉച്ച കഴിഞ്ഞ്‌ ആറു ഗൾഫ്‌ രാജ്യങ്ങളിലും പ്രൗഢമായ ചടങ്ങിൽ രിസാല ഗൾഫ്‌ പതിപ്പിന്റെ പ്രകാശനം നടന്നു. സാംസ്കാരിക വായനയുടെ വർത്തമാനം എന്ന തലവാചകത്തിൽ നടന്ന സംസ്കാരിക സംവാദങ്ങൾ പ്രകാശനച്ചടങ്ങുകളെ ശ്രദ്ധേയമാക്കി.
സയ്യിദ്‌ അബാസ്‌ അലവി മാലികിയിൽനിന്നും എസ്‌വൈഎസ്‌ സഊടി നാഷണൽ പ്രസിഡന്റ്‌ സയ്യിദ്‌ ഹബീബുൽ ബുഖാരിയാണ്‌ രിസാല ഏറ്റു വാങ്ങിയത്‌. രിസാലക്ക്‌ അറബി, ഇംഗ്ലീഷ്‌, ഉറുടു ഭാഷകളിൽ പതിപ്പ്‌ ഉണ്ടാകണമെന്ന്‌ അദ്ദേഹം ആശംസിച്ചു. സയ്യിദ്‌ മാഹീൻ ജീലാനി അൽ ഖാദിരി ബാഗ്ദാദ്‌, ശൗക്കത്ത്‌ പാക്കിസ്ഥാൻ, ശംശുദ്ദേ‍ീൻ സഖാഫി, എകേശി മുഹമ്മദ്‌ ഫൈസി, നജീബ്‌ കൊടുങ്ങല്ലൂർ സംബന്ധിച്ചു.


news and pic
www.ssfmalappuram.com

Saturday, June 13, 2009

പുസ്തക വായനയിലൂടെ പ്രവേശിക്കുന്നത്‌ ജീവിതത്തിലേക്ക്‌: കെഇഎൻ കുഞ്ഞഹമ്മദ്‌

ദുബൈ: ഒരു പുസ്തകത്തിലൂടെ നാം കടക്കുന്നത്‌ ജീവിതത്തിലേക്കാണെന്നും ഭാഷകൾക്കും അക്ഷരങ്ങൾക്കും മുമ്പു തന്നെ വായന സജീവമായിരുന്നുവേന്നും സാമൂഹിക വിമർശകൻ കെഇഎൻ കുഞ്ഞഹമ്മദ്‌ പറഞ്ഞു. മനുഷ്യൻ പ്രകൃതിയെയും സഹജീവികളെയും അടുത്തറിഞ്ഞത്‌ അവരുടെ മനസ്സിലെ ആശയങ്ങൾ വായിച്ചുകൊണ്ടായിരുന്നു. ഈ ഇടപെടലുകളാണ്‌ പിന്നീട്‌ വായനായി പരിണമിച്ചതു. ഇവിടെ നിന്നാണ്‌ ഭാഷകളും ഉത്ഭവിച്ചതു. മനുഷ്യ ജീവിത സംബന്ധിയായ മൂല്യങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്‌ വീതിയിലാണ്‌. മനുഷ്യൻ പരിഷ്കൃതനാണോ അപരിഷ്കൃതനാണോ എന്ന മുൻവിധിയോടു കൂടി സമീപിക്കുന്നത്‌ ശരിയായ രീതിയല്ല. ആധിപത്യത്തിനും വിധേയത്വത്തിനും അപ്പുറമുള്ള പാരസ്പര്യമാണ്‌ യഥാർഥത്തിൽ മനുഷ്യരെ ബന്ധിപ്പിക്കുന്ന ഘടകം. രിസാല ഗൾഫ്‌ പതിപ്പ്‌ പ്രകാശനത്തോടനുന്ധിച്ച്‌ സംഘടിപ്പിച്ച 'സാംസ്കാരിക വായനയുടെ വർത്തമാനം' എന്ന സാംസ്കാരിക സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്കെ പൊറ്റെക്കാടിന്റെ കാപ്പിരികളുടെ നാട്ടിൽ എന്ന യാത്രാ വിവരണ ഗ്രന്ഥത്തിൽ ആഫ്രിക്കക്കാരെ കുറിച്ച്‌ തെറ്റിദ്ധരിപ്പിക്കുംവിധം ഏറെ വിചിത്രമായ ഒരനുഭവം വിവരിക്കുന്നുണ്ട്‌. എന്തോ തെറ്റ്‌ ചെയ്ത അഞ്ചു വയസുകാരനെ മാതാപിതാക്കൾ ചേർന്ന്‌ ഉരലിലിട്ടു ചതച്ചരച്ചു എന്നാണ്‌ പറയുന്നത്‌. ഇത്‌ അദ്ദേഹത്തിന്റെ അനുഭവമാണോ അതോ കെട്ടു കഥയാണോ എന്ന കാര്യം ചർച്ചക്കു വിധേയമാക്കേണ്ടതാണെന്ന്‌. കെഎഇൻ കുഞ്ഞഹമ്മദ്‌ പറഞ്ഞു. അഞ്ചു വയസുള്ള കുട്ടിയെ ഇട്ട്‌ ഇടിക്കാവുന്ന ഉരൽ ഏതാണെന്ന കാര്യം യുക്തിക്കു നിരക്കുന്നതല്ല. ഏതു കാര്യത്തിനും ചർച്ചകൾ കൊണ്ടു സജീവമാകുന്ന മലയാളി സമൂഹം ഇത്തരം വങ്കത്തങ്ങൾക്കെതിരെ പ്രതികരിക്കാത്തത്‌ എന്തു കൊണ്ടാണെന്നു മനസ്സിലാകുന്നില്ല.


മഹാ ഗന്ഥങ്ങൾക്കു സാധിക്കാത്ത കാര്യങ്ങൾ ചില നുറുങ്ങു കഥകൾ കൊണ്ട്‌ സാധ്യമാകുന്നു എന്ന കാര്യം വായനയുടെ മഹത്വം വിളിച്ചോതുന്നതായി കഥാകൃത്ത്‌ ശിഹാബൂദ്ദേ‍ീൻ പോയ്തും കടവ്‌ പറഞ്ഞു. കഥയും ജീവിതവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്‌. മനുഷ്യൻ മരിച്ചാൽ കഥ കഴിഞ്ഞു എന്നാണ്‌ പറയുന്നത്‌. വാക്കുകൾ കൊണ്ട്‌ വരയാകുന്ന വരികളാണ്‌ കവിത. കെഎം അബ്ബാസ്‌, ബഷീർ തിക്കോടി, പ്രോഫ. യുസി അബ്ദുൽ മജീദ്‌ എന്നിവരും സംസാരിച്ചു. ഇ വി അബ്ദുർറഹ്മാൻ മോഡറേറ്ററായിരുന്നു.

തുടർന്നു നടന്ന ചടങ്ങിൽ ഗൾഫ്‌ രിസാലയുടെ പ്രകാശനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജന. സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു. സിറാജ്‌ ഗൾഫ്‌ ചീഫ്‌ എഡിറ്റർ നിസാർ സെയ്ദ്‌ ആദ്യ പ്രതി ഏറ്റുവാങ്ങി. എകെ അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ആർപി ഹുസൈൻ ഇരിക്കൂർ, അശ്‌റഫ്‌ മന്ന, ഉമർ ഹാജി സാജിദ, സിഎംഎ കബീർ, ശംശുദ്ദേ‍ീൻ നെല്ലറ, ശരീഫ്‌ കാരശ്ശേരി, കാസിം പിടി, നജീം ഹനീഫ, നൗഫൽ കരുവഞ്ചാൽ സംസാരിച്ചു. 13/06/2009

ഗൾഫ്‌ രിസാലയുടെ പ്രകാശനം ദുബൈയിൽ ഇവിടെ ക്ലിക് ചെയ്ത് കാണുക.

http://www.ssfmalappuram.com/

Thursday, June 11, 2009

ഗൾഫ് രിസാല; ജിസിസി രാജ്യങ്ങളിൽ ഒരേസമയം പ്രകാശന ചടങ്ങുകൾ

റിയാദ്‌: രിസാല വാരിക പ്രവാസികൾക്കായി പുതിയ പ്രസിദ്ധീകരണമാരംഭിക്കുന്നു. ഗൾഫ്‌ രിസാല എന്ന പേരിൽ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണത്തിന്റെ പ്രകാശനം നാളെ നടക്കും. ആറ്‌ രാഷ്ട്രങ്ങളിൽ ഒരേ ദിവസം നടക്കുന്ന പ്രകാശന ചടങ്ങുകളിൽ ഇന്ത്യയിലേയും വിവിധ അറബ്‌ രാജ്യങ്ങളിലേയും സാമൂഹ്യ, രാഷ്ട്രീയ, വ്യവസായ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. എസ്‌എസ്‌എഫ്‌ കേരള സംസ്ഥാന കമ്മിറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ ഇസ്ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ (ഐപിബി)യുടെ കീഴിൽ 1983ലാണ്‌ രിസാല പ്രസിദ്ധീകരണമാരംഭിച്ചതു. 1988വരെ മാസികയായും തുടർന്ന്‌ ദ്വൈവാരികയായും പുറത്തിറങ്ങിയ രിസാല 1994 മുതൽ വാരികയായി പ്രസിദ്ധീകരിച്ചു വരുന്നു. ഇക്കാലയളവിൽ മലയാളി മുസ്ലിം വായനയുടെ പൊതു സ്വഭാവത്തെ വൈവിധ്യവത്കരിക്കുന്നതിൽ രിസാല ശ്രദ്ധേയമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഇന്ത്യയിൽ നിന്നുള്ള ഒരു വാരികക്ക്‌ ഇതാദ്യമായാണ്‌ ഗൾഫ്‌ എഡിഷൻ ആരംഭിക്കുന്നത്‌. പ്രവാസി മലയാളിയുടെ സാംസ്കാരികവും രാഷ്ട്രീയവുമായ നിലപാടുകളെയാണ്‌ ഗൾഫ്‌ രിസാല പ്രതിഫലിപ്പിക്കുക. സഊടി അറേബ്യ, ഖത്തർ, കുവൈത്ത്‌, യുഎഇ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിലെ രിസാല സ്റ്റഡി സർക്കിൾ പ്രവർത്തകരാണ്‌ ഗൾഫ്‌ രിസാലയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌.


ദുബൈ, ജിദ്ദ, ദോഹ, കുവൈത്ത്‌ സിറ്റി, മനാമ, മസ്കറ്റ്‌ എന്നിവിടങ്ങളിൽ നടക്കുന്ന പ്രകാശന ചടങ്ങുകളിൽ സയ്യിദ്‌ അബാസ്‌ അലവി മാലികി, കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, സയ്യിദ്‌ ഇബ്‌റാഹിം ഖലീലുൽ ബുഖാരി, കേരള ജലസേചനവകുപ്പ്‌ മന്ത്രി എൻകെ പ്രേമചന്ദ്രൻ, പത്മശ്രീ സികെ മേനോൻ, ശിഹാബ്‌ ഗാനിം, യാസിർ സാറാ, കെഇഎൻ കുഞ്ഞഹമ്മദ്‌, നിസാർ സൈദ്‌, സുറാബ്‌, കാസിം ഇരിക്കൂർ, ശിഹാബുദ്ദേ‍ീൻ പൊയ്തുംകടവ്‌, ബഷീർ തിക്കോടി, പി.കെ. മായിൻകുട്ടി, അബു ഇരിങ്ങാട്ടീരി, മുസാഫിർ, ഉസ്മാൻ ഇരുമ്പുഴി, പികെ അഹ്മദ്‌ മുസ്ലിയാർ, അഹ്മ്മദ്‌ കെ.മാണിയൂർ, പികെഎം സഖാഫി, എസ്‌.ശറഫുദ്ദേ‍ീൻ, ആർപി ഹുസൈൻ, അഷ്‌റഫ്‌ മന്ന, ലുഖ്മാൻ പാഴൂർ, ശരീഫ്‌ കാരശ്ശേ രി എന്നിവർ പങ്കെടുക്കും.

പ്രകാശത്തോടനുബന്ധിച്ച്‌ നാളെ കോഴിക്കോട്ട്‌ രിസാല കുടുംബ സംഗമം സംഘടിപ്പിക്കും. സ്റ്റുഡന്റ്സ്‌ സെന്ററിൽ നടക്കുന്ന പരിപാടിയിൽ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എൻ അലിഅബ്ദുല്ല, മജീദ്‌ കക്കാട്‌, സിപി സൈതലവി, മുഹമ്മദ്‌ പറവൂർ, മാളിയേക്കൽ സുലൈമാൻ സഖാഫി, എം.മുഹമ്മദ്സ്വാദിഖ്‌, സയ്യിദ്‌ മുഹമ്മദ്തുറാബ്‌ അസ്സഖാഫി, എൻഎം സ്വാദിഖ്‌ സഖാഫി, വിപിഎം ബഷീർ, ദേവർശോല അബ്ദുസ്സലാം മുസ്ലിയാർ, എംവി സിദ്ദേ‍ീഖ്‌ സഖാഫി, എംഎം ഇബ്രാഹിം എന്നിവർ പ്രസംഗിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള രിസാല സ്റ്റഡി സർക്കിൾ പ്രതിനിധികളും പരിപാടിയിൽ സംബന്ധിക്കും.

10/06/2009
www.ssfmalappuram.com

Sunday, June 7, 2009

ആദർശം മാനദണ്ഡമാക്കി ഹിതപരിശോധനക്ക്‌ തയ്യാറുണ്ടോ ? ;കാന്തപുരം

മലപ്പുറം: പൊതു തിരഞ്ഞെടുപ്പിലെ മത്സരം സുന്നികൾ തമ്മിലായിരുന്നുവേന്ന്‌ തോന്നിപ്പിക്കുന്ന തരത്തിൽ കുപ്രചാരണങ്ങൾ അഴിച്ചു വിടുന്നവർ സുന്നി ആദർശം മാനദണ്ഡമാക്കി ഹിതപരിശോധനക്കു തയ്യാറുണേ​‍്ടായെന്ന്‌ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വെല്ലുവിളിച്ചു. മലപ്പുറത്ത്‌ എസ്‌വൈഎസ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സുന്നി ജാഗരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുന്നികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാമെന്നത്‌ വ്യാമോഹം മാത്രമാണ്‌. ഇതിനു വേണ്ടി ആരും കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരുന്നു കാലം കഴിക്കേണ്ടതില്ല. പാണക്കാട്‌ സയ്യിദുമാരെ ഞങ്ങൾ തേജോവധം ചെയ്യുന്നെന്ന്‌ വരുത്തിത്തീർക്കാൻ, ചിലർ ശ്രമിക്കുന്നു. സുന്നത്ത്‌ ജമാഅത്തിന്റെ ആദർശത്തിൽ അടിയുറച്ച്‌ നിൽക്കുന്ന ഞങ്ങൾ സാദാത്തുക്കളെ ഏതു വിഭാഗത്തിൽ പെട്ടവരായാലും ആദരിക്കുക മാത്രമെ ചെയ്യാറുള്ളൂ. ഇത്തരം കള്ള പ്രചാരണങ്ങൾ ഉത്ബുദ്ധ സമൂഹത്തിനു മുമ്പിൽ വിലപ്പോകില്ലെന്ന്‌ കാന്തപുരം പറഞ്ഞു.


സമസ്തയുടെ അടിസ്ഥാന ലക്ഷ്യത്തിലും ആശയത്തിലും ഉറച്ചു നിൽക്കുന്നവരാണ്‌ ഞങ്ങൾ. ആദർശത്തിന്റെ സംസ്ഥാപനത്തിനും സമൂഹ മധ്യേ സത്യം തുറന്നു കാണിക്കാനും ഒട്ടേറെ ത്യാഗം ചെയ്താണ്‌ സുന്നി സംഘടനകൾ വളർന്നു വന്നത്‌. അതുകൊണ്ട്‌ തന്നെ സുന്നി പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാമെന്ന്‌ കരുതുന്നത്‌ ശുദ്ധ വിവരക്കേടാണ്‌ ? അദ്ദേഹം പറഞ്ഞു.

എസ്‌വൈഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷൻ ഇ.സുലൈമാൻ മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ്‌ യൂസുഫ്‌ കോയ തങ്ങൾ പ്രാർത്ഥന നടത്തി. എസ്‌വൈഎസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പേരോട്‌ അബ്ദുറഹ്മാൻ സഖാഫി വിഷയമവതരിപ്പിച്ചു. സയ്യിദ്‌ ഹുസൈൻ ശിഹാബ്‌ ആറ്റക്കോയ തങ്ങൾ, സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ്‌ ഹുസൈൻ അഹമ്മദ്‌ തങ്ങൾ, സയ്യിദ്‌ പിപി ഹബീബ്‌ കോയ തങ്ങൾ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, സയ്യിദ്‌ സൈനുൽ ആബിദ്‌ സംബന്ധിച്ചു. സി.പി സൈതലവി മാസ്റ്റർ സ്വാഗതവും പിഎം മുസ്തഫ മാസ്റ്റർ നന്ദിയും പറഞ്ഞു.

06/06/2009
ഉമർ പെരിന്താറ്റിരി
siraj news daily Dubai 7/6/9

Tuesday, June 2, 2009

കാശ്മീരിൽ നിന്ന്‌ മലയാളത്തിന്റെ ചങ്ങാതിക്കൂട്ടിലേക്ക്‌


കോഴിക്കോട്‌: അശാന്ത താഴ്‌വരയിൽ നിന്നു സാന്ത്വനം തേടി കാശ്മീർ കുരുന്നുകൾ വീണ്ടും മർകസിന്റെ മടിത്തട്ടിൽ. ലാളിക്കാനാളില്ലാതെ, കാശ്മീരിലെ സാഹചര്യങ്ങൾ നിരാലംബരാക്കിയ 50 കുഞ്ഞുങ്ങൾക്ക്‌ മർകസ്‌ ഇനി കളിമുറ്റം. നാല്‌ ദിവസത്തെ യാത്രക്കൊടുവിൽ ഇന്നലെ പുലർച്ചേ കോഴിക്കോട്‌ ട്രെയിനിറങ്ങുമ്പോൾ ഇവർക്കു പുതിയോ​‍ാരു ലോകം കണ്ടതിന്റെ ആവേശം. വേനലവധിക്കുനാട്ടിൽ പോയ 130 കാശ്മീർ കുട്ടികൾക്കൊപ്പമാണ്‌ പുതുതായി അവിടെ നിന്ന്‌ 50 പേർ കൂടി എത്തിയത്‌. അവധിക്ക്‌ നാട്ടിലേക്ക്‌ പോയ ബാക്കിയുള്ളവർ അടുത്താഴ്ച മർകസിലെത്തും. 10നും 13നും മധ്യേ പ്രായമുള്ളവരാണ്‌ പുതുതായെത്തിയ 50 പേരും. ശ്രീനഗർ, കുപ്‌വാര, ബാരാമുല്ല, ഷൂബിയൻ, പുൽബാമ, കുൽഗ്രാം, അനന്ദനാഗ്‌, ബഡ്ഗാം, ഗന്ധർബൽ, ബാദിപ്പുര, ജമ്മു, രാജ്നരി ജില്ലകളിൽ നിന്നുള്ളവരാണിവർ.

ഷോപ്പ്‌ കീപ്പറായിരുന്ന ബാപ്പ മരിച്ചതു എങ്ങനെയെന്ന്‌ ബിലാൽ അഹ്‌ മദി(11)നറിയില്ല. സഹോദരങ്ങളില്ല. കൂട്ടിനു രോഗിയായ ഉമ്മ മാത്രം. കഥ പറഞ്ഞപ്പോൾ സംഘത്തിലെ അംഗമായ ബിലാൽ വിതുമ്പി. ബിലാളിനെപ്പോലെ സങ്കടക്കടലിൽ നിരവധി പേരുണ്ട്‌. കൂട്ടത്തിൽ മർകസിന്റെ കളിമുറ്റത്ത്‌ അവർ വേദനകൾ മറക്കുന്നു. പുതുതായെത്തിയവർക്കും ഇത്തവണയും വിപുലമായ പഠന സൗകര്യങ്ങളാണ്‌ മർകസിൽ ഒരുക്കിയിരിക്കുന്നതെന്നു കാശ്മീർ ഹൗസ്‌ ഒഫീസ്‌ ഇൻ ചാർജ്‌ അശ്‌റഫ്‌ മൾഹരി, അക്കാദമിക്‌ സൂപ്പർവൈസർ മഹർ ഗിലാനി എന്നിവർ പറഞ്ഞു.

അഞ്ചും ആറും ഇംഗ്ലീഷ്‌ മീഡിയം ക്ലാസുകളിലാണ്‌ നവാഗതരായ 50 പേരെയും ചേർക്കുക. ഇംഗ്ലീഷ്‌ പഠിച്ചെടുക്കാൻ ഇവർക്ക്‌ മൂന്നു മാസം മാത്രമേ വെണ്ടി വരുന്നുള്ളൂ. ഒരോ കാശ്മീർ വിദ്യാർത്ഥിയുടെയും കഴിവുകളെ വേർതിരിച്ചു മനസ്സിലാക്കാൻ ഇത്തവണ കൗൺസലർമാരെ നിയമിച്ചിട്ടുണ്ട്‌. കഴിവുകൾ കണെ​‍്ടത്തി പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും ആവിഷ്കരിക്കും. 2004 മുതലാണ്‌ മർകസിൽ പഠനത്തിനു വേണ്ടി കാശ്മീർ കുട്ടികൾ എത്തിത്തുടങ്ങിയത്‌. 29 കുട്ടികൾ കഴിഞ്ഞ അധ്യയന വർഷം എസ്‌എസ്‌എൽസി പഠനം കഴിഞ്ഞിറങ്ങി. രണ്ട്‌ പേർ പ്ലസ്‌ ടുവിൽ പഠനം നടത്തുന്നുണ്ട്‌.

02/06/2009
siraj news daily dubai

Monday, June 1, 2009

മതം മനുഷ്യനും ദൈവൽത്തിനുമിടയിലെ സ്വകാര്യ ഇടപാടല്ല ; സി.ഫൈസി

ദുബൈ: വിശുദ്ധ ഇസ്ലാമിനെ കേവലം ദൈവത്തിനിടയിലെ സ്വകാര്യ ഇടപാടായി കാണാതെ സാമൂഹികവും രാഷ്ട്രീയവുമായ വശങ്ങൾ കൂടി മനസ്സിലാക്കാൻ മുസ്ലിം സമൂഹം തയ്യാറാവണമെന്ന്‌ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.മുഹമ്മദ്‌ ഫൈസി ഉദ്ബോധിപ്പിച്ചു. ഭൗതിക വാദികൾ നിഗമനങ്ങളെ മാത്രം ആശ്രയിക്കുമ്പോൾ ഖുർആൻ വ്യക്തമായ ദർശനങ്ങളാണ്‌ അവതരിപ്പിക്കുന്നത്‌. ശാസ്ത്രീയ പുരോഗതിയുടെ പ്രയാണത്തിലും പിടിച്ചു നിൽക്കുന്ന ഏക മതഗ്രന്ഥം ഖുർആൻ മാത്രമാണ്‌. ദേര ലാൻഡ്‌ മാർക്ക്‌ ഹോട്ടലിൽ മർകസ്‌ ദുബൈ കമ്മറ്റി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി മത ചിന്തകൾക്കതീതമായി മത മൈത്രിയും സൗഹാർദവും കളിയാടുന്ന രാഷ്ട്ര സങ്കൽപമാണ്‌ മുഹമ്മദ്‌ നബി (സ) മദീനാ ഭരണത്തിലൂടെ കാണിച്ചു തന്നത്‌. ഭരണ കർത്താക്കളോടൊപ്പം ഓരോ പൗരനും രാജ്യപുരോഗതിക്കു വേണ്ടി കൈകോർക്കുമ്പോഴാണ്‌ ഇസ്ലാം മുന്നോട്ടുവെക്കുന്ന രാഷ്ട്രസങ്കൽപം പൂവണിയുന്നതെന്ന്‌ അദ്ദേഹം കൂട്ടിചേർത്തു. സയ്യിദ്‌ ശംശുദ്ധീൻ ബാഅലവി അദ്ധ്യക്ഷത വഹിച്ചു, മർകസ്‌ സ്കൂൾ ഓഫ്‌ ഖുർആൻ പ്രിൻസിപ്പൽ ചിയ്യൂർ മുഹമ്മദ്‌ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എകെ കട്ടിപ്പാറ, എംഎ മുഹമ്മദ്‌ മുസ്ല്യാർ ബായാർ, സിദ്ധീഖ്‌ സഖാഫി തിരുവനന്തപുരം, അബ്ദുൽ സലാം സഖാഫി വെള്ളലശ്ശേരി, സുലൈമാൻ കൻമനം എന്നിവർ സംബന്ധിച്ചു

report by Musathafa Kanmanam

Related Posts with Thumbnails