Wednesday, May 27, 2009

കുപ്രചാരണങ്ങൾക്ക്‌ പിന്നിൽ അസൂയ: എസ്‌.വൈ.എസ്‌

കോഴിക്കോട്‌: സുന്നി സംഘടനകൾ കമ്യൂണിസം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവേന്ന വിഘടിത സുന്നികളുടെ ആക്ഷേപം അടിസ്ഥാന രഹിതമാണെന്നു സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടേറിയറ്റ്‌. പ്രത്യയശാസ്ത്ര പരമായി കമ്യൂണിസം അടക്കമുള്ള ഒരു ഭൗതിക ആശയത്തോടും സുന്നി പ്രസ്ഥാനത്തിനു യോജിപ്പില്ല. അതേസമയം, രാഷ്ട്രീയ സംഘടനകൾ എന്ന നിലക്കു ഒരു പാർട്ടിയോടും വിധേയത്വമോ വിരോധമോ ഇല്ല. കോഴിക്കോട്ടു ചേർന്ന സെക്രട്ടേറിയറ്റ്‌ വ്യക്തമാക്കി.


തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും സ്ഥാനാർഥികളെ നിർത്തുന്നതും സുന്നി സംഘടനകളുടെ നയമോ ലക്ഷ്യമോ അല്ല. ഒരു തിരഞ്ഞെടുപ്പിലും ഇതുവരെ സംഘടന സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. രാഷ്ട്രീയ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന്‌ പലവുരു വ്യക്തമാക്കിയതാണ്‌. ഇക്കഴിഞ്ഞ പാർലിമന്റ്‌ തിരഞ്ഞെടുപ്പിലും ഒരു മണ്ഡലത്തിലും സംഘടന സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. കഴിഞ്ഞ മാർച്ച്‌ നാലിന്‌ ചേർന്ന എസ്‌വൈഎസ്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ ഇക്കാര്യം ആർവർത്തിച്ചു വ്യക്തമാക്കിയതാണ്‌. പ്രമുഖ പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും ഇതു റിപ്പോർട്ട്‌ ചെയ്തിട്ടുമുണ്ട്‌. എന്നിരിക്കെ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു പിന്നാലെ സുന്നി സംഘടനകളെ തെറ്റിദ്ധരിപ്പിക്കും വിധം വിഘടിത സുന്നികൾ നടത്തുന്ന പ്രചാരണങ്ങൾ നിരർഥകമാണെന്നും സെക്രട്ടേറിയറ്റ്‌ വ്യക്തമാക്കി.


പാർലിമന്റ്‌ തിർഞ്ഞെടുപ്പു കഴിയുന്നത്‌ വരെ രംഗത്ത്‌ എവിടെയും കാണാതിരുന്ന വിഘടിതർ ഇപ്പോൾ ഒരുവിഭാഗത്തിന്റെ വിജയം അവകാശപ്പെടുന്നത്‌ വിരോധാഭാസമാണ്‌. ഇവർ വർഷങ്ങളായി സുന്നി സംഘടനകളുടെ ഉൻമൂലനം സ്വപ്നം കണ്ടു ഗീബൽസിയൻ പ്രചാരണം നടത്തിവരികയാണ്‌. സുന്നികളുടെ വളർച്ചയിലുള്ള അസൂയ മൂലമാണ്‌ സുന്നി പ്രസ്ഥാനത്തെ തകർക്കാൻ ഇവർ ശ്രമിക്കുന്നത്‌. സുന്നി സംഘ ശക്തിയെ തകർക്കുവാൻ ഒരു ശക്തിക്കും കഴിയില്ലെന്നൂ​‍ും സെക്രട്ടേറിയറ്റ്‌ വ്യക്തമാക്കി.


സുന്നികളുമായി അനുനയത്തിന്‌ ലീഗ്‌ ശ്രമിച്ചാൽ തങ്ങൾ എതിർക്കുമെന്ന വിഘടിതരുടെ നിലപാട്‌ മുസ്ലിം സമുദായത്തിന്റെ ഐക്യത്തിനും താത്പര്യത്തിനുമെതിരായ വെല്ലുവിളിയാണ്‌. സുന്നി ഐക്യത്തിനു കത്തിവെച്ചവർ ഇപ്പോൾ സമുദായത്തിന്റെ പൊതു യോജിപ്പിനെതിരെയും ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുകയാണെന്ന്‌ സെക്രട്ടേറിയറ്റ്‌ അഭിപ്രായപ്പെട്ടു.


കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ, കെ.കെ അഹ്മദ്‌ കുട്ടി മുസ്ലിയാർ, കെ.പി അബൂബക്കർ മൗലവി പട്ടുവം, പ്രോഫ. എ.കെ അബ്ദുൽ ഹമീദ്‌, ബി.എസ്‌ അബ്ദുല്ലക്കൂ​‍ുഞ്ഞി ഫൈസി, വി.എം കോയ മാസ്റ്റർ, എൻ.അലി അബ്ദുല്ല, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, സി.പി സൈതലവി മാസ്റ്റർ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, പി.കെ അബ്ദുറഹ്മാൻ മാസ്റ്റർ, എ.സൈഫുദ്ദേ‍ീൻ ഹാജി പങ്കെടുത്തു. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി സ്വാഗതവും മജീദ്‌ കക്കാട്‌ നന്ദിയും പറഞ്ഞു.


27/05/2009
siraj news daily

Sunday, May 24, 2009

ഇമാം ഗസ്സാലി അവാർഡ് പി.എം.കെ. ഫൈസിക്ക്

കോടമ്പുഴ: ദാറുൽ മആരിഫ്‌ ഇസ്ലാമിക്‌ സെന്റർ നൽകുന്ന ഈ വർഷത്തെ ഗസ്സാലി അവാർഡ്‌ പി.എം.കെ ഫൈസിക്ക്‌ സമ്മാനിച്ചു. ഒരു പുരുഷായുസ്സ്‌ മുഴുവൻ ഇസ്ലാമിക സേവനത്തിന്‌ നീക്കിവെച്ച യുഗപുരുഷനായ അബൂഹാമിദുൽ ഗസ്സാലി(റ) യുടെ നാമധേയത്തിലാണ്‌ പ്രസ്തുത അവാർഡ്‌ ഏർപ്പെടുത്തിയിട്ടുള്ളത്‌. ഇസ്ലാമിക ഗ്രന്ഥകർത്താക്കൾ, എഴുത്തുകാർ, സാമൂഹിക പ്രവർത്തകർ, പ്രസംഗകർ തുടങ്ങി ഇസ്ലാമിക നൈതിക മൂല്യങ്ങൾ പ്രചരിപ്പിക്കുന്ന കർമ്മോത്സുകരായ പണ്ഡിതർക്കും പ്രബോധകർക്കുമാണ്‌ ഈ അവാർഡ്‌ സമ്മനിച്ചു പോരുന്നത്‌. അൽ ഇർഫാദ്‌ മാസിക ചീഫ്‌ എഡിറ്റർ, അൽ ഇർഷാദ്‌ ചരിറ്റബ്ല് ട്രസ്റ്റ്‌ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു പോരുന്ന പി.എം.കെ ഫൈസിയുടെ ഇസ്ലാമിക പ്രബോധന രംഗത്തെ സേവനങ്ങളാണ്‌ അവാർഡിനർഹനാക്കിയത്‌.

ഉസ്താദുൽ അസാതീദ്‌ ഒ.കെ സൈനുദ്ദേ‍ീൻ കുട്ടി മുസ്ലിയാർ, എം.എ അബ്ദുൽ ഖാദിർ മുസ്ലിയാർ, വൈലത്തൂർ ബാവ മുസ്ലിയാർ, നെല്ലിക്കൂ​‍ുത്ത്‌ ഇസ്മാഈൽ മുസ്ലിയാർ, പേരോട്‌ അബ്ദു റഹ്മാൻ സ്ഖാഫി, പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ, ചിത്താരി കെ.പി ഹംസ മുസ്ലിയാർ, തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ എന്നിവർക്കാണ്‌ നേരത്തെ ഈ അവാർഡ്‌ സമ്മാനിച്ചതു.
23/05/2009
report by : salam irfani


Saturday, May 23, 2009

മദ്യ നിരോധന ജനാധികാരം പുന:സ്ഥാപിക്കുക ;SSF‌‌ കലക്ട്രേറ്റ്‌ മാർച്ച്‌

മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന പ്രാദേശിക മദ്യ നിരോധന ജനാധികാര വകുപ്പുകൾ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌എസ്‌എഫ്‌ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈമാസം 28ന്‌ കലക്ട്രേറ്റ്‌ മാർച്ച്‌ നടത്തും. മദ്യ നിരോധന ജനാധികാര നിയമത്തിലെ 232,447 വകുപ്പുകൾ പുന:സ്ഥാപിക്കുക എന്ന ശീർഷകത്തിൽ എട്ട്‌ മാസത്തിലേറെയായി കലക്ട്രേറ്റ്‌ നടയിൽ നടന്നു വരുന്ന മദ്യ വിരുദ്ധ സമരം ഒത്ത്തീർക്കുക എന്ന ആവശ്യമുന്നയിച്ചാണ്‌ മാർച്ച്‌ നടത്തുന്നത്‌. 28ന്‌ രാവിലെ 10 മണിക്ക്‌ വാദീസലാം പരിസരത്ത്‌ നിന്നാരംഭിക്കുന്ന മാർച്ച്‌ കലക്ട്രേറ്റ്‌ പടിക്കൽ എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ എൻ.എം സ്വാദിഖ്‌ സഖാഫി ഉദ്ഘാടനം ചെയ്യും. ജില്ലാ നേതാക്കൾ നേതൃത്വം നൽകും

Thursday, May 21, 2009

ദുരൂഹത നീക്കണം ; കാന്തപുരം

click on image to view large size


സ്നേഹ സാന്ത്വനവുമായി സുന്നീ നേതാക്കൾ ബീമാ പള്ളിയിൽ
ദുരൂഹത നീക്കണം ;കാന്തപുരം
മരണപ്പെട്ടവരുടെ കുട്ടികളുടെ വിദ്യഭ്യാസം മർകസും , മഅദിനും ഏറ്റെടുക്കും

siraj news daily 21-05-2009

സുന്നീ നേതാക്കൾ ബീമാപള്ളിയിൽ സന്ദർശനം നടത്തി


പോലീസ്‌ വെടിവെപ്പിൽ ആറുപേർ മരിച്ച ബീമാപള്ളി പ്രദേശം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സന്ദർശിച്ചപ്പോൾ. സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി, എസ്‌വൈഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ എന്നിവർ സമീപം.

siraj news 21/05/2009

Wednesday, May 20, 2009

സിറാജ് ഗൾഫിൽ 1000 ലക്കങ്ങൾ പിന്നിടുന്നു

വായനോത്സവം മെയ് 15 മുതൽ ജൂൺ 15 വരെ
‘ വാർത്തകളിലെ കരുത്ത് വർത്തമാനങ്ങളുടെ കണ്ണാടി’



സിറാജ് ദിനപത്രം ഗൾഫിൽ 1000 ലക്കങ്ങൾ പിന്നിടുന്നു.
വാ‍യിക്കുക .. വരിക്കാരാവുക
04-2293344 ,055-2293344 , 050 7140799

Saturday, May 16, 2009

സംസ്കാരം അടിയറവ് വെച്ചുള്ള ആഗോള വത്കരണം ആപത്ത് ; എം.എ


സഅദാബാദ്‌: ആഗോളവത്കരണത്തെ പുണരുന്നതിന്‌ സംസ്കാരത്തെ അടിയറവ്‌ വെക്കുന്ന പ്രവണത വർധിച്ചുവരികയാണെന്നും ഇത്‌ സമൂഹത്തിന്‌ ആപത്താണെന്നും ജാമിഅ സഅദിയ്യ ജനറൽ മാനേജർ എംഎ അബ്ദുൽ ഖാദിർ മുസ്ലിയാർ പ്രസ്താവിച്ചു. സഅദിയ്യ യതീംഖാന വിദ്യാർഥികളുടെ ഓർഫനേജ്‌ ഫെസ്റ്റ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുമ കണെ​‍്ടത്തുന്നതിനു വേണ്ടി ഏതു ജീർണതകളെയും സ്വീകരിക്കാമെന്നത്‌ മൗഢ്യമായ സംസ്കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഅദിയ്യ ശരീഅത്ത്‌ കോളജ്‌ പ്രിൻസിപ്പൽ എകെ അബ്ദുറഹ്മാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അയ്യൂബ്‌ ഖാൻ സഅദി, ഹുസൈൻ സഅദി, ലത്തീഫ്‌ സഅദി, ഇസ്മാഈൽ സഅദി പാറപ്പള്ളി, ഇബ്‌റാഹിം സഅദി, ജഅ​‍്ഫർ സ്വാദിഖ്‌ സഅദി, അസീസ്‌ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
15/05/2009

Wednesday, May 13, 2009

മഅ​‍്ദിൻ കോളജ്‌ ആരംഭിക്കുന്നു


മലപ്പുറം: സ്വലാത്ത്‌ നഗറിലെ മഅ​‍്ദിനുസഖാഫത്തിൽ ഇസ്ലാമിയ്യക്കു കീഴിൽ ഈ അധ്യയനവർഷത്തിൽ ആർട്ട്സ്‌ ആൻഡ്‌ ശയൻസ്‌ കോളജ്‌ തുടങ്ങുന്നു. കാലിക്കറ്റ്‌ സർവകലാശാലയുടെ അംഗീകാരത്തോടെ ആരംഭിക്കുന്ന കോളജിൽ ബി.ബി.എ, ബി.എസ്‌.സി മൈക്രോ ബയോളജി, ബി.എ ഫംഗ്ഷണൽ ഇംഗ്ലീഷ്‌ എന്നീ കോഴ്സുകൾ ഈ വർഷം ആരംഭിക്കും. പ്ലസ്ടു കഴിഞ്ഞവർക്ക്‌ കോഴ്സുകൾക്ക്‌ അപേക്ഷിക്കാം. വിവരങ്ങൾക്ക്‌ 9249742669 13/05/2009

Thursday, May 7, 2009

വിവാഹ ധൂർത്തിനെതിരെ മഹല്ലു ജമാഅത്തുകൾ ഉണരണം: എം.എ

പുത്തിഗെ: വിശുദ്ധവും വ്യവസ്ഥാപിതവുമായ ഇസ്ലാമിക വിവാഹങ്ങളിലേക്ക്‌ പൊങ്ങച്ചങ്ങളുടെ പേരിൽ ധൂർത്തും അനാചാരങ്ങളും കടന്നുവരുന്നതിനെതിരെ മഹല്ലു ജമാഅത്തുകൾ അതീവ ജാഗ്രത പുലർത്തണമെന്ന്‌ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ്‌ പ്രസിഡന്റ്‌ മൗലാനാ എംഎ അബ്ദുൽ ഖാദിർ മുസ്ലിയാർ ആവശ്യപ്പെട്ടു. മുഹിമ്മാത്തിൽ സമാപിച്ച സമസ്ത ജില്ലാ പണ്ഡിതക്യാമ്പ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവാഹങ്ങൾ ലളിതവും സുതാര്യവുമാക്കാൻ എല്ലാവിഭാഗം ആളുകളും ഉത്സാഹിക്കണം. കുടുംബ ശൈഥില്യത്തിന്റെയും വിവാഹ മോചത്തിന്റെയും പേരിൽ സ്ത്രീ സമൂഹമടക്കം നിരന്തരം കോടതി കയറിയിറങ്ങുന്ന അത്യന്തം ദയനീയമായ സ്ഥിതിവിശേഷം ഒഴിവാക്കാൻ കുടുംബ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മഹല്ലു തലത്തിൽ മസ്ലഹത്ത്‌ സമിതികൾക്ക്‌ പണ്ഡിത സംഗമം ആഹ്വാനം ചെയ്തു. ഖത്തീബുമാർക്കും മതമേഖലയിൽ പ്രവർത്തിക്കുന്നവർക്കും മഹല്ലു ഭരണാധികാരികൾക്കുമായി നിരന്തരം ബോധവത്കരണത്തിന്‌ ക്യാമ്പ്‌ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. നവീനവാദികൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. പണ്ഡിതസമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ക്യാമ്പ്‌ ചർച്ച ചെയ്തു.

സയ്യിദ്‌ ഹസൻ അഹ്ദൽ തങ്ങൾ അധ്യക്ഷത വഹിച്ചു. എഎം കുഞ്ഞബ്ദുല്ല മുസ്ലിയാർ പ്രാർഥന നടത്തി. സമസ്ത സെക്രട്ടറി എപി മുഹമ്മദ്‌ മുസ്ലിയാർ കാന്തപുരം വിഷയാവതരണം നടത്തി. ശിഹാബുദ്ദേ‍ീൻ തങ്ങൾ ആന്ത്രോത്ത്‌, കെപി ഹുസൈൻ സഅദി, ബെല്ലിപ്പാടി അബ്ദുൽ മുസ്ലിയാർ, ബിഎസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, ബേക്കൽ അഹ്മദ്‌ മുസ്ലിയാർ, ഇസ്ശുദ്ദേ‍ീൻ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു. എബി മൊയ്തു സഅദി സ്വാഗതവും അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ നന്ദിയും പറഞ്ഞു.

07/05/2009
Rafeeq mogardka

Monday, May 4, 2009

രാഷ്ട്രീയ ഐക്യത്തിന് മുസ്ലിംകള്‍ തയ്യാറാകണം: സെമിനാര്‍

ഡോ. കമാല്‍ ഫാറൂഖി (ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍, ഡല്‍ഹി)
കൊച്ചി; 03/05/09
മാലിക്ദീനാര്‍ നഗര്‍: മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടാനുളള സാധ്യത മുന്നില്‍ കണ്ട് കക്ഷിത്വാതീത രാഷ്ട്രീയ ഐക്യത്തിന് മുസ്ലിംകള്‍ തയ്യാറാകണമെന്ന് ദേശീയ ഇസ്ലാമിക സമ്മേളനത്തില്‍ ഞായറാഴ്ച നടന്ന രാഷ്ട്രീയ സെമിനാര്‍ ആഹ്വാനം ചെയ്തു. മതേതര ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളാണ് ഇപ്പോള്‍ ഭരണത്തിലേറുന്നതെങ്കില്‍ ഭാവിയില്‍ ഭരിക്കുക ജനാധിപത്യ സമുദായങ്ങളുടെ കൂട്ടായ്മകളായിരിക്കും. സംസ്ഥാനങ്ങളിലും രാജ്യത്തും ഇവതന്നെ അധികാരത്തിലേറാം. മതേതര പ്രസ്ഥാനങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇന്ത്യയില്‍ തെളിഞ്ഞുവരുന്നത്. ഇതുവരെ തുടര്‍ന്നുവന്ന നിഷേധാത്മക രാഷ്ട്രീയത്തിനും പരാജയപ്പെടുന്ന പ്രത്യക്ഷ രാഷ്ട്രീയത്തിനുമിടയില്‍ ഒരു രാഷ്ട്രീയ അസ്തിത്വമാണ് സാധ്യമാക്കേണ്ടത്. വോട്ട്ബാങ്ക് മൂല്യമുള്ള ഒരു ബദല്‍ ശക്തിയായി ഇന്ത്യന്‍ മുസ്ലിംകള്‍ നിലകൊള്ളണം.


രാഷ്ട്രീയമായ മാറ്റിനിര്‍ത്തലാണ് മുസ്ലിംകള്‍ അനുഭവിക്കുന്ന മിക്ക പ്രശ്നങ്ങളുടെയും മൂല കാരണമെന്ന് സെമിനാര്‍ വിലയിരുത്തി. നിയമസഭകളിലും പാര്‍ലിമെന്റിലും അര്‍ഹമായ പ്രാതിനിധ്യം മുസ്ലിംകള്‍ക്ക് ലഭിക്കുന്നില്ല. 13.5 ശതമാനം വരുന്ന മുസ്ലിം സമുദായത്തിന് അതിന്റെ പകുതി പോലും പ്രാതിനിധ്യമില്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടുബേങ്ക് എന്ന നിലയില്‍ മാത്രമാണ് മുസ്ലിംകളെ കരുതിപ്പോരുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും അവര്‍ ഇതര വിഭാഗങ്ങളില്‍ പെട്ടവരെയണ് സ്ഥാനാര്‍ഥികളാക്കിയത്. പലപ്പോഴും വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളാണവര്‍ക്ക് നല്‍കിയത്. കോണ്‍ഗ്രസിന്റെയും സിപിഎം, സിപിഐ തുടങ്ങിയ പര്‍ടികളുടെയും സമീപനം ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും നാലു മുസ്ലിംകള്‍ക്കു വീതം പ്രാതിനിധ്യം നല്‍കി. കേരള ജനസംഖ്യയില്‍ 26 ശതമാനമുള്ള മുസ്ലികള്‍ക്ക് മത്സരിക്കാനായി ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ 12 ശതമാനമുള്ള നായര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും 20 ശതമാനമുള്ള ക്രൈസ്തവ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഇരുമുന്നണികളും നല്‍കിയിട്ടുണ്െടന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതാകട്ടെ, കൂടുതല്‍ വിജയ സാധ്യതയുള്ള സീറ്റുകളാണ്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നിയമ സഭകളിലോ പാര്‍ലിമെന്റിലോ ഒരിക്കല്‍ പോലും മുസ്ലിംകള്‍ക്ക് ലഭിച്ചിട്ടില്ല. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ പട്ടിക ജാതിക്കാര്‍ക്കുവേണ്ടി സംവരണം ചെയ്യുക വഴി മുസ്ലിം പ്രാതിനിധ്യം ഉണ്ടായില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തുകയും ചെയ്യും. ഇത്തരം മണ്ഡലങ്ങള്‍ സച്ചാര്‍ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ജനത അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നുവെന്നാണിത് വ്യക്തമാക്കുന്നത്. മണ്ഡല്‍ അവാന്തര ജില്ലയില്‍ വിവിധ ജാതിവിഭാഗങ്ങള്‍ കൊടുങ്കാറ്റ് പോലെ അധികാര സോപാനത്തിലെത്തിയപ്പോഴും മുസ്ലിംകള്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഗതകാല നഷ്ടത്തെക്കുറിച്ച് വിലപിക്കുന്നതിനു പകരം ഇനിയെന്തുവേണമെന്ന് മുസ്ലിം സമുദായം ഉറക്കെ ചോദിക്കുകയും അതിന് അവര്‍ തന്നെ ഉത്തരം കണ്െടത്തുകയും വേണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.


ഇന്ത്യയില്‍ പട്ടിണിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മുസ്ലിംകളാണ്. ദാരിദ്യ്രം അനുഭവിക്കുന്ന 25 കോടിയിലധികം ഇന്ത്യക്കാരില്‍ 35 ശതമാനം പട്ടിക ജാതി വര്‍ഗത്തില്‍ പെട്ടവരും 31 ശതമാനം മുസ്ലിംകളുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നഗരങ്ങളില്‍ ദാരിദ്യ്ര രേഖക്കു താഴെ ജീവിക്കുന്നവരില്‍ ഒന്നാമത് മുസ്ലിംകളാണ്, 38.4 ശതമാനം മുസ്ലിംകളാണ് നഗരങ്ങളില്‍ ദരിദ്ര വിഭാഗത്തിലുള്ളത്. 13.4 ശതമാനം വരുന്ന ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് മൊത്തം സര്‍ക്കാര്‍ ജോലിയുടെ അഞ്ച് ശതമാനം മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഉന്നതവും തന്ത്രപ്രധാനവുമായ താക്കോല്‍ സ്ഥാനങ്ങളില്‍ അവര്‍ ഇല്ലെന്നു തന്നെ പറയാം. സര്‍ക്കാറിലോ തദ്ദേശ സ്ഥാപനങ്ങളിലോ മതിയായ മുസ്ലിം ശബ്ദം ഇല്ലാത്തത് സമുദായം പിന്തള്ളപ്പെടുന്ന സാഹചര്യമുണ്ടാക്കി. രാഷ്ട്രീയ പങ്കാളിത്തവും ഭരണ സംവിധാനങ്ങളില്‍ പ്രാതിനിധ്യവും മുസ്ലിംകള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. രാഷ്ട്രീയത്തിലും ജീവിതത്തിലും ഈ ജനത ഇപ്പോഴും പുറം പോക്കില്‍ കഴിയുന്നു-പ്രമേയം ചൂണ്ടിക്കാട്ടി.
for more news and picture , visit

ദേശീയതലത്തില്‍ സുന്നികളുടെ പൊതുവേദി രൂപവത്‌കരിക്കും - കാന്തപുരം


കാന്തപുരം ദേശീയ സമ്മേളനത്തിൽ നയരേഖാ പ്രഖ്യാപനം നടത്തുന്നു


03/05/09

കൊച്ചി: മുസ്‌ലിങ്ങളെ ദേശീയതലത്തില്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സുന്നികളുടെ പൊതുവേദി രൂപവത്‌കരിക്കുമെന്ന്‌ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എസ്‌വൈഎസ്‌ ദേശീയ ഇസ്‌ലാമിക സമ്മേളനത്തില്‍ നയരേഖാ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.

മൂന്ന്‌ ദിവസമായി വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്‌ ദേശീയ നയരേഖയ്‌ക്ക്‌ രൂപംനല്‍കിയത്‌. ഈ നയരേഖ സംഗ്രഹിച്ച്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള വഖഫ്‌ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ സയ്യിദ്‌ ഫസല്‍ പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ അല്ലാമാ സിയാ ഉല്‍ മുസ്‌തഫ അംജദി ഉദ്‌ഘാടനം ചെയ്‌തു. ബഹുമത സമൂഹത്തില്‍ ജീവിക്കുന്നവരെന്ന നിലയില്‍ രാഷ്ട്രീയമായി മുസ്‌ലിങ്ങളുടെ ആദ്യ പരിഗണന മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തലാണെന്ന്‌ എസ്‌വൈഎസ്‌ ദേശീയ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന രാഷ്ട്രീയ സെമിനാര്‍ അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.

മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആന്തരികമായി ശിഥിലമായിക്കൊണ്ടിരിക്കുകയാണ്‌. മതേതര പാര്‍ട്ടികളില്‍ മുസ്‌ലിങ്ങള്‍ നിരന്തരം തഴയപ്പെടുന്നു. ഉത്തരേന്ത്യന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുവേണ്ടി വോട്ടുപിടിക്കാന്‍ മുസ്‌ലിം പണ്ഡിതന്മാരെ വശത്താക്കാനുള്ള ശ്രമങ്ങളാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മുസ്‌ലിങ്ങളോടുള്ള രാഷ്ട്രീയ തൊട്ടുകൂടായ്‌മ അവസാനിപ്പിക്കണം. ദേശീയപാര്‍ട്ടികള്‍ക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്ന വോട്ടിങ്ങിലെ കുറവ്‌ മുസ്‌ലിങ്ങള്‍ക്ക്‌ രാഷ്ട്രീയമായി ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്‌. കക്ഷിരാഷ്ട്രീയത്തില്‍ പങ്കാളികളാകുന്നതിനു പകരം വോട്ടുബാങ്ക്‌ മൂല്യമുള്ള ഒരു ബദല്‍ശക്തിയായി മുസ്‌ലിങ്ങളെ മാറ്റിയെടുക്കാനുള്ള ആലോചനകള്‍ രൂപപ്പെടണം. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സുന്നി മുസ്‌ലിങ്ങളുടെ രാഷ്ട്രീയ നിസ്സംഗത മതരാഷ്ട്രീയ പ്രസ്ഥാനങ്ങളും മതതീവ്രവാദികളും ചൂഷണംചെയ്യുകയാണ്‌. ഇതിനെതിരെ മുസ്‌ലിങ്ങളെ രാഷ്ട്രീയ സാക്ഷരരാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. കമാല്‍ ഫാറൂഖി സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസ സമുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ രാഷ്ട്രീയ പുരോഗതി കൈവരിക്കാനാവൂ. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ദളിതരുടെ രാഷ്ട്രീയ ശാക്തീകരണം സാധ്യമാക്കി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ മുസ്‌ലിം ശാക്തീകരണത്തിനുള്ള അവസരമായി ഉപയോഗപ്പെടുത്താന്‍ മുസ്‌ലിങ്ങള്‍ തയ്യാറാവണമെന്ന്‌ റവന്യൂ വകുപ്പ്‌ മന്ത്രി കെ.പി.രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. എസ്‌.വൈ.എസ്‌. സംസ്ഥാന സെക്രട്ടറി എന്‍.അലി അബ്ദുള്ള വിഷയാവതരണം നടത്തി. എം.പി.മാരായ ഡോ. സെബാസ്റ്റ്യന്‍പോള്‍, പി.സി.തോമസ്‌ എന്നിവരും മുഹമ്മദ്‌ സിറാജ്‌ ഇബ്‌റാഹിം സേഠ്‌, ഫാ. സെഡറിക്‌ പ്രകാശ്‌ അഹമ്മദാബാദ്‌ എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. എ.കെ. അബ്ദുല്‍ ഹാമീദ്‌ അധ്യക്ഷനായി. മജീദ്‌ കക്കാട്‌ സ്വാഗതവും ടി.കെ. അബ്ദുല്‍ കരീം സഖാഫി നന്ദിയും പറഞ്ഞു.

Sunday, May 3, 2009

ദേശീയ ഇസ്ലാമിക സമ്മേളന വേദിയില്‍ നിന്ന്

അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് അല്ലാമാ ലിയാ ഉല്‍ മുസ്തഫ അംജദിയും ജന.സെക്രട്ടറി ശൈഖുനാ കാന്തപുരം അബൂ‍ബക്കര്‍ മുസ്ലിയാരും
ശ്രീ. കെ.പി. രാജേന്ദ്രന്‍ (റവന്യൂ മിനിസ്റ്റര്‍ )

ഡോ. കമാല്‍ ഫാറൂഖി (ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍, ഡല്‍ഹി)
സദസ്സ് മുന്‍ നിര

സദസ്സ് ഒരു ദൃശ്യം

കൂടുതല്‍ വാര്‍ത്തകളും ദൃശ്യങ്ങളും ഓഡിയോ വീഡിയോകളും ഇവിടെ

നയ രേഖാ പ്രഖ്യാപനത്തോടെ ദേശീയ സമ്മേളനം ഇന്ന് സമാപിക്കും

തമിഴ് നാട് ചീഫ് ഖാസി ഡോ. സ്വലാഹുദ്ദീന്‍ മുഹമ്മദ് അയ്യൂബി പ്രസംഗിക്കുന്നു
കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും ഇവിടെ



Muslims are discriminated: M A Baby

Muslims in India face severe discriminations in education and employment sectors- Says M A Baby, the minister, education and cultural affairs, government of Kerala. He was delivering the key note address in the inaugural session. Marginalization in the name of religion will weaken our democratic structures. The brutal and antagonistic approaches of the right wing are the most serious threat that our country faces. A small section among Hindus tries to erase nation’s minorities and pollute their great religion. They have become intolerant to the political aspirations of minorities groups in India- He continued.

“We should counter the right wing fanatics by utilizing our democratic structures and institutions. Using the same weapon that the extremists use will lead us nowhere. Muslims can play an important role in strengthening the democratic and secular process and institutions and no one can ignore the historical role that the Muslims played in shaping country’s identity” - He added. .

for more news and picture click here

ദേശീയ സമ്മേളനം ലൈവ് സുന്നി ഓണ്‍ലൈന്‍ ക്ലാസ് സന്ദര്‍ശിക്കുക

Friday, May 1, 2009

ദേശീയ ഇസ്ലാമിക സമ്മേളനം വാര്‍ത്തകളും ചിത്രങ്ങളും

ദേശീയ ഇസ്ലാമിക സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന സുഹൃദ് സംഗമത്തില്‍ നിന്ന്


ദേശീയ ഇസ്ലാമിക സമ്മേളനം വാര്‍ത്തകളും ചിത്രങ്ങളും കൂടുതല്‍ ഇവിടെ ക്ലിക് ചെയ്ത് കാണുക
തത്സമയ പരിപാടികള്‍ സുന്നി ഓണ്‍ലൈന്‍ ക്ലാസ് റൂം സന്ദര്‍ശിക്കുക
Related Posts with Thumbnails