Friday, February 27, 2009

കാരുണ്യനിധിയിലേക്ക്‌ ഒരു ദിനത്തെ വേതനം

മലപ്പുറം: മഅ​‍്ദിനുസ്സഖാഫത്തിൽ ഇസ്ലാമിയ്യ എൻകൗമിയത്തിന്റെ ഭാഗമായി കാരുണ്യനിധിയിലേക്ക്‌ ഒരു ദിനത്തെ വേതനം എന്ന പേരിൽ സമാഹരിക്കുന്ന ചാരിറ്റബിൾ ഫണ്ട്‌ ഉദ്ഘാടനം നിർവ്വഹിച്ചു.

സ്വലാത്ത്‌ മജ്ലിസിനോടനുബന്ധിച്ച്‌ മലപ്പുറത്ത്‌ നടന്ന പ്രത്യേക ചടങ്ങിലാണ്‌ ഉദ്ഘാടനം നടന്നത്‌. വാടക കെട്ടിടങ്ങളിലും താൽക്കാലിക ഷെഡുകളിലും പ്രവർത്തിക്കുന്ന മഅ​‍്ദിൻ അന്ധ, ബധിര സ്പേഷ്യൽ സ്കൂൾ, ബുദ്ധിമാന്ദ്യ പരിചരണകേന്ദ്രം, അനാഥാലയം തുടങ്ങിയ കാരുണ്യ സംരംഭങ്ങൾ എൻകൗമിയത്തിന്റെ ഭാഗമായി സ്വന്തം കെട്ടിടങ്ങളിലേക്കും കാമ്പസുകളിലേക്കും മാറ്റുന്നതിനാണ്‌ ഈ കാരുണ്യനിധി ഉപയോഗപ്പെടുത്തുന്നത്‌. അടുത്ത ഏപ്രിൽ 9,10,11,12 തിയ്യതികളിൽ നടക്കുന്ന എൻകൗമിയം സമാപനസമ്മേളനത്തോടെ കാരുണ്യ സ്ഥാപനങ്ങൾക്കുള്ള ഈ പ്രത്യേക കാമ്പസ്‌ ഉൽഘാടനം ചെയ്യും. ഇതിന്‌ വേണ്ടിയുള്ള ആറ്‌ കെട്ടിടങ്ങളുടെ പണി മഅ​‍്ദിൻ കാമ്പസിലും എജ്യുപാർക്കിലും പുരോഗമിച്ച്‌ കൊണ്ടിരിക്കുന്നു.

27/02/2009

Wednesday, February 18, 2009

ലോക സാമ്പത്തിക പ്രതിസന്ധിക്കു കാരണം പലിശയുടെ ആധിക്യം: കാന്തപുരം



മംഗലാപുരം: വികസ്വര രാജ്യങ്ങളെ ചൂഷണം ചെയ്ത്‌ കുന്നുകൂട്ടിയ പലിശയുടെ ആധിക്യമാണ്‌ ലോകത്തെ വൻകിട രാഷ്ട്രങ്ങൾ ഇന്ന്‌ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. മഞ്ഞനാടി അൽമദീന വാർഷിക മഹാസമ്മേളനത്തിൽ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പലിശ വർധിക്കുന്നത്‌ ലോകത്തെ നാശത്തിലേക്ക്‌ നയിക്കുമെന്ന്‌ വിശുദ്ധ ഖുർആൻ മൂന്നാര്റിയിപ്പ്‌ നൽകിയിട്ടുള്ളതാണ്‌. ദാനം സാമ്പത്തികാഭിവൃദ്ധി പ്രദാനം ചെയ്യുമെന്നും ഖുർആൻ പറയുന്നു. അവികസിത രാജ്യങ്ങളിലേക്ക്‌ തങ്ങളുടെ കുന്നുകൂട്ടിയ സമ്പത്തിൽ നിന്നൊരു ഭാഗം ദാനമായി നൽകാൻ വൻരാഷ്ട്രങ്ങൾ തയ്യാറായിരുന്നുവേങ്കിൽ ഇന്ന്‌ ലോകത്ത്‌ സാമ്പത്തിക സന്തുലിതാവസ്ഥയുണ്ടാകുമായിരുന്നു.
ലോക പോലീസായ അമേരിക്ക പോലും പിച്ചപ്പാത്രമെടുക്കുന്ന അവസ്ഥയിലേക്ക്‌ സാമ്പത്തികസ്ഥിതി നീങ്ങുകയാണ്‌. പലിശമുക്തമായ ഒരു സാമ്പത്തികക്രമത്തിലൂടെ മാത്രമേ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂവേന്ന്‌ കാന്തപുരം പറഞ്ഞു.


പ്രവാചകജീവിതം പഠിക്കുന്നതിൽ സമൂഹം കാണിച്ച അലസതയാണ്‌ ഇസ്ലാം തെററിദ്ധരിക്കാൻ കാരണമായത്‌. സമാധാനത്തിനുവേണ്ടിയായിരുന്നു പ്രവാചകജീവിതം. റബീഉൽ അവ്വൽ പ്രവാചക സന്ദേശ പ്രചരണത്തിന്‌ കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും കാന്തപുരം പറഞ്ഞു. കുഫ്‌റും ബിദ്‌അത്തും എല്ലാം ഒററക്കെട്ടായി എതിർത്തിട്ടും പ്രവാചക പ്രകീർത്തനം ലോകത്ത്‌ കൂടുതൽ ശക്തിപ്പെട്ടുവരികയാണെന്നും കാന്തപുരം സൂചിപ്പിച്ചു.
17/02/2009
www.ssfmalappuram.com


Sunday, February 15, 2009

കാന്തപുരത്തിന്‌ ജൻമനാടിന്റെ സ്നേഹാദരം




സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്ലാമിക്‌ ഹെറിറ്റേജിന്റെ പ്രഥമ പുരസ്കാരം നേടിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക്‌ പൂനൂർ പൗരാവലി നൽകിയ സ്വീകരണത്തിൽ സയ്യിദ്‌ സൈനുൽ ആബിദീൻ ബാഫഖി (മലേഷ്യ) ഉപഹാരം നൽകുന്നു 15/02/2009അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്ലാമിക്‌ ഹെറിറ്റേജിന്റെ പ്രഥമ പുരസ്കാരം നേടിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക്‌ പൂനൂർ പൗരാവലി നൽകിയ സ്വീകരണത്തിൽ സയ്യിദ്‌ സൈനുൽ ആബിദീൻ ബാഫഖി (മലേഷ്യ) ഉപഹാരം നൽകുന്നു 15/02/2009

www.ssfmalappuram.com

Thursday, February 12, 2009

മഅ​‍്ദിൻ എൻകൗമിയം: U.A.E പ്രചാരണോദ്ഘാടനം 12ന്‌

ദുബൈ: മലപ്പുറം മഅ​‍്ദിനു സ്സഖാഫത്തിൽ ഇസ്ലാമിയ്യ സ്ഥാപനങ്ങളുടെ 12​‍ാം വാർഷിക സമ്മേളനമായ എൻകൗമിയത്തിന്റെ യുഎഇ തല പ്രചാരണ പരിപാടികൾക്ക്‌ വ്യാഴാഴ്ച ദുബൈയിൽ തുടക്കമാകും. എമിറേറ്റുകളും നഗരങ്ങളും കേന്ദ്രീകരിച്ച്​‍്‌ പ്രചാരണ സമിതികളുടെ നേതൃത്വത്തിൽ സേവന, വിദ്യാഭ്യാസ പ്രവർത്തനനങ്ങൾ മുൻ നിർത്തിയുള്ള പ്രചാരണ പരിപാടികളാണ്‌ സംഘടിപ്പിക്കുക. പരിപാടികളിൽ സംബന്ധിക്കുന്നതിനായി മഅ​‍്ദിൻ ചെയർമാൻ സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ബുധനാഴ്ച യുഎഇ യിലെത്തും.


12നു രാത്രി 8:30ന്‌ ദുബൈ ദേര ലാന്റ്മാർക്ക്‌ ഹോട്ടലിൽ നടക്കുന്ന പ്രചാരണോദ്ഘാടന സമ്മേളനം മുസ്ഥഫ ദാരിമി വിളയൂർ ഉദ്ഘാടനം ചെയ്യും. സയ്യിദ്‌ ശംശുദ്ദേ‍ീൻ ബാ അലവി അധ്യക്ഷത വഹിക്കും. അശറഫ്‌ പാലക്കോട്‌, മുഹമ്മദ്‌ കുഞ്ഞി സഖാഫി കണ്ണപുരം, സുലൈമാൻ മുസ്ലിയാർ കൻമനം, സൈതലവി ഊരകം സംബന്ധിക്കും. സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും.

Sunday, February 1, 2009

സുന്നി ഐക്യം: നിലപാടിൽ മാറ്റമില്ല-സമസ്ത

കോഴിക്കോട്‌: മുസ്ലിം സമുദായത്തിനു പൊതുവിലും അഹ്ലുസ്സുന്നത്തി വൽജമാഅത്തിനു പ്രത്യേകിച്ചും ഗുണകരമായി വരുന്ന സുന്നി ഐക്യത്തിനു തയ്യാറാണെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുൻ തീരുമാനത്തിൽ യാതൊരുമാറ്റവും വരുത്തിയിട്ടില്ലെന്ന്‌ സമസ്ത മുശാവറ യോഗം വ്യക്തമാക്കി.

ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്‌. സമുദായത്തിന്റെ സംഘടിത ശക്തി ക്ഷയിക്കുകയും മഹല്ലുകളിൽ ജീർണ്ണതകൾ വർധിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ പാരമ്പര്യ വിശ്വാസത്തെയും ആദർശത്തെയും ശക്തിപ്പെടുത്തുക മതപരമായ അനിവാര്യതയാണ്‌. യോഗതീരുമാനങ്ങൾ മാധ്യമ പ്രവർത്തകരോട്‌ വിശദീകരിക്കവേ പ്രസിഡന്റ്‌ താജുൽ ഉലമ സയ്യിദ്‌ അബ്ദുറഹ്മാൻ അൽ ബുഖാരിയും ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും ചൂണ്ടിക്കാട്ടി. ഐക്യമെന്നാൽ സംഘടനകളുടെ ലയനമാണെന്ന്‌ തെറ്റിദ്ധരിച്ച ചിലർ കഥയറിയാതെ സംസാരിക്കുകയാണ്‌. സുന്നി സംഘടനകളും സ്ഥാപനങ്ങളും പ്രവർത്തനങ്ങളും നിലനിർത്തിക്കൊണ്ട്‌ യോജിച്ചു പ്രവർത്തിക്കുന്നതിനാണ്‌ ഐക്യമെന്നു പറഞ്ഞത്‌. അതിൽ ആർക്കും ഭയമുണ്ടാവേണ്ടതില്ല. സുന്നി ഐക്യത്തിനു തുരങ്കം വെക്കുന്നവരെ സമൂഹം തിരിച്ചറിയണം. സുന്നി ഐക്യത്തിന്‌ വേണ്ടി രാഷ്ട്രീയക്കാരുടെ മുന്നിലേക്ക്‌ പോകേണ്ട കാര്യം സമസ്തക്കില്ലെന്ന്‌ കാന്തപുരം ചോദ്യത്തിനുത്തരമായി പറഞ്ഞു.

01/02/2009
www.ssfmalappuram.com
siraj news daily
Related Posts with Thumbnails