Thursday, November 20, 2008

നാലകത്ത്‌ മുഹമ്മദ്‌ കോയ ബാഖവി നിര്യാതനായി

إنا لله وإنا اليه راجعون

കോഴിക്കോട്‌ മുഖ്യ ഖാസി
നാലകത്ത്‌ മുഹമ്മദ്‌ കോയ ബാഖവി ഇന്ന് കാലത്ത്‌ നിര്യാതനായി

Monday, November 17, 2008

തീവ്രവാദം പരിഹാരമല്ല !


തീവ്രവാദം പരിഹാരമല്ല !
പ്രത്യേക ഫീച്ചര്‍
‍മുസ്ലിം പാത്ത്‌ ഡോട്ട്‌ കോം പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഇവിടെ ക്ലിക്‌ ചെയ്ത്‌ വായിക്കുക

Tuesday, November 11, 2008

സമസ്ത ഭീകര വിരുദ്ധ സമ്മേളനം നാളെ കോഴിക്കോട്


സമസ്ത ഭീകര വിരുദ്ധ സമ്മേളനം നാളെ 12-11-08 കോഴിക്കോട്
11-11-08

Saturday, November 8, 2008

41 കേന്ദ്രങ്ങളില്‍ തീവ്രവാദത്തിനെതിരെ SSF‌ മാനവിക കൂട്ടായ്മ

കാസര്‍കോട്‌: ഡിസംബറില്‍ മഞ്ചേശ്വരം മള്‍ഹറില്‍ നടക്കുന്ന എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രതിനിധി സമ്മേളന മുന്നോടിയായി ഈമാസം 25നകം ജില്ലയിലെ 39 പഞ്ചായത്ത്‌ ആസ്ഥാനങ്ങളിലും രണ്ട്‌ മുനിസിപ്പാലിറ്റികളിലും തീവ്രവാദത്തിനെതിരെ മാനവിക കൂട്ടായ്മ സംഘടിപ്പിക്കാന്‍ സ്വാഗതസംഘം പ്രചരണ സമിതി യോഗം തീരുമാനിച്ചു.

ഭീകരവാദ പ്രസ്ഥാനങ്ങളുമായി സംസ്ഥാനത്തെ ഏതാനും പേര്‍ക്ക്‌ ബന്ധമുണെ്ടന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തില്‍ തീവ്രവാദത്തിന്റെ ദൂഷ്യങ്ങള്‍ സമൂഹത്തിനു ബോധ്യപ്പെടുത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഹ്വാനപ്രകാരമാണ്‌ രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തുക എന്ന പ്രമേയവുമായി മാനവിക കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്‌. പണം, തൊഴില്‍ തുടങ്ങിയ പ്രലോഭനങ്ങള്‍ നല്‍കി നിരപരാധികളായ ചെറുപ്പക്കാരെ തീവ്രവാദ പ്രസ്ഥാനം റാഞ്ചിയെടുക്കുന്നതിനെതിരെ ശക്തമായ ബോധവത്കരണത്തിന്‌ മാനവിക കൂട്ടായ്മ അവസരമൊരുക്കും. വിവിധ ആശയങ്ങളില്‍ വിശ്വസിക്കുന്നവരെ കൂട്ടായ്മയില്‍ കണ്ണികളാക്കും.

നാടിന്റെ ഭദ്രത കാക്കാന്‍ പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുക്കും. പതിനായിരം വീടുകളിലേക്ക്‌ ലഘുലേഖകളെത്തിക്കാനും പോസ്റ്റര്‍ പ്രദര്‍ശനം, സന്ദേശയാത്രകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. സ്വാഗതസംഘം പ്രചരണ സമിതി ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര്‍, അബാസ്‌ അന്‍വരി, അശ്‌റഫ്‌ കരിപ്പൊടി, വിസി സുലൈമാന്‍ ലത്തീഫി, അബ്ദുല്‍ അസീസ്‌ സൈനി, ഇല്യാസ്‌ കൊറ്റുമ്പ, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, റഫീഖ്‌ മൊഗറടുക്ക തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അശ്‌റഫ്‌ അശ്രഫി ആറങ്ങാടി സ്വാഗതവും മുഹമ്മദ്‌ കുഞ്ഞി ഉളുവാര്‍ നന്ദിയും പറഞ്ഞു.

report by : mohamed kunhi uluvar
07/11/2008

ഭീകര വിരുദ്ധ സമ്മേളനം 12ന്‌ കോഴിക്കോട്‌

കോഴിക്കോട്‌: ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ സമൂഹത്തെ ബോധവല്‍കരിക്കാന്‍ സമസ്ത കേരള ജംഇത്തുല്‍ ഉലമ വിപുലമായ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഈമാസം 12ന്‌ വൈകീട്ട്‌ മുതലക്കുളം മൈതാനിയില്‍ ഭീകരവിരുദ്ധ സമ്മേളനം നടത്തുമെന്ന്‌ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ എന്നും ശക്തമായ നിലപാട്‌ കൈകൊണ്ട പ്രസ്ഥാനങ്ങളാണ്‌ സമസ്തയും കീഴ്ഘടകങ്ങളും. തീവ്രവാദം ഏത്‌ ഭാഗത്തു നിന്നുണ്ടായാലും എതിര്‍ക്കപ്പെടേണ്ടതാണ.്‌ എന്നാല്‍ എല്ലാ സമുദായങ്ങളിലും തീവ്രവാദം വളര്‍ന്ന്‌ വരികയാണ്‌. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി വന്ന പത്ര വാര്‍ത്തകളില്‍ ഏതാനും മുസ്ലിം പേരുകള്‍ ഉള്‍പ്പെട്ടു കാണുന്നത്‌ ഉത്കണ്‍ഠാജനകമാണ്‌. ഈസാഹചര്യത്തിലാണ്‌ ശക്തമായ തീവ്രവാദ വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സമസ്ത നേതൃത്വം നല്‍കുന്നതെന്ന്‌ കാന്തപുരം ചൂണ്ടിക്കാട്ടി.

06/11/2008

Wednesday, November 5, 2008

ഹജ്ജ്‌ ;സമ്പൂര്‍ണ്ണ പഠനം







പരിശുദ്ധ ഹജ്ജ്‌ കര്‍മ്മത്തെ പറ്റി അറിയുവാനും പഠിക്കുവാനും
ലേഖനങ്ങള്‍..

പ്രഭാഷണങ്ങള്‍..

തീവ്രവാദത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

Muslim religious body in Kerala calls for eschewing violence

Kozhikode (PTI): Expressing concern over reports that youths from Kerala are involving themselves in extremist activities, a Muslim religious body on Tuesday gave a call for eschewing violence and maintain amity.

click here to read complete report from thehindu


തീവ്രവാദത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
Related Posts with Thumbnails