ഇംഗ്ലീഷുകാരന്റെ സംസ്കാരം പഠിപ്പിക്കാനല്ല, അതേസമയം ഇന്ത്യാരാജ്യത്തിന്റെ മതസൗഹാര്‍ദ്ദവും സാഹോദര്യവുമാണ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിപ്പിക്കേണ്ടതെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. കൊമ്പം മൗലാനാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വ രഹിതമായ സംസ്കാരമാണ് ഇംഗ്ലീഷുകാരന്റേത്. നീചവും നികൃഷ്ടവുമായ ആ സംസ്കാരം നമുക്ക് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പാര്‍ലിമെന്റ് തൊട്ട് പഞ്ചായത്ത് ഓഫീസ് വരെ സംസാരിക്കപ്പെടുന്ന ഭീകരവാദത്തില്‍ എന്തുനടന്നാലും മുസ്ലിംകളുടെ തലയില്‍ കെട്ടിവെക്കാനാണ് ജൂതന്മാരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സംയുക്ത മഹല്ല് ഖാസി എം.എം.അബ്ദുല്ല മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ശെയ്ഖ് അഹ്മദ് ഹാജി, എന്‍.അലി മുസ്ലിയാര്‍ കുമരംപുത്തൂര്‍, സി.എം.എസ്.മുഹമ്മദ് മുസ്ലിയാര്‍, അഹമ്മദ് അശ്‌റഫ്, ഉസ്മാന്‍ സഖാഫി പയ്യനടം, എം.എ. നാസര്‍ സഖാഫി, കെ.ഉണ്ണീന്‍ സഖാഫി എന്നിവര്‍ പങ്കെടുത്തു.