Saturday, May 31, 2008

മതപണ്ഡിതരെയും സയ്യിദന്‍മാരേയും അവഹേളിക്കരുത്‌: കാന്തപുരം


കോഴിക്കോട്‌: വ്യാജ ആത്മീയതയുടേയും വ്യാജ സിദ്ധന്‍മാരുടെയും മറവില്‍ മതപണ്ഡിതരെയും പ്രവാചകകുടുംബ പരമ്പരയിലെ സയ്യിദുമാരെയും ഔലിയാക്കളെയും അവഹേളിക്കുന്നതും ഇകഴ്തുന്നതും പ്രതിഷേധാര്‍ഹമാണെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ആത്മീയ സാമ്പത്തിക ചൂഷണോപാധിയാക്കി ഭൂമിയില്‍ സ്വര്‍ഗം പണിയുന്ന വ്യാജസിദ്ധരെയും കപടചികിത്സകരെയും സമുഹം തിരിച്ചറിയണം. അതേസമയം വിശുദ്ധഖുര്‍ആന്‍ കൊണ്ടുള്ള ചികിത്സ ഇസ്ലാം അംഗീകരിച്ചതും പ്രവാചകകാലം മുതല്‍ അഭിപ്രായാന്തരങ്ങളില്ലാതെ തുടര്‍ന്നുവരുന്ന ചര്യയുമാണ്‌.പ്രവാചകകുടുംബ പരമ്പരയിലെ തങ്ങന്‍മാരെയും പ്രവചക അനന്തരാവകാശികളായ പണ്ഡിതരെയും ആധ്യാത്മിക ഗുരുക്കളായ ഔലിയാക്കളെയും ആദരിക്കലും ബഹുമാനിക്കലും വിശ്വാസത്തിന്റെ ഭാഗമാണ്‌. അവരെ ഇകഴ്ത്തുന്നതും സമുഹത്തില്‍ കൊച്ചാക്കിക്കാണിക്കുന്നതും അംഗീകരിക്കാവതല്ല. മനുഷ്യന്‍ എത്ര ആത്മീയോന്നതി കൈവരിച്ചാലും ദൈവമാകില്ല. അവന്‌ ദിവ്യത്വം കല്‍പ്പിക്കാനും പാടില്ല. മതത്തിന്റെ വിധിവിലക്കുകള്‍ക്ക്‌ പൂര്‍ണ്ണമായും വഴിപ്പെട്ട്‌ ജീവിക്കുന്നവര്‍ക്കാണ്‌ ആത്മീയ നിര്‍വൃതി ലഭിക്കുന്നത്‌. അത്തരം ആളുകള്‍ പാരത്രിക വിജയത്തിനു വേണ്ടി ജീവിക്കുന്നവരാണ്‌-

സത്യവും അസത്യവും വേര്‍തിരിച്ചറിയുക; കാന്തപുരം

സത്യവും അസത്യവും വേര്‍ തിരിച്ചറിഞ്ഞ്‌ സത്യത്തിന്റെ കൂടെ നില കൊള്ളുവാന്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ആഹ്വാനം ചെയ്തു. മുസ്വഫ എസ്‌.വൈ.എസ്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന (ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ ) ഒരു മാസക്കാലത്തെ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാന്തപുരം. സത്യവും അസത്യവും വേര്‍തിരിച്ച്‌ മനസ്സിലാക്കാന്‍ പണ്ഡിതര്‍ക്കേ കഴിയൂ. സാധാരണക്കാരന്‍ വ്യാജ സിദ്ധന്മാരുടെയും മറ്റും വലയില്‍ അകപ്പെടുന്നത്‌ സത്യവും അസത്യവും വേര്‍തിരിച്ച്‌ മനസ്സിലാക്കാന്‍ കഴിയാത്തത്‌ കൊണ്ടാണ്‌. മുഹമ്മദ്‌ നബി (സ) തങ്ങളുടെ പ്രബോധന കാലഘട്ടത്തില്‍ തന്നെ നബി യാണെന്ന് വാദിച്ച്‌ വ്യാജന്മാര്‍ രംഗപ്രവേശം ചെയ്തിരുന്നു. അതിനാല്‍ തന്നെ പണ്ഡിതന്മാര്‍ ഇത്തരം വ്യാജന്മാര്‍ക്കെതിരില്‍ എന്നും നില കൊണ്ടിട്ടുണ്ട്‌. ആരാധനയിലൂടെ അല്ലാഹുവുമായി കൂടുതല്‍ അടുത്തവര്‍ക്ക്‌ ആത്മീയ ചെതന്യവും കൈവരിക എന്നത്‌ ഖുര്‍ആന്‍ കൊണ്ടും ഹദീസ്‌ കൊണ്ടും തെളിയിക്കപ്പെട്ടതാണു. അത്‌ പോലെ വിശുദ്ധ ഖുര്‍ആന്‍ , ഹദീസുകള്‍ തുടങ്ങിയ ഉപയോഗിച്ചുള്ള ചികിത്സയും ഇസ്‌ലാം അനുവദിച്ചതും നബി (സ) പഠിപ്പിച്ചതുമാണ്‌. എന്നാല്‍ ഇതിന്റെ മറവില്‍ കപടന്മാര്‍ രംഗത്ത്‌ വന്നതുള്ളത്‌ ഒരു യാഥാര്‍ത്ഥ്യമാണെന്നും കാന്തപുരം പറഞ്ഞു. ആത്മീയത എന്നത്‌ സത്യ വിശ്വാമുള്ളവര്‍ക്ക്‌ കൈവരുന്ന അവസ്ഥയാണ്‌ . അതിനെ നിശേധിയ്ക്കുവാന്‍ കഴിയില്ല. എന്നാല്‍ ഇസ്‌ലാമില്‍ പൗരോഹിത്യം ഇല്ല. ആര്‍ക്കും ദൈവികത കല്‍പ്പിക്കുന്നുമില്ല ഇസ്ലാം. കാന്തപുരം പ്രസ്ഥാവിച്ചു.

Thursday, May 29, 2008

ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത ; കാമ്പയിന്‍ ഉദ്ഘാടനം

ഭൗതികമായ താത്‌പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ആത്മീയത മറയാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നാവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതിനും ആനുകാലിക സംഭവവികാസങ്ങളില്‍ അവസരം മുതലെടുത്ത്‌ പണ്ഡിതന്മാരെയും ,സയ്യിദന്മാരെയും, നിസ്വാര്‍ത്ഥമായി സേവനം അനുഷ്ടിക്കുവരെയും അവഹേളിക്കാന്‍ ശ്രമിയ്ക്കുന്ന പുത്തന്‍ വാദീകളുടെ കുതന്ത്രങ്ങള്‍ക്കെതിരെയും പൊതുജന ബോധവത്കരണ പരിപാടിയുടെ ഭാഗമായി ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്‌.വൈ.എസ്‌. കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന്‍ ഇന്ന് രാത്രി ( 29/05/2008 )മുസ്വഫ ശഅബിയ 10 ലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രമുഖ പണ്ഡിതന്മാര്‍ സംബന്ധിക്കുന്നതാണു.
ഒരുമാസക്കലയളവില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി പ്രമുഖ പണ്ഡിതന്മാരെ പങ്കെടുപ്പിച്ച്‌ ചര്‍ച്ചാ വേദികള്‍, ടേബില്‍ ടോക്ക്‌, പ്രഭാഷണങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടത്തുതാണെ്‌ സംഘാടകര്‍ അറിയിച്ചു. പ്രസ്ഥുത വിഷയത്തില്‍ സംശയ നിവാരണത്തിനുള്ള അവസരം ഒരുക്കുതാണു. വിഷയവുമായി സംബന്ധിച്ച ചോദ്യങ്ങള്‍ / സംശയങ്ങള്‍ june 15 നു മുന്ന‍ കിട്ടുന്ന വിധത്തില്‍. മുസ്വഫ എസ്‌.വൈ.എസ്‌ , പി.ബി.നമ്പര്‍ 13188 അബുദാബി യു.എ.ഇ എന്ന വിലാസത്തിലും prachaarakan@gmail.com എന്ന ഇ-മെയിലിലും അയക്കാവുന്നതാണ.
ഈ ബ്ലോഗിലും കമന്റായി ഇടാവുന്നതാണു. ക്രിയാത്മകമായ സംശയങ്ങള്‍ക്ക്‌ മറുപടിയും ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണു

Saturday, May 24, 2008

ആത്മീയത: വ്യാജന്‍മാര്‍ക്കെതിരായ നടപടി സ്വാഗതാര്‍ഹം-കാന്തപുരം

കോഴിക്കോട്‌: അത്മീയതയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും തട്ടിപ്പും കുറ്റകൃത്യങ്ങളും നടത്തുന്നവരെ പിടികൂടി നിയമ നടപടികള്‍ക്ക്‌ വിധേയമാക്കുന്ന സര്‍ക്കാര്‍ നിലപാട്‌ സ്വാഗതാര്‍ഹമാണെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ളിയാര്‍ പ്രസ്താവിച്ചു. ആത്മീയതയെ വ്യവസായമാക്കുന്നത്‌ ഒരു നിലക്കും അംഗീകരിക്കാന്‍ പറ്റാത്തതാണ്‌. അതേസമയം, മനുഷ്യ സമുഹത്തിണ്റ്റെയും രാജ്യത്തിണ്റ്റെയും നന്‍മക്കായി ആത്മീയ ഗുരുക്കന്‍മാര്‍ നടത്തുന്ന സത്യസന്ധമായ പ്രവര്‍ത്തനങ്ങളെ ഇകഴ്തിക്കാണരുത്‌. വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുള്ള ചികിത്സ ഇസ്ളാം അംഗീകരിച്ചതും പ്രവാചക കാലം മുതല്‍ തുടര്‍ന്ന്‌ വരുന്നതുമാണ്‌. സ്വാര്‍ഥ താല്‍പര്യങ്ങളില്ലാതെ ആത്മീയ ചികിത്സ നടത്തുന്ന പണ്ഡിതരെയും മറ്റു നിരപരാധികളേയും പീഡിപ്പിക്കരുത്‌. ഇതിണ്റ്റെ മറവില്‍ വ്യാജന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണെ്ടങ്കില്‍ അത്തരം സിദ്ധന്‍മാരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കാന്തപുരം പറഞ്ഞു. സുന്നി സമുഹത്തോട്‌ വൈരം തീര്‍ക്കാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ദുരുപയോഗപ്പെടുത്തുന്ന പുത്തന്‍ പ്രസ്ഥാനക്കാരുടെ നിലപാട്‌ സമൂഹം തിരിച്ചറിയണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

മലബാറിലെ ഉപരിപഠനാവസരം; എസ്‌എസ്‌എഫ്‌ പ്രക്ഷോഭത്തിലേക്ക്‌

കോഴിക്കോട്‌: മലബാറിലെ തുടര്‍ വിദ്യഭ്യാസാവസരങ്ങള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സ്റ്റുഡന്‍സ്‌ സെന്‍ററില്‍ ചേര്‍ന്ന എസ്‌എസ്‌എഫ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു. എസ്‌എസ്‌എല്‍ സി, പ്‌ളസ്‌റ്റു പരീക്ഷകളിലെ ഈ വര്‍ഷത്തെ ഉയര്‍ന്ന റിസല്‍ട്ട്‌ പ്രതീക്ഷാ നിര്‍ഭരമാണെങ്കിലും തുടര്‍ വിദ്യാഭ്യാസ കാര്യത്തില്‍ മലബാറിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണു. കോഴ്സുകളുടെയും സീറ്റുകളുടെയും കാര്യത്തില്‍ വര്‍ഷങ്ങളോളമായി മലബാര്‍ നേരിടുന്ന കടുത്ത വിവേചനം ഈ വര്‍ഷം പ്രക്ഷുബ്ധമായ സ്ഥിതിവിശേഷങ്ങള്‍ക്ക്‌ കാരണമാകും. പ്‌ളസ്‌റ്റു , ബിരുദതല കോഴ്സുകളുടെ അപര്യാപ്തത മലബാറിലെ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി ഇരുട്ടിലാക്കും. വിവിധ മേഖലകളില്‍ മലബാര്‍ ഇന്നു നേരിടുന്ന കടുത്ത അവഗണനയുടെ മൂലകാരണം വിദ്യാഭ്യാസ രംഗത്ത്‌ ഭരണകൂടത്തില്‍ നിന്നേല്‍ക്കുന്ന വിവേചനപരമായ നിലപാടുകളാണു. ഈ അവഗണന തുടരുന്നത്‌ വിപല്‍കരമായ പ്രതികരണങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും നയിക്കുമെന്ന്‌ ഭരണകൂടങ്ങള്‍ മറന്നു പോകരുത്‌. മാറി മാറി വന്ന സര്‍ക്കാറുകളുടെ അനാസ്ഥയും അലംഭാവവുമാണു മലബാറിനെ ഈ പരുവത്തിലാക്കിയത്‌. പഠന കാര്യത്തില്‍ മലബാറിലെ വിദ്യാര്‍ഥികള്‍ സൃഷ്ടിച്ച മുന്നേറ്റം അധികാരികള്‍ ലാഘവത്തോടേയാണു നോക്കിക്കാണുന്നത്‌. തെക്കന്‍ കേരളത്തെ അപേക്ഷിച്ച്‌ മലബാറില്‍ ഉന്നത വിദ്യാഭ്യാസാവസരങ്ങള്‍ വളരെയധികം കുറഞ്ഞു പോയത്‌ പരിഹരിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുന്നതിനു പകരം; തിരുത്തല്‍ നടപടികളെ വൈരാഗ്യബുദ്ധിയോടെ അട്ടിമറിക്കാനുള്ള ശ്രമമാണു നടന്നു കൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ അധ്യായന വര്‍ഷം 26.316 പ്ളസ്‌വണ്‍ സീറ്റുകള്‍ മലബാറില്‍ വര്‍ധിപ്പിച്ചുവെങ്കിലും അതിനിരട്ടി വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനു അവസരമില്ലാതെ പുറത്തിരിക്കേണ്ടിവന്നു. ഈ വര്‍ഷം തെക്കന്‍ കേരളത്തിലെ എട്ടു ജില്ലകളില്‍ 2,19,271 വിദ്യാര്‍ഥികള്‍ക്കു രണ്ടു ലക്ഷം പ്ളസ്‌വണ്‍ സീറ്റുകള്‍ ഉണ്ടായിരിക്കെ, മലബാറിലെ 1,96,473 വിദ്യാര്‍ഥികള്‍ക്ക്‌ ഒരു ലക്ഷം സീറ്റുകള്‍ മാത്രമാണു അനുവദിച്ചത്‌. ഉപരിപഠന രംഗത്തെ ഈ കടുത്ത വിവേചനവും ഇരട്ടത്താപ്പും തുറന്നു കാട്ടപ്പെടേണ്ടതാണു. സാമൂഹ്യ നീതി ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധരായ ഭരണാധികാരികള്‍ തെറ്റുകള്‍ തിരുത്തി പരിഹാര നടപടികള്‍ കൈകൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്ന സാഹചര്യത്തിലാണു പാലക്കാടു മുതല്‍ കാസര്‍കോട്‌ വരെയുള്ള ജില്ലകലില്‍ വ്യാപകമായ രൂപത്തില്‍ എസ്‌എസ്‌എഫ്‌ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌. ഇതിണ്റ്റെ ഭാഗമായി ഈ മാസം 26നു അന്‍പതോളം ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍നയും ജൂണ്‍ 12നു പാലക്കാടു മുതല്‍ കാസര്‍കോട്‌ വരെയുള്ള ജില്ലകലില്‍ കലക്ടറേറ്റ്‌ മാര്‍ച്ചുകളും നടത്തുമെന്ന്‌ എസ്‌എസ്‌എഫ്‌ നേതാക്കള്‍ അറിയിച്ചു.

Wednesday, May 21, 2008

എസ്‌.വൈ എസ്‌ 100 ദരിദ്രര്‍ക്ക്‌ വീടുകള്‍ നിര്‍മിച്ചു നല്‍കും

കോഴിക്കോട്‌ : എസ്‌വൈ എസ്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്ത ഒരു വര്‍ഷത്തിനകം പാവപ്പെട്ടവര്‍ക്ക്‌ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന്‌ സുപ്രീം കൌണ്‍സില്‍ ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ബൃഹത്തായ നിരവധി പദ്ധതികള്‍ക്ക്‌ സംഘടന രൂപം നല്‍കും. ഇതിന്റെ ഭാഗമായി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിപുലമായ ഫണ്ട്‌ സ്വരൂപിക്കും.സുപ്രീം കൌണ്‍സില്‍ അംഗം സയ്യിദ്‌ അലി ബാഫഖി, സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട്‌ അബ്ദുര്‍റഹ്മാന്‍ സഖാഫി, സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി എന്നിവരും പങ്കെടുത്തു.

ആത്മീയ മേഖലകളില്‍ ക്രിമിനലുകളുടെ കടന്നു കയറ്റം : ജാഗ്രത പാലിക്കണം - എസ്‌.വൈ എസ്‌

‌കോഴിക്കോട്‌ : വിശ്വാസ -ആത്മീയ മേഖലകളിലേക്ക്‌ ക്രിമിനലുകളുടെ കടന്നു കയറ്റത്തിനെതിരെ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന്‌ എസ്‌വൈ എസ്‌ ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസവും ആത്മീയ ബോധവും ചൂഷണം ചെയ്ത്‌ ആള്‍ദൈവമായി ചമയുന്നവര്‍ സമീപ ഭാവിയില്‍ ഒന്നാം തരം ക്രിമിനലുകളായി നിമയത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതായാണ്‌ കാണുന്നത്‌. യഥാര്‍ഥ വിശ്വാസ ആദര്‍ശങ്ങലെപ്പോലും ജനങ്ങള്‍ തെറ്റായി വീക്ഷിക്കാന്‍ ഇതു കാരണമാകുന്നു. ഇസ്ലാം ശരിയായ ആത്മീയതയെ പ്രതിനിധീകരിക്കുന്നു. മനുഷ്യന്റെ എല്ലാ തരം വിശപ്പുകള്‍ക്കും ഇസ്ലാമിക ആത്മീയത പരിഹാരമാണ്‌.

Tuesday, May 20, 2008

രിസാല കാമ്പയിന്‍ 2008

രിസാല കാമ്പയിന്‍ 2008

രിസാല സില്‍വര്‍ ജൂബിലി


രിസാല സില്‍വര്‍ ജൂബിലി

Thursday, May 15, 2008

മതങ്ങള്‍ തമ്മില്‍ സംവാദമല്ല താരതമ്യമാണ്‌ വേണ്ടത്‌: കാന്തപുരം


ദോഹയില്‍ നടക്കുന്ന മതസംവാദ സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ മറ്റു മതനേതാക്കള്‍ക്കൊപ്പം


ദോഹ: മതങ്ങള്‍ തമ്മില്‍ സംവാദമല്ല താരതമ്യ പഠനമാണ്‌ വേണ്ടതെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമും മറ്റു മതങ്ങളും സമമാണ്‍്‌ എന്ന്‌ പറയുന്ന തരത്തിലുള്ള ചര്‍ച്ചകള്‍കൊണ്ട്‌ പ്രയോജനമില്ല. വിശദമായ താരതമ്യം ആവശ്യമുണ്ട്‌. മതങ്ങള്‍ തമ്മിലുള്ള സംഘട്ടനം ഒഴിവാക്കാന്‍ നിര്‍ദേശവും പരിഹാര മാര്‍ഗങ്ങളും ഈ സമ്മേളനത്തിലുണ്ടാവുമെന്നാണ്‌ പ്രതീക്ഷ. മറ്റുള്ള മതങ്ങളിലുള്ളവര്‍ അതില്‍ നില നിന്നുകൊണ്ട്‌ സജീവമായി ഇടപെടുമ്പോള്‍ ചര്‍ച്ച ഫലപ്രദമാവുമെന്നും കാന്തപുരം വിശദീകരിച്ചു. വിദേശകാര്യ വകുപ്പിന്റെ സഹകരണത്തോടെ ദോഹ അന്തര്‍ദേശീയ മതസംവാദ കേന്ദ്രവും ഖത്തര്‍ സര്‍വ്വകലാശാലയും ചേര്‍ന്നാണ്‌ സമ്മേളനം സംഘടിപ്പിക്കുന്നത്‌.



Tuesday, May 13, 2008

ജില്ലാ സമ്മേളനം ഐക്യവിരോധികള്‍ക്ക്‌ താക്കീതായി

കാസര്‍കോട്‌: അഹ്ലുസ്സുന്നയുടെ വിരോധികളെ പ്രതിരോധിക്കാന്‍ സുന്നികളുടെ യോജിപ്പിനായി ആഹ്വാനം ചെയ്ത സമസ്തയുടെ സമുന്നതരായ നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ സുന്നികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിലകുറഞ്ഞ പ്രസ്താവനകള്‍ക്ക്‌ മറുപടി നല്‍കുന്നതായിരുന്നു മൂന്നു ദിവസങ്ങളില്‍ ജില്ലയില്‍ നടന്ന എസ്‌ വൈ എസിന്റെ ചരിത്രം കുറിച്ച ജില്ലാ മഹാസമ്മേളനം.
സുന്നിഐക്യം സജീവ ചര്‍ച്ചയായ സമയത്താണ്‌ സമ്മേളനം നടക്കുന്നത്‌. ഐക്യം ഫലപ്രദമാക്കുന്നതില്‍ സുന്നി നേതാക്കള്‍ നിരന്തരമായി നടത്തുന്ന ശ്രമങ്ങള്‍ സമൂഹത്തില്‍ നല്ല ഗുണഫലങ്ങള്‍ ഉണ്ടായിരുന്നു. സുന്നികള്‍ ഒന്നിച്ചുനിന്നാല്‍ തങ്ങളുടെ ഉള്ള സ്വാധീനവും നഷ്ടമാകുമെന്ന്‌ മനസ്സിലാക്കിയ മുജാഹിദും ജമാഅത്തും മറുപക്ഷത്ത്‌ സുന്നികളുടെ പേരിലറിയപ്പെടുന്നവരെ മുന്നില്‍ നിര്‍ത്തിയാണ്‌ കളി തുടങ്ങിയത്‌. ജമാഅത്ത്‌ മുഖപത്രത്തില്‍ അനൈക്യത്തിന്റെ വിത്തുപാകുന്ന തരത്തില്‍ ലേഖനങ്ങളും പ്രതികരണങ്ങളും വന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. എല്ലാം പിരിച്ചുവിട്ട്‌ ഞങ്ങളോടൊപ്പം കൂടണമെന്ന മറുപക്ഷത്തിന്റെ പ്രസ്താവനയുടെ സാരം യഥാര്‍ഥ സുന്നി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയായിരുന്നു. സമ്മേളനത്തില്‍ ഉദ്ഘാടനം മുതല്‍ സമാപനവേദിയില്‍ വരെ ഐക്യം ചര്‍ച്ചയായി. ഐക്യം കേട്ടപ്പോള്‍ വിറളിപൂണ്ട മറുപക്ഷത്തിന്റെ തനിനിറം തുറന്നുകാട്ടാന്‍ നേതാക്കളുടെ പ്രഭാഷണങ്ങള്‍ സഹായിച്ചു.പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ കാന്തപുരം പറഞ്ഞത്‌ ഇങ്ങനെ: 'സുന്നിവിരുദ്ധരെ പ്രതിരോധിക്കാനാണ്‌ ഐക്യം. സ്ഥാപനങ്ങള്‍ പിടിച്ചടക്കലോ പിരിച്ചുവിടലോ അല്ല. സുന്നികള്‍ ഉയര്‍ത്തിയ ഐക്യസന്ദേശത്തിന്റെ പ്രസക്തി കേരളീയ സമൂഹം മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്‌....'.സമാപന സമ്മേളനത്തിലെ പ്രസംഗങ്ങളിലെല്ലാം ഐക്യം ചര്‍ച്ചയായി. ഹൃദയങ്ങള്‍ തമ്മിലുള്ള ഐക്യത്തിനേ നിലനില്‍പ്പുള്ളൂവെന്നും ആശയപ്പൊരുത്തമില്ലാത്ത ഐക്യം സാധ്യമാകില്ലെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ മൌലാന എം എ പറഞ്ഞു.സുന്നികളുടെ ഐക്യശ്രമങ്ങളെ പരിഹസിക്കുന്ന നിലയില്‍ പ്രസ്താവനകളിറക്കിയ വിഘടിതര്‍ക്ക്‌ നേരെ കെ പി ഹംസ മുസ്ലിയാര്‍ രൂക്ഷമായ ഭാഷയിലാണ്‌ പ്രതികരിച്ചത്‌. 'പിരിഞ്ഞുപോയവര്‍ തിരിച്ചുവരണമെന്ന്‌ ആവശ്യപ്പെടുന്നവര്‍ മറുഭാഗത്ത്‌ സമസ്തയെന്ന സാധനം ഉണേ്ടായെന്ന്‌ വ്യക്തമാക്കണം' ?ചിത്താരി ആവശ്യപ്പെട്ടു.
'വഹാബി സ്വാധീനമുള്ള ഒരു മഹല്ലില്‍ പോയി വഹാബിസത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി ഒരു മണിക്കൂര്‍ പ്രസംഗിക്കാനും സംശയങ്ങള്‍ക്ക്‌ മറുപടി പറയാനും പററുന്ന ഒരൊററ പണ്ഡിതന്‍ നിങ്ങളുടെ കൂട്ടത്തിലുണേ്ടാ?...' ?എസ്‌ വൈ എസ്‌ മലപ്പുറം ജില്ലാ സെക്രട്ടറി കൂററമ്പാറ അബ്ദുര്‍ റഹ്മാന്‍ ദാരിമി മറുപക്ഷത്തോട്‌ ചോദിച്ച ചോദ്യം മറുപക്ഷത്തെ ഉലച്ചത്‌ തെല്ലൊന്നുമല്ല. 'ഇ കെ വിഭാഗത്തിന്റെ ഈ നിസ്സഹായത കണ്ടുനില്‍ക്കാന്‍ കഴിയാത്തതിനാലാണ്‌ സുന്നികള്‍ ഐക്യപ്പെടണമെന്ന്‌ നാം പറയുന്നത്‌. നാല്‍പതുപേരില്‍ ആറുപേര്‍ മാത്രമാണ്‌ ഇറങ്ങിപ്പോയത്‌. ബാക്കി 34 പേര്‍ ഞങ്ങളുടെ ഭാഗത്ത്‌ ഉണ്ട്‌ എന്നുപറയുന്നവര്‍ക്കു കൊല്ലം 20 കഴിഞ്ഞിട്ടും പററിയ ആറുപേരെ കണെ്ടത്താന്‍ പോലും കഴിഞ്ഞിട്ടില്ല...' ?കൂററമ്പാറ പറഞ്ഞു.
news and pic from www.ssfmalappuram.com

Sunday, May 11, 2008

ദോഹ മതസംവാദ സമ്മേളനത്തില്‍ ശിഹാബ്‌ തങ്ങളും കാന്തപുരവും സംബന്ധിക്കും


ദോഹ: ആറാമത്‌ ദോഹ മതസംവാദ സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും മുസ്ലിം ലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളും പങ്കെടുക്കും. ഇതാദ്യമായാണ്‌ ദോഹ മതസംവാദ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള മുസ്ലിം നേതാക്കള്‍ പങ്കെടുക്കുന്നത്‌. നേരത്തേ കേരളത്തില്‍ നിന്നും ചില ക്രിസ്തീയ നേതാക്കള്‍ പങ്കെടുത്തിരുന്നു. സംവാദങ്ങളില്‍ സംബന്ധിക്കുന്നതിനായി കാന്തപുരവും ശിഹാബ്‌ തങ്ങളും അടുത്തദിവസങ്ങളിലായി ഇവിടെയെത്തും. ഇരു നേതാക്കളും മലയാളി സംഘടനകള്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലും സംബന്ധിക്കും. ഖത്തറിലെത്തുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സ്വീകരിക്കുന്നതിനായി എസ്‌വൈ എസ്‌, രിസാല സ്റ്റഡി സര്‍കിള്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിപുലമായ തെയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്‌.


13നാണ്‌ രണ്ടു ദിവസത്തെ സമ്മേളനം ആരംഭിക്കുന്നത്‌. മുന്‍ ഇറാന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ ഖാത്തമി, ബിഷപ്പ്‌ ഡസ്മണ്ട്‌ ഡുഡു, വത്തിക്കാന്‍ പ്രതിനിധി കര്‍ദിനാള്‍ ജോണ്‍ ലെവിടുറന്‍, ഫ്രാന്‍സിലെ ജൂത റബി റെനിടോഗ്‌ മാന്‍ തുടങ്ങി 250ലധികം പണ്ഡിതന്‍മാരും നേതാക്കളുമാണ്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌. ലോക പ്രശസ്ത പണ്ഡിതരും ഗവേഷകരും വ്യത്യസ്ത വിഷയങ്ങളില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. "മതമൂല്യങ്ങള്‍: സമാധാനവും ജീവിതാഭിമാനവും ഒരു പരിപ്രേക്ഷ്യം" എന്ന സന്ദേശത്തിലാണ്‌ ഈ വര്‍ഷത്തെ സമ്മേളനം. മതങ്ങള്‍ തമ്മിലുള്ള ആശയ സംവാദത്തിനുള്ള വേദിയൊരുക്കി ഖത്തര്‍ സര്‍വ്വകലാശാലാ ശരീഅത്ത്‌ വിഭാഗമാണ്‌ മതസംവാദ സമ്മേളനത്തിനു തുടക്കം കുറിച്ചത്‌. കഴിഞ്ഞ വര്‍ഷത്തെ സമ്മേളനത്തില്‍ മതങ്ങള്‍ തമ്മിലുള്ള ആശയ സംവാദത്തിനായി സ്ഥിരം കേന്ദ്രം നിര്‍മ്മിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. അന്തര്‍ ദേശീയ മതസംവാദ കേന്ദ്രം എന്ന പേരില്‍ നിലവില്‍ വന്ന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ്‌ ഈ വര്‍ഷത്തെ സമ്മേളനം.കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനവും സമ്മേളനത്തോടനുബന്ധിച്ചാണ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌.ജീവിതവും മൂല്യങ്ങളും, മതമൌലീക വാദവും മതസംവാദവും, ഗോവധം, അവയവ ദാനം, മനുഷ്യക്കടത്ത്‌, മത ചിഹ്നങ്ങളെ അവഹേളിക്കല്‍, മതങ്ങളുടെ ജീവിത സങ്കല്‍പങ്ങള്‍, അക്രമവും പ്രധിരോധവും, സദാചാര മൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ചക്കു വിധേയമാക്കും. ഇസ്ലാമും ക്രിസ്തു മതവും തമ്മിലും ഇസ്ലാമും ജൂതമതവും തമ്മിലുമുള്ള ആശയ സംവാദത്തിനു പുറമെ കഴിഞ്ഞ സമ്മേളനങ്ങള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ആശയ വ്യക്തത വരുത്തുന്നതിനുള്ള ചര്‍ച്ചകളൂം ഉണ്ടാകും.

news : www.ssfmalappuram.com

Saturday, May 10, 2008

മുജാഹിദുകള്‍ ഇസ്‌ലാമിനെ ഇല്ലാതാക്കന്‍ ശ്രമിക്കുന്നു; എടക്കുളം അബൂബക്കര്‍ മൌലവി

ഇസ്‌ലാമിക വിശ്വാസങ്ങളും അനുഷ്‌ടാനങ്ങളും ഓരോന്നായി ഇല്ലതാക്കി ഇസ്‌ലാമിനെ തന്നെ പരിചയമില്ലാത്ത ഒരു തലമുറയെ സ്യഷ്‌ ടിച്ചെടുക്കുക വഴി യഥാര്‍ത്ഥ ഇസ്‌ലാം ഇല്ലാതാക്കുകയാണു വഹാബിസത്തിന്റെ കേരളത്തിലെ പതിപ്പായ മുജാഹിദുകള്‍ ചെയ്യുന്നതെന്ന് അബൂബക്കര്‍ മൌലവി എടക്കുളം പ്രസ്താവിച്ചു. മുസ്വഫ എസ്‌.വൈ.എസ്‌, ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍ സംഘടിപ്പിച്ച സ്വീകരണത്തിനു മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം.


1970 കളില്‍ മുജാഹിദ്‌ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയ അദ്ധേഹം 30 വര്‍ഷത്തിലധികം സജീവമായി പ്രവര്‍ത്തിക്കുകയും അടുത്തയിടെ വഹാബിസം വിട്ട്‌ സുന്നത്ത്‌ ജമാഅത്തിന്റെ പാതയിലേക്ക്‌ മടങ്ങുകയുമാണുണ്ടായത്‌. ഖുര്‍ആനും സുന്നത്തും അനുസരിച്ച്‌ ജീവിക്കുന്നവരാണെന്ന് അവകാശപ്പെടുന്ന മുജാഹിദുകള്‍ക്ക്‌ പക്ഷെ ഖുര്‍ആന്‍ തജ്‌വീദ്‌ പ്രകാരം പാരായണം ചെയ്യാന്‍ തന്നെ കഴിയില്ല. ബുഖാരിയും മുസ്‌ലിമും എല്ലം അവര്‍ പരിശോധിക്കുന്നത്‌ തന്നെ സുന്നികളെ കാഫിറാക്കന്‍ പറ്റിയ വല്ലതുമുണ്ടോ എന്ന് തിരയാനാണ്‌. മുന്നെ ജിന്നും, സിഹ്‌റും എല്ലാ നിശേധിച്ചിരുന്നവര്‍ ഇന്ന് ജിന്ന് പൂജകരായി മാറിയതും ജിന്ന് ക്ലിനിക്കുകള്‍ വരെ തുടങ്ങിയതും ചിന്തിക്കുന്നവര്‍ക്ക്‌ പാഠങ്ങള്‍ ആണ്‌.


സുന്നി മുസ്ലിംങ്ങളെ കാഫിറാക്കി കാഫിറാക്കി സ്വയം കുഫ്‌രിയത്തിലേക്ക്‌ നിപതിച്ചു കൊണ്ടിരിക്കുന്ന മുജാഹിദ്‌ പ്രസ്ഥാനത്തില്‍ നിന്ന് താന്‍ രക്ഷപ്പെട്ടതിനു തന്റെ മാതാവിന്റെ ദുആ പ്രധാന കാരണമായി എന്ന് മൌലവി പറഞ്ഞു. മുജാഹിദ്‌ നേതാവും, മുസ്ലിം ലീഗ്‌ നേതാവുമായിരുന്ന തന്റെ ഏറ്റവും അടുത്ത ഒരു സുഹ്യത്തിന്റെ മരണത്തിനോടനുബന്ധിച്ച്‌ അദ്ധേഹത്തിന്റെ വീട്ടില്‍ നടന്ന കാര്യങ്ങളാണു തന്റെ മനസ്സില്‍ ഹിദായത്തിന്റെ വെളിച്ചം എത്താന്‍ നിമിത്തമായത്‌. തുടര്‍ന്ന് അലവി സഖാഫി കൊളത്തൂര്‍, പൊന്മള ഉസ്താദ്‌, പേരോട്‌ ഉസ്താദ്‌ തുടങ്ങിയ സൂന്നി പണ്ഡിതരുമായി നടത്തിയ ദീര്‍ഘമായ തുറന്ന ചര്‍ച്ചയിലൂടെ വഹാബിസത്തിന്റെ പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും ബോധ്യമാവുകയും അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ പാതയിലെക്ക്‌ മടങ്ങുകയുമാണുണ്ടായത്‌. അബൂബക്കര്‍ മൌലവി പറഞ്ഞു.
തന്റെ 30 വര്‍ഷത്തെ വഹാബി പ്രവര്‍ത്തനത്തിനിടയില്‍ നബി (സ)യുടെ പേരില്‍ സ്വലാത്ത്‌ ചൊല്ലാന്‍ കഴിഞ്ഞിട്ടില്ല. സ്വലാത്ത്‌ മജ്‌ലിസിനെയും ദിക്‌ര്‍ മജ്‌ലിസിനെയും കളിയാക്കാനാണു താത്പര്യം ഉണ്ടായിരുന്നത്‌. അതില്‍ അങ്ങേയറ്റം ദു:ഖവും പശ്ചാത്താപവുമുണ്ട്‌ . മീര്‍ ജാഫറിന്റെ അജണ്ടയാണു മുജാഹിദുകള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നു അദ്ധേഹം പറഞ്ഞു.
മുസ്വഫ എസ്‌.വൈ.എസ്‌ പ്രസിഡന്റ്‌ ഹൈദര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു ജന സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ സഅദി സ്വാഗതം പറഞ്ഞു. അബൂബക്കര്‍ മൌലവിയുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ധേഹവുമായി വിശദമായ ഇന്റര്‍വ്യൂ നടത്തി വി.സി.ഡി പബ്ലിഷ്‌ ചെയ്യുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
എടക്കുളം അബൂബക്കര്‍ മൌലവി മുസ്വഫ എസ്‌.വൈ.എസ്‌.
നല്‍കിയ സ്വീകരണത്തിനു മറുപടി പ്രസംഗം നടത്തുന്നു

സദസ്സ്‌ ഒരു വീക്ഷണം

സദസ്സ്‌ ഒരു വീക്ഷണം

വേദിയില്‍ അബ്‌ ദുല്‍ ഹമീദ്‌ സഅദി, ഇബ്രാഹിം മുസ്‌ലിയാര്‍,

അബ്‌ ദുല്‍ ഹമീദ്‌ ശര്‍വാനി തുടങ്ങിയവര്‍

Wednesday, May 7, 2008

പ്രബോധനത്തിന്റെ ഖുര്‍ആന്‍ നിന്ദ



ജിദ്ദ: ജമാഅത്ത്‌ മുഖപത്രമായ പ്രബോധനത്തിന്റെ ഏപ്രില്‍ 19ലെ വിശുദ്ധഖുര്‍ആനെ നിന്ദിക്കുന്ന തരത്തിലുളള പരാമര്‍ശം വിവാദമാകുന്നു. വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെ മുട്ടത്തുവര്‍ക്കിയുടെ നോവല്‍ വായിക്കുന്നതിനോട്‌ ഉപമിച്ച പ്രബോധനത്തിന്റെ പരാമര്‍ശമാണ്‌ വിവാദമായിരിക്കുന്നത്‌. ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്‌ അര്‍ത്ഥമറിയാതെയാണെങ്കില്‍ അതിന്‌ പ്രതിഫലം ലഭിക്കില്ലെന്ന്‌ മാത്രമല്ല, അത്‌ മുട്ടത്തുവര്‍ക്കിയുടെ നോവല്‍ വായിക്കുന്നതിന്‌ സമമായിരിക്കുമെന്നാണ്‌ ജമാഅത്ത്‌ മുഖപത്രത്തിന്റെ പുതിയ ലക്കത്തിലുള്ള വിവാദ പരാമര്‍ശം. പ്രബോധനത്തിന്റെ ചോദ്യോത്തര പംക്തിയിലാണ്‌ ഇത്തരമൊരു പരാമര്‍ശമുള്ളത്‌. ഇതിനെതിരില്‍ സുന്നി നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്റര്‍നെററിലും ഈ ഖുര്‍ആന്‍ നിന്ദക്കെതിരെ കടുത്ത പ്രതിഷേധം വ്യാപകമാകുകയാണ്‌. ജമാഅത്ത്‌ മുഖപത്രത്തിന്റെ ഹീനമായ ഈ പരാമര്‍ശം വ്യക്തമായ ഖുര്‍ആന്‍ നിന്ദയാണെന്നും ഇതിനെതിരില്‍ വിശ്വാസികള്‍ പ്രതികരിക്കണമെന്നും സുന്നി ദഅ്‌വാ കോര്‍ഡിനേഷന്‍ ഇന്റര്‍നെററില്‍ ആഹ്വാനം ചെയ്തു.


നെററിലെ പ്രതിഷേധക്കുറിപ്പില്‍ നിന്ന്‌:

ഇസ്ലാമികാധ്യാപനങ്ങളെക്കറിച്ച്‌ ഒരു വിവരവുമില്ലാത്തവരുടെ ജല്‍പനം മാത്രമാണിത്‌. വിശുദ്ധഖുര്‍ആന്‍ പഠിക്കലും, പഠിപ്പിക്കലും പുണ്യവും പ്രതിഫലവുമുള്ള സല്‍ക്കര്‍മ്മങ്ങളാണ്‌. എന്നാല്‍ ഖുര്‍ആന്‍ പാരായണമാകട്ടെ ഏറെ പ്രാധാന്യമുള്ള പ്രതിഫലാര്‍ഹമായ പുണ്യകര്‍മ്മമാണ്‌. 'ഖുര്‍ആന്‍' എന്നതിന്റെ അര്‍ത്ഥം തന്നെ 'പാരായണം ചെയ്യപ്പെടുന്നത്‌' എന്നാണ്‌. ഖുര്‍ആനിന്‌, ഒരു 'പാരായണ ശാസ്ത്രം' തന്നെ ഇസ്ലാം പരിചയപ്പെടുത്തുന്നുണ്ട്‌. അര്‍ത്ഥമറിഞ്ഞ്‌ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്‌ കൂടുതല്‍ പ്രതിഫലാര്‍ഹമാണെന്നതില്‍ ആര്‍ക്കം തര്‍ക്കമില്ല. എന്നാല്‍ പ്രതിഫലാര്‍ഹമാകുന്നതിന്‌ അര്‍ത്ഥമറിയണമെന്ന നിബന്ധന ജമാഅത്തിന്റെ പല കണ്ടുപിടിത്തങ്ങളില്‍ ഏറ്റവും പുതിയതാണ്‌. പ്രവാചകാധ്യാപനത്തില്‍ അത്തരമൊരു നിബന്ധന പറഞ്ഞിട്ടില്ല എന്നിരിക്കെ സാധാരണക്കാരെ വിശുദ്ധഖുര്‍ആനില്‍ നിന്നും അകറ്റുകയാണോ ഇവരുടെ ലക്ഷ്യമെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. നൂറ്റാണ്ടുകളായി മുസ്ലിം ഉമ്മത്ത്‌ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്‌ അര്‍ത്ഥം മുഴുവന്‍ പഠിച്ചശേഷമല്ല. മു സ്ലിംകളെല്ലാവരും ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്യാറുണ്ട്‌. അവര്‍ക്കാര്‍ക്കം പ്രതിഫലം ലഭിക്കില്ലെന്നത്‌ ചെകുത്താന്റെ വേദോപദേശമാണ്‌. പ്രവാചക തിരുമേനി(സ) പഠിപ്പിച്ചു: "അല്ലാഹുവിന്റെ കിതാബില്‍ നിന്ന്‌ ഒരക്ഷരം ഉരുവിടുന്നത്‌ ഒരു നന്മയാണ്‌. ഓരോ നന്മയും പത്തായി ഇരട്ടിക്കുന്നു. അലിഫ്‌-ലാം-മീം എന്ന വാക്യം ഒരു നന്മക്കല്ല സമാനമാകുന്നത്‌. മൂന്ന്‌ നന്മകളാണ്‌ ഇതിലൂടെ ലഭിക്കന്നത്‌" (തിര്‍മുദി 2910). വിശുദ്ധഖുര്‍ആന്‍ പറയുന്നു: "ഖുര്‍ആനില്‍ നിന്ന്‌ നിങ്ങള്‍ക്കാവുന്നത്ര ഓതുക" (മുസ്സമ്മില്‍-20)


വസ്തുത ഇതായിരിക്കെ, ജമാഅത്ത്‌ മുഖപത്രത്തിന്റെ ഈ ഖുര്‍ആന്‍ നിന്ദ കൊടും പാതകമായി നാം കാണുന്നു. മുട്ടത്തുവര്‍ക്കിയുടെ നോവലിനോട്‌ വിശുദ്ധഖുര്‍ആനെ ഉപമിച്ച ജമാഅത്ത്‌ പത്രത്തിന്റെ യഥാര്‍ത്ഥമുഖം വിശ്വാസികള്‍ തിരിച്ചറിയണമെന്ന്‌ ജിദ്ദ സുന്നി ദഅ്‌വാ കോര്‍ഡിനേഷന്‍ ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്‍ നിന്ദയില്‍ ഖേദം പ്രകടിപ്പിച്ച്‌ ജനങ്ങളോട്‌ മാപ്പുപറയാന്‍ ജമാഅത്തെ ഇസ്ലാമി തയ്യാറാകണം. ചിന്തിക്കുന്ന ജമാഅത്ത്‌ പ്രവര്‍ത്തകരോടും മാതൃസംഘടനയുടെ ഖുര്‍ആന്‍ നിന്ദയെ അപലപിക്കാന്‍ ആവശ്യപ്പെടുന്നു.ഖുര്‍ആന്‍ നിന്ദക്കെതിരെയുളള ഈ ആഹ്വാനം ഗള്‍ഫില്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. എന്നാല്‍ ജമാഅത്ത്‌ അണികളില്‍ നിന്ന്‌ സമ്മിശ്ര പ്രതികരണമാണ്‌ ലഭിച്ചത്‌. അധിക പേരും പ്രബോധനത്തിന്റെ പച്ചയായ ഖുര്‍ആന്‍ നിന്ദ ശരിയായില്ലെന്ന്‌ അഭിപ്രായപ്പെട്ടു. എന്നാല്‍ ചിലര്‍ പരസ്യമായി സ്വന്തം മുഖ പത്രത്തെ ന്യായീകരിക്കാനാണ്‌ ശ്രമിക്കുന്നത്‌. പൊതുവെ ജമാഅത്ത്‌ അണികളില്‍ കടുത്ത ആശയക്കുഴപ്പവും പ്രതിഷേധവും വരുത്തിവെച്ചിരിക്കുകയാണ്‌ പ്രബോധനത്തിലെ വിവാദ പരാമര്‍ശം

പ്രബോധനത്തില്‍ വന്ന ചോദ്യവും ഉത്തരവും താഴെ.. (attache above)

ചോദ്യം :പരിശുദ്ധ ഖുര്‍ ആന്‍ ഓതുന്നത മഹത്തായ പ്രതിഫലത്തിന്‌ കാരണമാവുമെന്ന വിശ്വാസത്തില്‍ മുസ്ലിംകള്‍ പാരായണം ചെയ്ത്കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഒോരോ മുസ്‌ ലിമും ഖുര്‍ ആന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയുന്നത്ര ശ്രമിക്കേണ്ടതുമാണ്‌. എന്നാല്‍ ഒരു ഖുര്‍ ആന്‍ പഠന ക്ലാസില്‍ ഒരു ഖതീബ്‌ ഖുര്‍ ആന്‍ അര്‍ത്ഥമറിയാതെ ഓതുന്നതും മുട്ടത്ത്‌ വര്‍ക്കിയുടെ നോവല്‍ വായിക്കുന്നതും തുല്യമാണ്‌ എന്ന് പറഞ്ഞത്‌ എത്രമാത്രം ശരിയാണ്‌ (Rafeeq Peerinthalmanna)


ഉത്തരം :ചിന്തിക്കനും ഓര്‍ക്കാനുമായി ഖുര്‍ ആനെ നാം ലളിതമാക്കിയിരിക്കുന്നു. അതിനാല്‍ ചിന്തിക്കാനും ഓര്‍ക്കാനും ആളുണ്ടോ (വി.ഖു ) ഖു ര്‍ ആന്‍ ആവര്‍ത്തിച്ച ചോദ്യമാണിത്‌. ചിന്തിക്കണമെങ്കില്‍ ആശയമറിഞ്ഞിരിക്കണം. വെറുതെ ഓതാന്‍ തന്റെ ഗ്രന്ഥം അല്ലാഹു അവതരിപ്പിച്ചതായി ഒരു സൂചനയും എവിടെയും ഇല്ല. മുട്ടത്ത്‌ വര്‍ക്കിയുടെയൊ മറ്റാരുടെതായാലും അര്‍ത്ഥമറിയാതെ ഒരു നോവലും ആരും പാരായണം ചെയ്യാറില്ല. ഖുര്‍ ആന്‍ സാമാന്യമായി മനസ്സിലാക്കന്‍ ആശയ വിവര്‍ത്തനങ്ങള്‍ എല്ലാ ഭാഷയിലും സുലഭമായിരിക്കെ അര്‍ത്ഥമറിയാത്ത പാരായണത്തിന്‌ എന്ത്‌ ന്യായം ?. മനസ്സില്‍ മറ്റെന്തോ ഓര്‍ത്ത്‌ ഖുര്‍ ആന്‍ വചനങ്ങള്‍ ഉരുവിടുന്നത്‌ പ്രതിഫലാര്‍ഹമാവുന്നതെങ്ങിനെയെന്ന് പലവട്ടം ചിന്തിക്കണം ( പ്രബോധനം, 1429 റ ആഖിര്‍ )

ജിദ്ദ എസ്‌.വൈ.എസ്‌. വിജ്ഞാന പരീക്ഷ may 8


ജിദ്ദ എസ്‌.വൈ.എസ്‌. വിജ്ഞാന പരീക്ഷ

Monday, May 5, 2008

സ്മാര്‍ട്ട്‌ കാംപസുകള്‍

മലപ്പുറം മഅ്ദിനുസ്സഖാഫത്തുല്‍ ഇസ്ലാമിയ്യയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന എന്‍കൌമിയത്തോടനുബന്ധിച്ചു സ്മാര്‍ട്ട്‌ കാംപസുകള്‍ തുടങ്ങുമെന്നു ചെയര്‍മാന്‍ സയ്യിദ്‌ ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്മാര്‍ട്ട്‌ കാംപസിലെ എജ്യൂപാര്‍ക്ക്‌, ടെക്നോപാര്‍ക്ക്‌, ലാംഗ്വേജ്‌ റിസോഴ്സ്‌ സെന്റര്‍, മോഡല്‍ അക്കാദമി തുടങ്ങിയവ ആരംഭിച്ചുകഴിഞ്ഞു. മലപ്പുറത്ത്‌ 25 ഏക്കര്‍ സ്ഥലത്തായിരിക്കും കാംപസ്‌ പ്രവര്‍ത്തിക്കുക.എന്‍കൌമിയം എന്നാല്‍ പ്രകീര്‍ത്തനം എന്നാണര്‍ഥം. ശാന്തിയുടെയും സമാധാനത്തിന്റെയും പ്രകീര്‍ത്തനമാണ്‌ ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്‌. ചരിത്രവീഥി എന്ന പേരിലുള്ള പരമ്പരയുടെ ആദ്യഭാഗത്തിന്റെ ചിത്രീകരണം ഈജിപ്ത്‌, ഒമാന്‍, ചൈന, ശ്രീലങ്ക എന്നിവിടങ്ങളില്‍ പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു.എസ്‌.വൈ.എസ്‌ സംസ്ഥാന നിര്‍വാഹക സമിതിയംഗം മുഹമ്മദ്‌ ബാദുഷ സഖാഫി, ഉമര്‍ മേല്‍മുറി, സെയ്ഫുദ്ദീന്‍ ഹാജി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

എടക്കുളം അബൂബക്കര്‍ മൌലവിക്ക്‌ സ്വീകരണംEdakkulam


30‌ വര്‍ഷത്തിലധികം മുജാഹിദ്‌ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച്‌ വഹാബിസത്തിന്റ്‌ പൊള്ളത്തരങ്ങള്‍ ,കാപട്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ അഹ്‌ ലു സുന്നത്തി വല്‍ ജമാ അത്തിന്റെ പാതയിലെക്ക്‌ വന്ന അബൂബക്കര്‍ മൌലവി എടക്കുളത്തിനു 9-05-08 വെള്ളിയാഴ്ച രാത്രി ഇശാ നിസ്കാരത്തിനു ശേഷം ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍ സ്വീകരണം നല്‍കുന്നു

Sunday, May 4, 2008

ഡി.വി.ഡി പ്രകാശനം DVD

മുസ്വഫ എസ്‌.വൈ.എസ്‌. മദ്രസ്സ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍, കെ.കെ.എം. സ അദിയുടെ മീലാദ്‌ പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിയ ഡി.വി.ഡി കള്‍ 5-05-2008 നു തിങ്കളാഴ്ച ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ ഇശാ നിസ്കാരത്തിനു ശേഷം നടക്കുന്ന സ്വലാത്ത്‌ മജ്‌ ലിസില്‍ പ്രകാശനം ചെയ്യുന്നു.

റജബില്‍ ഉംറ ( ബുക്കിംഗ്‌ ആരംഭിച്ചു )

മുസ്വഫ എസ്‌.വൈ.എസ്‌ സ്കൂള്‍ വെക്കേഷനില്‍ സംഘടിപ്പിക്കുന്ന ഉംറ സിയാറത്ത്‌ യാത്രയുടെ ആദ്യ സംഘത്തിലേക്കുള്ള ബുക്കിംഗ്‌ അവസാനിപ്പിച്ചു.
റജബില്‍ ( ജൂലായ്‌ 22 നു ) സംഘടിപ്പിക്കുന്ന സംഘത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഉടനെ ഓഫീസുമായി ബന്ധപ്പെട്ട്‌ പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണു.
02-5523491 / 055 -9134144
Related Posts with Thumbnails