Wednesday, April 30, 2008

ജിദ്ദ അര്‍ എസ്‌ സി ക്വിസ്‌ മത്‌ സരം മെയ്‌ 9 നു


ജിദ്ദ അര്‍ എസ്‌ സി ക്വിസ്‌ മത്‌ സരം മെയ്‌ 9 നു


Tuesday, April 29, 2008

ആര്‍ എസ്‌ സി വിജ്ഞാന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു RSC Results


അബ്ദുസ്സമദ്‌ കക്കോവ്‌ എസ്‌ ഉമര്‍ അഫ്സല്‍ ചൊക്ലി സൈതലവി സഖാഫി

റിയാദ്‌: മീലാദ്‌ പരിപാടികളുടെ ഭാഗമായി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ്‌ സി) ഗള്‍ഫ്‌ ചാപ്റ്റര്‍ പ്രവാസി മലയാളികള്‍ക്ക്‌ വേണ്ടി ജി സി സി തലത്തില്‍ നടത്തിയ വിജ്ഞാന പരീക്ഷയില്‍ രണ്ടു പേര്‍ വീതം ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു. അബുദാബി ഇത്തിസലാത്തില്‍ സിസ്റ്റം എഞ്ജിനീയറായ അബ്ദുസ്സമദ്‌ കക്കോവിനും ഖത്തര്‍ മദീന ഖലീഫയില്‍ ഡൈവര്‍ ജോലി ചെയ്യുന്ന എസ്‌ ഉമറിനുമാണ്‌ ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം അഫ്സല്‍ ചൊക്ലി (റിയാദ്‌), സൈതലവി സഖാഫി അരീക്കോട്‌ (ജിദ്ദ) എന്നിവര്‍ പങ്കിട്ടു. ആസിഫ്‌ മൌലവി (ദുബൈ), മുഹമ്മദലി (അല്‍ഖോബാര്‍) അബ്ദുല്‍ ഹമീദ്‌ (ഫുജൈറ), അബ്ദു വേങ്ങര (മക്ക) എന്നിവര്‍ക്കാണ്‌ മൂന്നാം സ്ഥാനം.


ദേശീയാടിസ്ഥാനത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍; സഊദി: അഫ്സല്‍ ചൊക്ലി (റിയാദ്‌), സൈതലവി സഖാഫി (ജിദ്ദ), മുഹമ്മദലി (അല്‍ഖോബാര്‍), അബ്ദു വേങ്ങര (മക്ക). യു എ ഇ: എഞ്ജിനീയര്‍ അബ്ദുസ്സമദ്‌ കക്കോവ്‌ (അബുദാബി), ആസിഫ്‌ മൌലവി (ദുബൈ), അബ്ദുല്‍ ഹമീദ്‌ (ഫുജൈറ). കുവൈത്ത്‌: ഫസല്‍ തെന്നല (സിറ്റി), നൌഫല്‍ കെ പി എസ്‌ (സിറ്റി), ഉമര്‍ ഹാജി പി.കെ (ഫഹായീല്‍), അബ്ദുല്‍ഖാദര്‍ (സിറ്റി). ഖത്തര്‍: എസ്‌ ഉമര്‍ (മദീന ഖലീഫ), അസീസ്‌ എ പി (ദോഹ). ഒമാന്‍: ഡോ. ഹുസൈന്‍ (റൂവി), ശിഹാബുദ്ദീന്‍ (റൂവി). ബഹ്‌റൈന്‍: അബ്ദുല്ല ഹാജി കാസര്‍കോട്‌ (മനാമ), ഇര്‍ഫാദ്‌ ഇബ്രാഹിം (മനാമ).പ്രവാചക ജീവിത ചരിത്രത്തില്‍ നിന്നും നേരത്തെ നല്‍കിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി കഴിഞ്ഞ 18നാണ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഏകീകരിച്ച പരീക്ഷ നടന്നത്‌. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും പരീക്ഷയെഴുതാനെത്തി. ഓണ്‍ലൈന്‍ വഴി നടത്തിയ കേന്ദ്രീകൃത മൂല്യനിര്‍ണയത്തിലൂടെയാണ്‌ ജേതാക്കളെ കണെ്ടത്തിയത്‌. ഒന്നാം സ്ഥാനം നേടിയവര്‍ 50 ചോദ്യങ്ങള്‍ക്കും ശരിയുത്തരമെഴുതി. രണ്ടാം സ്ഥാനക്കാര്‍ക്ക്‌ 49 മാര്‍ക്ക്‌ വീതം ലഭിച്ചു. മൂന്നാം സ്ഥാനക്കാര്‍ക്ക്‌ 48 മാര്‍ക്കുമാണ്‌ ലഭിച്ചതെന്ന്‌ പരീക്ഷാ കണ്‍ട്രോള്‍ ബോര്‍ഡ്‌ അറിയിച്ചു. ആറു ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം മത്സരാര്‍ഥികളില്‍ സഊദിയില്‍ നിന്നാണ്‌ കൂടുതല്‍ പേര്‍. തൊട്ടു പിന്നില്‍ യു എ ഇ. അമ്പതോളം കേന്ദ്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയ കേന്ദ്രമെന്ന ബഹുമതി ദുബൈ സെന്ററിനാണ്‌. അതതു രാജ്യങ്ങളില്‍ നടക്കുന്ന പൊതു പരിപാടികളില്‍ വെച്ച്‌ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കും.

ഏപ്രില്‍ 29 എസ്‌എസ്‌എഫ്‌ സ്ഥാപകദിനം SSF 35 years

ഏപ്രില്‍ 29 എസ്‌എസ്‌എഫ്‌ സ്ഥാപകദിനം ധാര്‍മിക വിപ്ലവത്തിന്റെ മുപ്പത്തഞ്ച്‌ വര്‍ഷങ്ങള്‍

വി.പി.എം ബശീര്‍ (ജന.സെക്രട്ടറി, എസ്‌എസ്‌എഫ്‌ സംസ്ഥാന കമ്മിറ്റി)
കേരളാ സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്സ്‌ ഫെഡറേഷന്‍(എസ്‌എസ്‌എഫ്‌) 1973 ഏപ്രില്‍ 29ന്‌ രൂപീകരിക്കപ്പെട്ടു. എഴുപതുകളിലെ കലുഷിതമായ രാഷ്ട്രീയ അഭ്യാസങ്ങള്‍ക്കിടയില്‍ ലക്ഷ്യവും ആത്മാവും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിത്വം, അവരെ ചൂഷണം ചെയ്യുന്ന മതരാഷ്ട്രീയ സംഘടനകള്‍. എസ്‌എസ്‌എഫിന്റെ മുമ്പില്‍ ഇതൊരു വെല്ലുവിളിയായിരുന്നു. ഒരുഭാഗത്ത്‌ കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, മറുഭാഗത്ത്‌ ആത്മാവ്‌ നഷ്ടപ്പെട്ട മതത്തിനുവേണ്ടി നിലകൊള്ളുന്നു എന്നുവാദിക്കുമ്പോള്‍ തന്നെ ആധുനികതയെ വാരിപ്പുണരുന്ന മതസംഘടനകളും.നിഷ്കളങ്കമായ വിദ്യാര്‍ത്ഥിത്വത്തെ സങ്കുചിത താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി പാകപ്പെടുത്തുകയായിരുന്നു എല്ലാവരും. ഇവിടെ ഒരു നിയോഗമായി എസ്‌എസ്‌എഫ്‌ കടന്നുവന്നു. പ്രതീക്ഷയുടെയും പ്രത്യാശയുടെയും കിരണങ്ങളുമായുള്ള സൂര്യോദയമായിരുന്നു അത്‌. വിദ്യാര്‍ത്ഥിത്വത്തിന്റെ വീണെ്ടടുപ്പിന്‌ സംഘടനയുടെ അരങ്ങേറ്റം പ്രചോദനമായി. സുവ്യക്തമായ ആദര്‍ശത്തിന്റെ അടിത്തറയില്‍ നിന്ന്‌ വിദ്യാര്‍ത്ഥിയുവജനങ്ങളുമായി എസ്‌എസ്‌എഫ്‌ സംവദിച്ചു. സാഹചര്യങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും മാനസാന്തരങ്ങള്‍വരുത്തി കൂട്ടിക്കൊണ്ടുവരാനും ധാര്‍മികമൂല്യങ്ങളിലുറച്ചുനിന്ന്‌ അവയെ പ്രതിരോധിക്കാനും സംഘടന പ്രവര്‍ത്തകരെ പാകപ്പെടുത്തി. പൊതുജനങ്ങളോട്‌ ഇതിനായി ബോധവല്‍ക്കരണം നടത്തി. പാരമ്പര്യവും പൈതൃകവും നഷ്ടപ്പെട്ട ഇസ്ലാം ജീവനില്ലാത്തതാണെന്നും മതത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട യുക്തിവാദസംഘങ്ങളാണ്‌ നവീനവാദികളെന്നും ആര്‍ജ്ജവത്തോടെ സംഘടന തുറന്നുപറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന്‌ വേണ്ടി ആദര്‍ശത്തെ മാറ്റിനിര്‍ത്തുന്നവരുമായി സംഘടന രാജിയായില്ല. ആവശ്യംവന്നപ്പോള്‍ അത്തരക്കാര്‍ക്കെതിരെ സംഘടന സമരം നയിച്ചു. പാലപ്പറ്റ പള്ളി വീണെ്ടടുക്കുന്നതിനുള്ള സമരം, സ്കൂള്‍ അറബി ടെക്സ്റ്റുകളുടെ ബിദഈ വല്‍ക്കരണത്തിനെതിരെയുള്ള സമരം, വഹാബിവല്‍കൃത ഓറിയന്റല്‍ അറബിക്‌ കോളജ്‌ പാഠ്യപദ്ധതിക്കെതിരെയുള്ള സമരം,...,....... ആത്മാഭിമാനത്തോടെ ധീരമായ നീക്കങ്ങളായി സംഘടന വിലയിരുത്തുന്നു. ആദര്‍ശത്തിന്റെ അടിത്തറയില്‍ അടിപതറാതെയുള്ള സംഘശക്തിയുടെ മുന്നേറ്റം പലരെയും അലോസരപ്പെടുത്തിയത്‌ യാദൃശ്ചിമായിരുന്നില്ല. കല്ലും വടിയും കഠാരയുമെല്ലാം സംഘടനക്കുമേല്‍ പ്രയോഗിച്ചുപോന്നു. പക്ഷെ സംഘശക്തി ഒരിക്കല്‍ പോലും തളര്‍ന്നില്ല. കരുതിച്ചവിട്ടിയ കാല്‍വെപ്പുകള്‍ ബ്ലഇരുത്തം വന്ന നേതൃത്വത്തിന്റെ ശിക്ഷണം' സര്‍വ്വോപരി ആത്മീയതയുടെ ശക്തി ? സംഘടനയെ വ്യതിരിമാക്കുന്നത്‌ ഇത്തരം ഘടകങ്ങളാണ്‌. കൂടുതല്‍ തിരിച്ചറിവോടെ ഇന്ന്‌ സംഘടന മുന്നോട്ട്‌ കുതിക്കുകയാണ്‌. ആയിരക്കണക്കിന്‌ പ്രാദേശിക യൂനിറ്റുകളും ശക്തമായ കാമ്പസ്‌ യൂനിറ്റുകളും യൂനിറ്റ്‌, സെക്ടര്‍, ഡിവിഷന്‍, ജില്ല എന്നി ഘടകങ്ങളിലായുള്ള പ്രവര്‍ത്തന സംവിധാനങ്ങളുമായി സംസ്ഥാന കമ്മിറ്റിക്ക്‌ കീഴില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്നു.
ആദര്‍ശത്തിന്റെ കാവല്‍ഭടന്‍മാരായ ലക്ഷക്കണക്കിന്‌ പ്രവര്‍ത്തകരാണ്‌ സംഘടനയുടെ മൂലധനം. പുതുതലമുറയോട്‌ സംവദിക്കുകയാണ്‌ സംഘടന. സര്‍ഗാത്മകമായി, ചടുലതയോടെ സംഘടനയുടെ മുഖപത്രം രിസാല അക്ഷരത്തെമാത്രമല്ല, ആത്മാവിനെ സ്നേഹിക്കുന്നവര്‍ക്ക്‌ ആവേശമാണ്‌. അകമില്‍ കലാപംകൂട്ടുന്ന സമരോത്സുക വായനയെയാണ്‌ രിസാല സമൂഹത്തിന്‌ സമര്‍പ്പിക്കുന്നത്‌. വിദ്യാര്‍ത്ഥികള്‍, അധ്യാപകന്‍മാര്‍, സാധാരണക്കാര്‍, അഭ്യസ്ഥവിദ്യര്‍, രാഷ്ട്രീയ സംസ്കാരിക പ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും രിസാല ഒരു ഹരമാണ്‌. പല്ലുകൊഴിഞ്ഞ വിപ്ലവസിംഹങ്ങളും നേരും നിലപാടും നഷ്ടപ്പെട്ട മാധ്യമങ്ങള്‍ക്കുമിടയില്‍ രിസാല വേറിട്ടൊരു അനുഭവം തന്നെയാണ്‌ പകരുന്നത്‌. നവോത്ഥാനത്തിന്റെ പേരില്‍ തല്‍പ്പരകക്ഷികള്‍ നിര്‍മ്മിച്ചെടുത്ത സാമ്പ്രദായിക വിചാരങ്ങളെ നിലക്കാത്ത പോരാട്ടങ്ങളിലൂടെ രിസാല ചെറുത്തുതോല്‍പ്പിച്ചു. നവ സാമ്രാജ്യത്വത്തിനെതിരെയുള്ള സമരം പലര്‍ക്കും രാഷ്ട്രീയ നേട്ടങ്ങളായപ്പോള്‍ മനസിനെ മലിനപ്പെടുത്തി മാനവീകതയെ വ്യഭിചരിക്കുന്ന സാമ്രാജ്യത്വ സംസ്കൃതിക്കെതിരെ ആത്മീയ പ്രഭചൊരിഞ്ഞ പൂര്‍വ്വികരുടെ മാര്‍ഗത്തില്‍ നിന്ന്‌ രിസാല സമരം നയിച്ചു. രിസാലയുടെ സില്‍വര്‍ ജൂബിലി വര്‍ഷം കൂടിയാണിത്‌ എന്നറിയിക്കുന്നതില്‍ സന്തോഷമുണ്ട്‌. 'സമരോത്സുക വായനയുടെ കാല്‍നൂറ്റാണ്ട്‌' എന്ന പ്രമേയത്തില്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കം കുറിക്കുകയാണ്‌. എസ്‌എസ്‌എഫിന്റെ ഉപഘടകങ്ങളായി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) സുന്നി ബാലസംഘം(എസ്ബിഎസ്‌) ഇസ്ലാമിക്‌ പ ബ്ലിഷിംഗ്‌ ബ്യൂറോ(ഐപിബി) എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. ഗള്‍ഫ്‌ മലയാളികളുടെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന പ്രവാസി സംഘടനയാണ്‌ ആര്‍എസ്സി.
സഊദി അറേബ്യ, യുഎഇ, കുവൈത്ത്‌, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലായി പതിനായിരത്തിലധികം സജീവ അംഗങ്ങള്‍ സംഘടനക്കുണ്ട്‌. യൂനിറ്റ്‌, സോണല്‍, നാഷനല്‍ ഘടകങ്ങളിലായി പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ ആര്‍എസ്സി കോ?ഓഡിനേഷന്‍ കൌണ്‍സില്‍, ഗള്‍ഫ്‌ ചാപ്റ്റര്‍ എന്നീ ഘടകങ്ങളാണ്‌ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്‌. വ്യവസ്ഥാപിതമായ സംഘടനാ സംവിധാനങ്ങളോടെ പ്രവര്‍ത്തിച്ചുവരുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസി സംഘടനകളില്‍ വേറിട്ട കൂട്ടായ്മയായി മുന്നേറുന്നു. കുരുന്നു മനസുകളില്‍ ആദര്‍ഷ്ട നിഷ്ഠയും ധര്‍മബോധവും വളര്‍ത്തിയെടുക്കുന്നതിനായി 1987 മുതല്‍ സുന്നി ബാല സംഘം പ്രവര്‍ത്തിച്ചുവരുന്നു. യൂനിറ്റ്‌, സെക്ടര്‍ ഘടകങ്ങളും ഡിവിഷന്‍, ജില്ലാ തലങ്ങളില്‍ എസ്ബിഎസ്‌ കോ?ഓഡിനേഷന്‍ കമ്മിറ്റിയും പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിവരുന്നു. സംസ്ഥാന കമ്മിറ്റിയുടെ പ്രസാധനന വിഭാഗമായ ഇസ്ലാമിക്‌ പബ്ലിഷിംഗ്‌ ബ്യുറോ(ഐപിബി) 1983മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു. ധാര്‍മിക വായനയുടെ കരുത്തായി നിരവധി പുസ്തകങ്ങള്‍ ഇതിനകം ഐപിബി കൈരളിക്ക്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. 25 ബാലസാഹിത്യ കൃതികള്‍ ഒന്നിച്ച്‌ പ്രകാശനം ചെയ്ത്‌ പ്രസാധന രംഗത്ത്‌ പുതുമ സൃഷ്ടിക്കാന്‍ ഈയിടെ ഐപിബിക്ക്‌ സാധിച്ചു. സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ കൂടുതല്‍ ഗ്രന്ഥങ്ങളുമായി പ്രസാധനരംഗത്ത്‌ പുത്തന്‍ ചുവടുവെപ്പുകള്‍ക്കുള്ള ഒരുക്കത്തിലാണ്‌ ഇസ്ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ.മുപ്പത്തഞ്ച്‌ വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ ധന്യമുഹൂര്‍ത്തത്തില്‍ സംസ്ഥാനത്തെ ധാര്‍മിക വിപ്ലവപോരാളികള്‍ 29ന്‌ ജില്ലാ കേന്ദ്രങ്ങളില്‍ സംഗമിക്കുകയാണ്‌. രിസാലയുടെ സില്‍വര്‍ ജൂബിലി പ്രഖ്യാപനത്തിനും പുതിയ കര്‍മപദ്ധതികളേറ്റെടുക്കുന്നതിനുമായി സംഗമിക്കുന്നു. കര്‍മ്മസഖാക്കള്‍ക്ക്‌ ധാര്‍മിക വിപ്ലവാഭിവാദ്യങ്ങള്‍.
for more news

Wednesday, April 23, 2008

ചൂഷണം മുതലാളിത്വത്തിന്റെ മുഖമുദ്ര ;പന്ന്യന്‍ രവീന്ദ്രന്‍

മഞ്ചേരി (ഉമര്‍ ഖാസി നഗര്‍) : ലോകത്താകമാനമുളള ഭൂരിപക്ഷ വരുന്ന സാധാരണക്കാരെയും അവരുടെ വിഭവങ്ങളെയും ചൂഷണം ചെയ്ത്‌ തടിച്ചു കൊഴുക്കുകയാണ്‌ മുതലാളിത്ത സാമ്രാജ്യത്വത്തിന്റെ മുഖ്യ അജണ്ടയെന്ന്‌ പന്ന്യന്‍ രവീന്ദ്രന്‍ എംപി പ്രസ്താവിച്ചു മഞ്ചേരി ഉമര്‍ ഖാളി നഗരില്‍ സാമ്പത്തിക സെമിനാറില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം ചൂഷക സാമ്പത്തിക മേലാളര്‍ക്ക്‌ ലഭിക്കുന്ന ശക്തമായ പിന്തുണ അമേരിക്കയില്‍ നിന്നാണ്‌ മനുഷ്യത്വവും സമത്വവും ജനാധിപത്യവും ലോകത്തിന്‌ പഠിപ്പിച്ച ഇസ്ലാമിക വിശ്വാസികളുടെ രാജ്യങ്ങളിലേക്ക്‌ നോക്കി ഇതേ അമേരിക്ക ജനാധിപത്യത്തെ കുറിച്ച്‌ പറയുന്നു ജനാധിപത്യത്തെ ശരിയായ അര്‍ഥത്തില്‍ മാനിക്കാത്ത അമേരിക്ക അറേബ്യന്‍ രാജ്യങ്ങളോട്‌ ജനാധിപത്യത്തെ കുറിച്ച്‌ സംസാരിക്കുന്നത്‌ വിരോധാഭാസമാണ്‌ സ്വാതന്ത്യ്രത്തിന്റെ മഹോന്നത പാരമ്പര്യം നിലനിര്‍ത്തുന്ന മുസ്ലിം സമുദായം സാമ്രാജ്യത്വ സാമ്പത്തിക മുതലാളിത്തത്തിനെതിരെ അണിനിരക്കേണ്ട കാലമാണിതെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദത്തിന്‌ പുതിയ മാനദണ്ഡം നല്‍കുന്നു: മാളിയേക്കല്‍

‍മഞ്ചേരി (ഉമര്‍ ഖാസി നഗര്‍): രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും എതിര്‍ക്കുന്ന മതരാഷ്ട്ര വാദത്തിന്‌ സോളിഡാരിറ്റിയിലൂടെ ജമാഅത്തെ ഇസ്ലാമി പുതിയ മാനം നല്‍കുകയാണെന്ന്‌ രിസാല ചീഫ്‌ എഡിറ്റര്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പറഞ്ഞു. ഉമര്‍ഖാസി നഗറില്‍ മതരാഷ്ട്രവാദം ഇസ്ലാമികമോ എന്ന വിഷയം അവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതരാഷ്ട്ര വാദവുമായി രംഗത്തെത്തിയവര്‍ക്കെല്ലാം കാലം തിരിച്ചടി നല്‍കിയിട്ടുണ്ട്‌. സിക്കുകാരുടെ ഖലിസ്ഥാന്‍ വാദവും വെടിയൊച്ച നിലക്കാത്ത പാക്കിസ്ഥാനും ഇതിനുദാഹരണങ്ങളാണ്‌. ദൈവിക ഭരണം പ്രഖ്യാപിത ലക്ഷ്യമാക്കി രംഗത്തെത്തിയ ജമാഅത്തെ ഇസ്ലാമി തങ്ങളുട ലക്ഷ്യ സ്ഥാപനത്തിന്‌ രാഷ്ട്രീയ സാംസ്കാരിക നായകരെ കബളിപ്പിക്കുകയാണ്‌. പരാജയപ്പെട്ട ദൈവീക ഭരണ നയം പിന്നീട്‌ മതത്തിന്റെ നിലനില്‍പ്പ്‌ എന്നാക്കി തിരുത്തി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇപ്പോള്‍ മത രാഷ്ട്രവാദത്തിന്റെ പുതിയ രൂപവുമായി രംഗത്തെത്തിയ ജമാഅത്തെ ഇസ്ലാമി ശിയാ രാഷ്ട്രമായ ഇറാനെയും അതിന്റെ വിപ്ലവ നായകരെയുമാണ്‌ മാതൃകയാക്കുന്നത്‌. ഭൌതിക ഭരണ സംവിധാനങ്ങള്‍ക്ക്‌ മീതെ അജയ്യനായ അല്ലാഹുവിന്റെ അധികാരമുണെ്ടന്ന വസ്തുത അറിയാതെ പോയ ജമാഅത്തെ ഇസ്ലാമി കാലഹരണപ്പെട്ട മതരാഷ്ട്രവാദത്തിന്റെ സ്ഥാപനത്തിന്‌ വീണ്ടും വിഫല ശ്രമം നടത്തുകയാണ്‌. രാജ്യത്തെ രാഷ്ട്രീയ സാംസ്കാരിക സംഘടനകളും ദേശീയബോധമുള്ള ജനങ്ങളും ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തിന്റെ ദൂരവ്യാപക പ്രത്യാഘാതം തിരിച്ചറിയണമെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു.

പേരാമ്പ്ര കോളോത്ത്‌ വയല്‍ പള്ളത്ത്‌ അഹമ്മദ്‌ -വിയോഗ വാര്‍ത്ത 22-04-2008

മുസ്വഫ എസ്‌.വൈ.എസ്‌. പ്രസിഡണ്ട്‌ ഒറവില്‍ ഹൈദര്‍ മുസ്ലിയരുടെ സഹോദരിയുടെ ഭര്‍ത്താവ്‌ പേരാമ്പ്ര കോളോത്ത്‌ വയല്‍ പള്ളത്ത്‌ അഹമ്മദ്‌ (58 വയസ്‌ ) 22-04-2208 രാവിലെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ഹോസ്പിറ്റലില്‍ വെച്ച്‌ മരണപ്പെട്ടു. അലി ,ഫസല്‍, ആരിഫ എന്നിവര്‍ മക്കളാണ്‌. ഖബറടക്കം പാലക്കാട്‌ ജില്ലയിലെ കുമരനെല്ലൂര്‍ ജുമാ മസ്‌ ജിദ്‌ ഖബര്‍ സ്ഥാനില്‍ നടന്നു.

Monday, April 21, 2008

സുന്നികളെ എതിര്‍ക്കുന്നവരെ പാഠം പഠിപ്പിക്കും: ഉള്ളാള്‍ തങ്ങള്‍


ഉമര്‍ഖാസി നഗര്‍: സുന്നികളെ എതിര്‍ക്കുന്നവരെ പാഠം പഠിപ്പിക്കുമെന്ന്‌ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്‌ സയ്യിദ്‌ അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ പ്രസ്താവിച്ചു. മഞ്ചേരി ഉമര്‍ഖാസി നഗറില്‍ എസ്‌.വൈ.എസ്‌. മലപ്പുറം ജില്ലാ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു തങ്ങള്‍. സുന്നികള്‍ക്കെതിരെ തിരിഞ്ഞവരെ പരാജയപ്പെടുത്തിയ ചരിത്രം നമുക്കു മുന്നിലുണ്ട്‌. ഇനിയും ഈ നയം തുടര്‍ന്നാല്‍ ഇതാവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുന്നികളെ സമസ്തയില്‍നിന്നും പുറത്താക്കിയെന്നത്‌ വ്യാജപ്രചരണമാണ്‌. സമസ്തയുടെ വഴിയില്‍നിന്ന്‌ ചിലര്‍ വ്യതിചലിച്ചപ്പോള്‍ സുന്നികള്‍ ഇറങ്ങിപ്പോവുകയായിരുന്നു. സുന്നികളെ എതിര്‍ക്കാന്‍ ന്യൂനപക്ഷമാണെന്ന്‌ പറയുന്നവര്‍ ഇസ്ലാമില്‍ ന്യൂനപക്ഷവും ഭൂരിപക്ഷവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാം ഭീകരതയെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
news & pic from www.ssfmalappuram.com

അജയ്യം ഈ സംഘശക്തി ;ചരിത്രസംഗമത്തിന്‌ പ്രോജ്ജ്വല പരിസമാപ്തി


ഉമര്‍ഖാസി നഗര്‍ (മഞ്ചേരി): സംഘശക്തിയുടെ അജയ്യത തെളിയിക്കുന്ന മഹാസംഗമത്തോടെ ത്രിദിന എസ്‌.വൈ.എസ്‌. സമ്മേളനം പ്രോജ്ജ്വല പരിസമാപ്തി. കുറ്റമറ്റ പ്രോഗ്രാം, ഹൈടെക്‌ സംവിധാനങ്ങള്‍, മികച്ച സേവനം, ഒത്തിണക്കവും ചിട്ടയുമൊപ്പിച്ചുള്ള ഉജ്ജ്വല പ്രകടനം, ത്രിദിന സമ്മേളനം മലപ്പുറത്തിന്റെ സംഘടനാ തികവിന്റെ പ്രകാശനമായി. ധര്‍മ്മപ്പട മഞ്ചേരിയില്‍ തീര്‍ത്ത വിപ്ലവമുന്നേറ്റം വിശ്വാസിമാനസങ്ങളില്‍ വെള്ളിനക്ഷത്രമായി തെളിഞ്ഞു നില്‍ക്കുന്നു. പ്രാമാണിക രേഖകളുടെ അടിസ്ഥാനത്തില്‍ നടന്ന ചിന്തോദ്ദീപകമായ ക്ലാസുകളും ആനുകാലിക വിഷയങ്ങളിലെ ആധികാരിക പഠനങ്ങളും ഗഹനമായ ചര്‍ച്ചകളും ആത്മീയ സദസുകളും എന്തെന്നില്ലാത്ത പുത്തനുണര്‍വാണ്‌ ചരിത്ര നഗരിക്ക്‌ സമ്മാനിച്ചത്‌. സുന്നി കൈരളിയുടെ തലയെടുപ്പുള്ള യയ്യിദന്‍മാരും പണ്ഡിതന്‍മാരും നേതാക്കളും രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ഇടതടവില്ലാതെ വന്നുപോയപ്പോള്‍ ഉമര്‍ഖാസി നഗറില്‍ പുതിയ ചരിത്രം പിറന്നു. സുന്നി കേരളത്തിന്റെ മുന്നണി പോരാളികളുടെ സംഗമം സമുദായത്തിന്റെ കുതിപ്പിനുള്ള ആവേശവും ഇന്ധനവും പകരുന്നതായിരുന്നു.
പുത്തന്‍ പ്രസ്ഥാനക്കാരോടും നവോത്ഥാന നാട്യക്കാരോടും വിപ്ലവ പോരാട്ടത്തിന്റെ ധര്‍മ പതാകയുമേന്തി മുന്നേറുമെന്ന്‌ സമ്മേളനം പ്രഖ്യാപിച്ചു. പരിശുദ്ധ ഇസ്ലാമിന്റെ സുന്ദര ആശയങ്ങള്‍ സംരക്ഷിക്കുമെന്ന്‌ പ്രഖ്യാപിച്ച ജനസഞ്ചയം പരിഷ്ക്കരണ പിന്തിരിപ്പന്‍മാര്‍ക്ക്‌ മുന്നറിയിപ്പായി. സമാനതകളില്ലാത്ത സമ്മേളനത്തെ ഒരു നാടു മുഴുവന്‍ നെഞ്ചേറ്റിയ ആവേശകരമായ കാഴ്ചയായിരുന്നു ജില്ലയിലെങ്ങും. വിശ്വാസ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിയ വിശ്വാസം സെഷനും പ്രതികൂല സാഹചര്യങ്ങളില്‍ നിന്നുള്ള വിമോചനത്തിന്റെ വിളംബരം മുഴങ്ങിയ വിമോചനം സെഷനും പോരാട്ടത്തിന്റെ അഗ്നിജ്വാലകള്‍ പടര്‍ത്തിയ മുന്നേറ്റം സെഷനും മതരാഷ്ട്രീയ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളില്‍ വലിയ പരിവര്‍ത്തനമാണ്‌ സൃഷ്ടിച്ചത്‌. ജനലക്ഷങ്ങള്‍ അണി നിരന്ന പടുകൂറ്റന്‍ പ്രകടനത്തോടെയും സമാപന സമ്മേളനത്തോടെയുമാണ്‌ എസ്‌ വൈ എസ്‌ മലപ്പുറം ജില്ലാ സമ്മേളനത്തിന്‌ സമാപനമായത്‌.
സമാപന സമ്മേളനം സുന്നീ കൈരളിയുടെ അമരക്കാരന്‍ താജുല്‍ ഉലമാ ഉള്ളാള്‍ സയ്യിദ്‌ അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമാ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ്‌ യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സി.പി. സൈതലവി മാസ്റ്റര്‍, പി.കെ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. സയ്യിദ്‌ ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി സമാപന പ്രാര്‍ത്ഥന നടത്തി. വി.പി.എം. ബശീര്‍, വി.പി. ആറ്റക്കോയ തങ്ങള്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, സയ്യിദ്‌ ജമലുല്ലൈലി തങ്ങള്‍, സയ്യിദ്‌ ഹുസൈന്‍ ശിഹാബ്‌ ആറ്റക്കോയ തങ്ങള്‍, തിരൂരങ്ങാടി ബാപ്പു മുസ്ലിയാര്‍, എന്‍.കുട്ടിഹസന്‍ മുസ്ലിയാര്‍, കെ.ടി. മുഹമ്മദ്‌ മുസ്ലിയാര്‍, ഹസന്‍ മുസ്ലിയാര്‍ നീലാഞ്ചേരി, തിരൂര്‍ക്കാട്‌ കുഞ്ഞുട്ടി തങ്ങള്‍ സംബന്ധിച്ചു. പുതിയൊരു മുന്നേറ്റകാഹളം മുഴക്കിയാണ്‌ ധര്‍മ്മപ്പട മഞ്ചേരി വിട്ടത്‌.
for more news and pics

Saturday, April 19, 2008

ആത്മ സംയമനം പാലിക്കുക : സുന്നി നേതാക്കള്‍

കാസര്‍ഗോഡ്‌ അക്രമ സംഭവങ്ങളില്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലം ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സുന്നി വിദ്യഭ്യാസ ബോര്‍ഡ്‌ അഖിലേന്ത്യാ പ്രസിഡണ്ട്‌ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറി. കെ.പി. ഹംസ മുസ്ലിയാര്‍ അതിയായ ദു:ഖവും ഉത്കണ്ഡയും രേഖപ്പെടുത്തി.
മത സൌഹാര്‍ദ്ധത്തിന്റെ നാടായ കാസര്‍ഗോഡ്‌ വര്‍ഗീയതയുടെ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാനുള്ള നീക്കം ഒരു നിലക്കും അനുവദിച്ചുകൂടാ. ഇത്തരം നീക്കത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും അത്മസംയമനം പാലിച്ച്‌ സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്തു.
കാസര്‍ഗോഡ്‌ സംഭവം തികച്ചും ദൌര്‍ഭാഗ്യകരമാണ്‌. ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കാന്‍ പാടില്ല. നാടിന്റെ സമാധാനത്തിനും ജനങ്ങളുടെ സൊര്യ ജിവിതത്തിനുമ്മ് ഭീഷണിയുയര്‍ത്തുന്നവര്‍ക്കെതിരെ ജാതി-മത ഭേതമന്യേ മുഴുവന്‍ ജനങ്ങളും യോജിച്ച്‌ പ്രവത്തിക്കണംസംഘര്‍ഷം പടരാതിരിക്കാനും സമാധാനം പുനസ്ഥാപിക്കാനും ജില്ലാ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ക്ക്‌ എല്ലാ സമാധാന കാംക്ഷികളും പിന്തുണ നല്‍കണമെന്നും നേതാക്കള്‍ അഹ്വാനം ചെയ്തു.
news from Siraj ( http://www.sirajnews.com/ )

എസ്‌.വൈ.എസ്‌ മലപ്പുറം ജില്ലാ സമ്മേളനം SYS malappuram Dist. conf




എസ്‌.വൈ.എസ്‌. മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ വാര്‍ത്തകള്‍ , ഫോട്ടോകള്‍, ലൈവ ബ്രോഡ്കാസ്റ്റ്‌...



Wednesday, April 16, 2008

കുട്ടികളുടെ സമ്മേളനം ശ്രദ്ധേയമായി SBS

മലപ്പുറം എസ്‌ വൈ എസ്‌ ജില്ലാ സമ്മേളന ഭാഗമായി സുന്നി ബാല സംഘം സംഘടിപ്പിച്ച കുട്ടികളുടെ സമ്മേളനം ശ്രദ്ധേയമായി. ജില്ലയിലെ 10 കേന്ദ്രങ്ങളിലാണ്‌ സമ്മേളനം നടന്നത്‌ രാവിലെ പ്രതിനിധി സമ്മേളനവും വൈകുന്നേരം പ്രകടനവും സമ്മേളന ഭാഗമായി നടന്നു.
വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രകട നത്തില്‍ ആയിരകണക്കിന്‌ സുന്നി ബാലസംഘം പ്രവര്‍ത്തകര്‍ അണിനിരന്നു. കുട്ടികളില്‍ ലഹരി, ഇന്റര്‍നെററ്‌,മൊബൈല്‍ ഫോണ്‍,ടിവി വാഹനാപകടങ്ങള്‍തുടങ്ങിയവയുടെ പ്രത്യാഘാതംങ്ങളും വന്നെത്തുന്ന വഴികളും ചര്‍ച്ച ചെയ്ത പ്രതിനിധി സമ്മേളനം ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചു.
പഞ്ചായത്തുകളില്‍ നിന്ന്‌ 30 വീതം പ്രവര്‍ത്തരാണ്‌ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തത്‌. അറുപതോളം പരിശീലനം സിദ്ധിച്ച ട്രെയിനര്‍മാരുടെനേത്വത്തിലായിരുന്നു ചര്‍ച്ചകള്‍. അരീക്കോട്‌, കൊണേ്ടാട്ടി, കോഡൂര്‍, മഞ്ചേരി, മമ്പാട്‌, പനങ്ങാങ്ങര, പുത്തന്‍തെരു, ചെമ്മാട്‌, പുത്തനത്താണി, തുവ്വൂര്‍ എന്നിവിടങ്ങളിലായിരുന്നു സമ്മേളനങ്ങള്‍.
തിരൂരങ്ങാടി ഡിവിഷന്‍ പ്രതിജ്ഞ‍

തിരൂരങ്ങാടി ഡിവിഷന്‍ റാലി

പെരിന്തല്‍മണ്ണ ഡിവിഷന്‍ റാലി

news source : www.ssfmalappuram.com

Tuesday, April 15, 2008

ജീലാനി അനുസ്മരണ പ്രഭാഷണം ഇന്ന് മുസ്വഫയില്‍

റബീഉല്‍ ആഖിറില്‍ മുസ്വഫ എസ്‌.വൈ.എസ്‌ സംഘടിപ്പിക്കുന്ന ശൈഖ്‌ മുഹ്‌യദ്ധീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി (റ) അനുസ്മരണ പ്രഭാഷണ വേദിയില്‍ ഇന്ന് ഇശാ നിസ്കാര ശേഷം (15-04-08 ) ശഅബിയ പത്തിലെ ഫാമിലി റെസ്റ്റോറന്റിനു സമീപമുള്ള പള്ളിയില്‍ യുവ പണ്ഡിതനും വാഗ്മിയുമായ കെ.കെ.എം. സഅദി യുടെ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്‌

Sunday, April 13, 2008

എസ്‌.വൈ.എസ്‌. ത്യശ്ശൂര്‍ ജില്ലാ സമ്മേളനം

എസ്‌.വൈ.എസ്‌. ത്യശ്ശൂര്‍ ജില്ലാ സമ്മേളന
വാര്‍ത്തകള്‍ ക്കും നേര്‍ക്കാഴ്ചകള്‍ ക്കും സന്ദര്‍ശിക്കുക
www.systhrissur.org
www.ssfmalappuram.com

Monday, April 7, 2008

തീവ്രവാദത്തിനെതിരെ ഐക്യനിര വേണം

തീവ്രവാദത്തിനെതിരെ ഐക്യനിര വേണം; മത സൌഹാര്‍ദ്ധ സമ്മേളനം


ഐ.പി.ബി ബാല സാഹിത്യങ്ങള്‍ .പ്രകാശനം ഏപ്രില്‍ 11 നു

ഐ.പി.ബി ബാല സാഹിത്യങ്ങള്‍ .പ്രകാശനം ഏപ്രില്‍ 11 നു

സ്കൂള്‍ വെക്കേഷന്‍ സമയത്ത്‌ ഉംറ , സിയാറത്ത്‌ umra trip

മുസ്വഫ എസ്‌.വൈ.എസ്‌. സ്കൂള്‍ വെക്കേഷന്‍ സമയത്ത്‌ ഉംറ & സിയാറത്ത്‌ യാത്രകള്‍ സംഘടിപ്പിക്കുന്നു..
ചുരുങ്ങിയ ചിലവില്‍ മെച്ചമായ യാത്ര സൌകര്യം.
പ്രഗത്ഭ അമീറുമാരുടെ നേത്യത്വം
ആദ്യ സംഘം ജൂലൈ 2 ന്‌ പുറപ്പെട്ട്‌ ജൂലൈ 13 ന്‌ തിരിച്ചെത്തും (ഇ.അ)
അമീര്‍ : അബ്ദുല്‍ ഹമീദ്‌ സഅദി ഈശ്വരമഗലം
പോകാന്‍ ഉദ്ധേശിക്കുന്നവര്‍ ജൂണ്‍ 5 ന്‌ മുമ്പ്‌ പാസ്പോര്‍ട്ട്്‌ കോപ്പിയും, അഡ്വാന്‍സും നല്‍കി ബുക്ക്‌ ചെയ്യുക
ജൂലായ്‌ 23 ന്‌ ( റജബില്‍ ) സംഘടിപ്പിക്കുന്ന രണ്ടാമത്‌ ഉംറ & സിയാറത്ത്‌ യാത്ര സംഘത്തില്‍ പോകാന്‍ ഉദ്ധേശിക്കുന്നവര്‍ ജൂണ്‍ 30 ന്‌ മുന്നെ ബുക്ക്‌ ചെയ്യുക..
അമീര്‍ . കെ.കെ.എം. സഅദി
കൂടുതല്‍ വിവരങ്ങള്‍ക്ക്‌എസ്‌.വൈ.എസ്‌. ഓഫീസ്‌ : 02-5523491 / 055- 9134144
-------------------------------------------------------------------------------------------------

Thursday, April 3, 2008

എന്‍കൌമിയം



മലപ്പുറം: വ്യാഴാഴ്ച സ്വലാത്ത്‌ നഗറില്‍ നടക്കുന്ന മഅ്ദിനുസ്സഖാഫത്തില്‍ ഇസ്ലാമിയ്യയുടെ വാര്‍ഷിക സമ്മേളനം 'എന്‍കൌമിയം' ഉദ്ഘാടന വേദിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പിഅബൂബക്കര്‍ മുസ്ലിയാരെ ആദരിക്കും. ഇന്ത്യക്ക്‌ അഭിമാനകരമായ രീതിയില്‍ ഈജിപ്തിലെ അല്‍ അഷര്‍ സര്‍വ്വകലാശാലയുടെ തുല്യതാക്യാമ്പസ്‌ കേരളത്തിലേക്ക്‌ കൊണ്ട്‌ വന്നതിലും കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ അറബ്‌ ലോകത്തിനും വിവിധ രാജ്യങ്ങളിലെ മുസ്ലിം സമൂഹത്തിനും പരിചയപ്പെടുത്തിക്കൊടുത്തതിലുമുള്ള അംഗീകാരമായാണ്‌ അദ്ദേഹത്തെ ആദരിക്കുന്നത്‌ൃാജ്യത്തെ വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക മേഖലയിലും വാന്‍ വിപ്ലവം സൃഷ്ടിക്കുന്ന കാല്‍ വെപ്പാണ്‌ അഷര്‍-മര്‍കസ്‌ മുആദലയിലൂടെ കാന്തപുരം നടത്തിയിട്ടുള്ളതെന്ന്‌ എന്‍കൌമിയം ഗവേര്‍ണിംഗ്‌ സെല്‍ വിലയിരുത്തി. സഊദി അറേബ്യ, യുഎഇ, ഈജിപ്ത്‌, മലേഷ്യ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന്‌ ഭരണകൂടങ്ങളുടെയും പ്രശസ്ത സംഘടനകളുടെയും അവാര്‍ഡുകളും പുരസ്കാരങ്ങളും എാ‍റ്റുവാങ്ങിയിട്ടുള്ള കാന്തപുരത്തിന്‌ ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവൂം പ്രൌഢമായ അംഗീകാരമായിരിക്കും സ്വലാത്ത്‌ നഗറില്‍ ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി നല്‍കുക. news from www.ssfmalappuram.com

സ്വലാത്ത്‌ വാര്‍ഷികവും ജീലാനി അനുസ്മരണവുംമുസ്വഫയില്‍

സ്വലാത്ത്‌ വാര്‍ഷികവും ജീലാനി അനുസ്മരണവും 10-04-2008 വ്യാഴം
മുസ്വഫയില്‍ സനയ്യ 16 ലെ പഴയ മാര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍
മഗ്‌ രിബിനു ശേഷം , സ്വലാത്ത്‌ മജ്‌ ലിസ്‌
ഇശാക്ക്‌ ശേഷം , പ്രഭാഷണവും കൂട്ടു പ്രാര്‍ത്ഥനയും
സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്, ‍ഡോ. അബ്‌ ദുല്‍ സലാം, പ്രൊഫ. ഷാജു ജമാലുദ്ധീന്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നു

വിയോഗ വാര്‍ത്ത (Ismail erumapetty )

ത്ര്യശ്ശൂര്‍ ജില്ലയില്‍ എരുമപ്പെട്ടി മാരാംപുറത്ത്‌ മുത്തു ഹാജിയുടെ മകന്‍ ഇസ്മയില്‍ (30 വയസ്‌) നിര്യാതനായി. എസ്‌.എസ്‌.എഫ്‌. മുന്‍ സംസ്ഥാന്‍ ട്രഷററും, എസ്‌.വൈ.എസ്‌. ത്യശൂര്‍ ജില്ലാ സെക്രട്ടറിയുമായ എം.എ ഇബ്രാഹിമിന്റെ അനുജനാണു പരേതന്‍.
കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങി സുന്നീ പണ്ഡിതന്മാര്‍ പരേതന്റെ വസതിയിലെത്തി പ്രാര്‍ത്ഥന നടത്തി.
ഇസ്മയിലിനു വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാനും മഗ്‌ഫിറത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാനും അഭ്യര്‍ത്ഥിക്കുന്നു.

Tuesday, April 1, 2008

ഇന്റര്‍ നാഷണല്‍ ഇസ്ലാമിക്‌ മീറ്റ്‌ Jamia Markazu Ssaqafathi Ssunniyya Hosts Islamic Meet

KOZHIKODE, Kerala, 31 March 2008 — Jamia Markazu Saquafathi Sunniyya, a prominent Islamic institution in India, hosted an international meeting in Kozhikode on Friday.
Islamic scholars from Saudi Arabia, Egypt, Syria, Yemen, Morocco and the United Arab Emirates participated in the meet.
Eminent Saudi scholar Dr. Omer Abdullah Kamel handed an accreditation document stating that degrees from Jamia Markazu Ssaqafathu Ssunniyya, Kerala, India, are equal to degrees from Cairo's renowned Al-Azhar University to Sheikh Aboobacker Ahmad, general secretary of All India Sunni Jamiathul Ulama and Markazu Ssaqafathi Ssunniyya in the conference.
Markazu Ssaqafathi Ssunniyya is a charitable, nongovernmental, nonprofit, educational and cultural center and was established in Calicut in 1978. It has become one of the major educational institutions in south India and has 40 branches providing education from pre-school to the master's level and religious training.
It has 9,000 students from all over the world, including 700 orphan boys, 500 orphan girls, and 350 poor and orphan students from Kashmir.
Related Posts with Thumbnails