Monday, February 18, 2008

ആദര്‍ശത്തിന്റെ അജയ്യത ( പുത്തന്‍വാദികള്‍ക്ക്്‌ താക്കീതായി സുന്നീ ആദര്‍ശ സമ്മേളനം)


ചങ്ങരംകുളം: ഇസ്ലാമിന്റെ തനതായ ആശയങ്ങളെ തകര്‍ക്കുന്ന നവീനവാദികളുടെ ആശയ കൈയേറ്റം ചെറുക്കാനും പാപ്പരത്തം തുറന്നു കാണിക്കാനുമായി ആദര്‍ശ ബോധത്തിന്റെ ആത്മവീര്യവുമായി ചങ്ങരംകുളത്ത്‌ ഉജ്ജ്വല സുന്നി സമ്മേളനം. മതത്തിന്റെ സ്വത്വം തകര്‍ക്കാന്‍ സയണിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന നവീന വാദികള്‍ക്കെതിരെ പ്രതിരോധത്തിന്റെ കരുത്ത്‌ തെളിയിക്കുന്ന സംഗമത്തിനാണ്‌ കക്കിടിപ്പുറം ഉസ്താദ്‌ നഗര്‍ സാക്ഷ്യം വഹിച്ചത്‌. അജയ്യമായ ആദര്‍ശം നെഞ്ചിലേറ്റി ആയിരങ്ങള്‍ ചങ്ങരംകുളത്തേക്ക്‌ ഒഴുകിയെത്തിയപ്പോള്‍ വിശ്വാസത്തില്‍ വിഷം കലര്‍ത്തുന്നവര്‍ക്കിത്‌ ശക്തമായ താക്കീതായി. വൈകുന്നേരത്തോടെ പ്രചാരണങ്ങളേതുമില്ലാതെ നഗരിയും പരിസരവും നിറഞ്ഞ ജനസഞ്ചയം പണക്കൊഴുപ്പിന്റെ മറവില്‍ മതതിരുത്തല്‍വാദികള്‍ സൃഷ്ടിച്ചെടുത്ത കോലാഹലങ്ങളെ നിഷ്പ്രഭമാക്കുന്നതായിരുന്നു. വൈകുന്നേരത്തോടെ കക്കിടിപ്പുറം ഉസ്താദിന്റെ മഖ്ബറ സിയാറത്തോടെയാണ്‌ ആദര്‍ശ സമ്മേളനത്തിന്‌ തുടക്കമായത്‌. സിയാറത്തിന്‌ എ.എം സ്വാദിഖ്‌ മുസ്ലിയാര്‍ നേതൃത്വം നല്‍കി. മഖ്ബറയില്‍ നിന്നും കൊണ്ടുവന്ന പതാക സമ്മേളന നഗരിയില്‍ ഉയര്‍ത്തിയതോടെ എസ്‌വൈഎസ്‌ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സുന്നി ആദര്‍ശ സമ്മേളനത്തിന്‌ പ്രൌഢ തുടക്കമായി. പതാക ജാഥക്ക്‌ ഇഎം ഹനീഫ മുസ്ലിയാര്‍, കെവി അന്‍വര്‍, വാരിയത്ത്‌ മുഹമ്മദലി ജലീല്‍ അഹ്സനി, അഷ്‌റഫ്‌ ബാഖവി, അഷ്‌റഫ്‌ സഖാഫി, നിസാര്‍ പുത്തന്‍പള്ളി, കെ.പി അബ്ദുല്ലക്കുട്ടി സഖാഫി, മണാളത്ത്‌ ഉമര്‍ സഖാഫി, കെഎം യൂസുഫ്‌ ബാഖവി, ഹസന്‍ നെല്ലിശേരി, നേതൃത്വം നല്‍കി. തുടര്‍ന്ന്‌ നടന്ന സമ്മേളനത്തില്‍ കെഎം മുഹമ്മദ്‌ ഖാസിംകോയ അധ്യക്ഷത വഹിച്ചു. കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു.
ഇസ്ലാമില്‍ ശിഥിലീകരണത്തിന്റെ വിത്തുപാകിയ നവീനവാദികള്‍ മതത്തില്‍ മേല്‍വിലാസമില്ലാത്തവരാണെന്ന്‌ സമ്മേളനം ഉദ്ഘാടനം ചെയ്ത എസ്‌വൈഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പറഞ്ഞു. പ്രവാചകനില്‍ നിന്ന്‌ മതം പാരമ്പര്യമായികിട്ടിയവരാണ്‌ സുന്നികള്‍. കേരളത്തില്‍ മുജാഹിദടക്കമുള്ള നവീനവാദികള്‍, അവരുടെ നേതാക്കള്‍ മതവിരുദ്ധരാണെന്ന്‌ സമ്മതിച്ചവരാണ്‌. പാരമ്പര്യമിള്ളാത്തവരില്‍ നിന്ന്‌ മതം സ്വീകരിക്കാന്‍ നിര്‍വാഹമില്ല. ഭൌതിക പണ്ഡിതരില്‍ നിന്ന്‌ മതം സ്വീകരിക്കേണ്ട അവസ്ഥ മത വിശ്വാസികള്‍ക്കില്ലെന്നും പാരമ്പര്യമായി കൈമാറിക്കിട്ടിയ മതത്തിന്റെ ആത്മാംശം ഇന്നും കാത്തുസൂക്ഷിക്കുന്ന ഒരു പറ്റം പണ്ഡിതര്‍ കേരളത്തില്‍ മുസ്ലിംങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നുണെ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹല്ലുകളിലും കുടുംബങ്ങളിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതാണ്‌ മുജാഹിദിന്റെ നവോത്ഥാനം മുസ്ലിം ലോകത്തിന്‌ നല്‍കിയ സംഭാവനയെന്ന്‌ എസ്‌വൈഎസ്‌ ജില്ലാ പ്രസിഡന്റ്‌ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പറഞ്ഞു. മതത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ എതിര്‍വാദം ഉന്നയിച്ച്‌ ശിഥിലീകരണം സാധ്യമാക്കുകയും ഖുത്തുബ ഭാഷയെ എതിര്‍ത്ത്‌ പള്ളികളിലും ഖുര്‍ആന്‍ പാരായണത്തെ വിമര്‍ശിച്ച്‌ മരണവീടുകളിലും നിക്കാഹ്‌ ഭാഷയെ ഖണ്ഡിച്ച്‌ കല്ല്യാണവീടുകളിലും പ്രശ്നം സൃഷ്ടിച്ച്‌ മുജാഹിദുകള്‍ മതത്തില്‍ കലാപക്കൊടി ഉയര്‍ത്തുകയാണ്‌. മാതാപിതാക്കളുടെ നിക്കാഹ്‌ ശരിയല്ലെന്ന്‌ പറയുന്ന മുജാഹിദുകള്‍ താന്‍ ജാര സന്ധതിയാണെന്ന്‌ സമ്മതിക്കുകയാണ്‌. മരണവീടുകളിലെ മത ആചാരങ്ങള്‍ സഊദി, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖരുടെ മരണ റിപ്പോര്‍ട്ടുകള്‍ ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ വഴി ലോകം ദര്‍ശിക്കുമ്പോഴും ഇതിനെ വിമര്‍ശിക്കുന്ന ഇവര്‍ മരണ വീടുകളിലേക്ക്‌ പിശാചിന്‌ സൌകര്യമൊരുക്കി കൊടുക്കുകയാണ്‌. ആദര്‍ശ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ്‌വൈഎസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട്‌ അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, അലവി സഖാഫി കൊളത്തൂര്‍, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുസ്ഥഫ മാസ്റ്റര്‍ കോഡൂര്‍, മുഹമ്മദ്‌ പറവൂര്‍, ഹസന്‍ ബാഖവി പല്ലാര്‍, ഇഎം മുഹമ്മദ്‌ മുസ്ലിയാര്‍, ഇഎം ബാപ്പുട്ടി ദാരിമി, എന്‍അലി മുസ്ലിയാര്‍, മാത്തൂര്‍ യുപി മുഹമ്മദ്‌ മുസ്ലിയാര്‍, സികെയു മൌലവി, അബ്ദുല്‍ വഹാബ്‌ ബാഖവി സംബന്ധിച്ചു.
news by : Umer Printhattiri

No comments:

Related Posts with Thumbnails